ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മഭരണം ൫൭

മനുഷ്യൻ, സത്യത്തിൽ, തന്റേ ധാർമ്മികസ്വാതന്ത്ര്യത്തേ ഉപേക്ഷിക്കുന്നു. ശീലത്തിന്റേ സാരാംശമായ ൟ ആത്മഭരണം തന്നേ ആകുന്നു കേവലം പ്രാകൃതജീവിതവും ധർമ്മ്യജീവിതവും തമ്മിലുള്ള ഭേദത്തേ കാണിക്കുന്നതു്. ഒരു നഗരത്തേ അടക്കിപ്പിടിക്കുന്നവൻ ബലവാനല്ലെന്നും, തന്നേ അടക്കുന്നവൻ തന്നേ ബലവാനെന്നും ക്രിസ്തീയ വേദ ഗ്രന്ഥമായ ബൈബിളിൽ പറഞ്ഞിരിക്കുന്നു. തന്റേ കർമ്മവാങ്മനങ്ങളേ സ്വാധീനങ്ങളാക്കുന്നവന്തന്നേ ബലവാൻ. ജനസമുദായത്തേ ഹീനമാക്കുന്ന ദുരാഗ്രഹങ്ങൾ മിക്കവാറും' ആത്മഭരനം വ്യാപിച്ചാൽ, നശിച്ചുപോകുന്നതാണു്. നാട്ടുപുറങ്ങളിൽ നിന്നും; അക്ഷരജ്ഞാനംപോലുമില്ലാത്ത പ്രാകൃതന്മാർ, കവാത്തു് മുതലായതിൽ ശീലിച്ചതിന്റേശേഷം ഭടന്മാരായിചേർന്നു് കപ്പലുകൾ മുന്ന്ഹുന്ന സമയങ്ങളിൽ, സ്ത്രീശിശു രക്ഷണാർത്ഥം, കുഴപ്പം തടുത്തു്, ഉഷാറായിനിന്നു് ശൂരന്മാരായി, പ്രാണത്യാഗം ചെയ്യുന്ന മഹത്ത്വം നോക്കുമ്പോൾ, ആത്മഭരണം അഭ്യസനീയമാണെന്നു് ബോധപ്പെടുന്നു.

"മാതൃകാപുരുഷത്വത്തിന്റേ പൂർണ്ണസിദ്ധി ആത്മഭരണത്തിന്റേ ആധിപത്യത്തേ ആശ്രയിച്ചിരിക്കുന്നു. വേഗാധീനനായ് അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്ന ഓരോ താല്ക്കാലിക കാംക്ഷയ്ക്കധീനനാകതേയും, നില തെറ്റാതേയും, ആത്മനിയതനായ്, ഓരോകർമ്മവും ബോധങ്ങളുടേസമസ്സിൽ പൂർണ്ണവിചാരംചെയ്തു് ശാന്തമായുണ്ടാകുന്ന സാമുദായിക നിശ്ചയം അനുസരിച്ചു് നടത്തുന്നതാകുന്നു ധർമ്മഭ്യാസത്തിന്റേ ഉദ്ദിഷ്ടഫലം" എന്നു് (൮൭) ഹെർബട്ട് സ്പെൻസർ


(൮൭) ആധിനികന്മാരിൽ അതി പ്രസിദ്ധനായ ആംഗ്ലേയ തത്ത്വജ്ഞാനി; ജീവിതശാസ്ത്രം, ആന്തഃകരണ-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/64&oldid=170493" എന്ന താളിൽനിന്ന് ശേഖരിച്ചത്