ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാം അദ്ധ്യായം___മൂന്നാംലീല. ൪൭

നിന്നെക്കൊണ്ടു, ഹാ! ഹാ! ഭാഗ്യംതന്നെ മഹാഭാഗ്യം! ഈ സുരസേവിതമായ ശിവലിംഗംകാണുന്നതിനുള്ള മഹാഭാഗ്യം എനിക്കു വന്നുകൂടിയല്ലോ; ഞാൻ ഏറ്റവും ധന്യനായി; എന്നിങ്ങനെ പലതവണ വിചാരിക്കുകയും ആടുകയും പാടുകയും വാദ്യങ്ങൾ മുഴക്കുകയും പൂജിക്കുകയും സ്ത്രോത്രങ്ങൾഉച്ചരിക്കുകയും വന്ദിക്കുകയും മറ്റും ചെയ്യുന്ന ദേവന്മാരെ കൂടക്കൂടെ ദർശിക്കുകയുംചെയ്ത്, ആ രാത്രിയെ അത്യാനന്ദകരമായ ഒരു ശിവരാത്രിയായിത്തന്നെ കഴിച്ചുകൂട്ടി. പ്രഭാതമാകുന്നതിനുമുമ്പേതന്നെ ദേവന്മാർ എല്ലാംമറയുകയും വൈശ്യന്റെ ദിവ്യദൃഷ്ടിയെ മായാമയനായഭഗവാൻമറയ്ക്കുകയും ചെയ്തു. പ്രഭാതമായപ്പോൾ ആ വനമദ്ധ്യത്തിൽ ഒരു വിമാനവും ബിംബവുമല്ലാതെ മറ്റൊന്നും കാണ്മാനില്ല. വൈശ്യൻ അത്യന്തം ആശ്ചര്യാവിഷ്ടചിത്തനായി ഇന്നലെ രാത്രിയിൽ ഞാൻ എന്തെല്ലാം ഇവിടെ കണ്ടു. അതൊന്നും ഇപ്പോൾ കാണുന്നില്ലല്ലൊ. ഇന്നലെ ഞാൻ കണ്ടതെല്ലാം സ്വപ്നമായിരിയ്ക്കണം; അഥവാ വല്ല ഭ്രാന്തിമൂലവും അങ്ങനെ സംഭവിച്ചതോ? ആർക്കെങ്ങനെ അറിയാം; എന്തെങ്കിലും ആകട്ടെ; ഇന്നലെരാത്രിയിൽ എന്നെ സംരക്ഷിച്ചതു ഭക്തവത്സനായ ഭഗവാൻ ഹാലാസ്യനാഥൻതന്നെയാണു. അതിനു യാതൊരു സന്ദേഹവുമില്ല. ഇങ്ങനെ വിചാരിച്ചിട്ടു സൂര്യോദയംകൊണ്ടു വഴി കുറേശ്ശ കാണാറായിത്തുടങ്ങിയ ഉടൻ അവിടേനിന്നും തിരിച്ചു സ്വദേശമായ കല്യാണപുരത്തിൽ എത്തി. ആ മാത്രയിൽതന്നെ തന്റെവീട്ടിൽപോലുംകയറാതെ, സോമവംശജാതന്മാരായ എല്ലാരാജാക്കന്മാരിലുംവച്ച് അഗ്രഗണ്യനും ചന്ദ്രനെക്കാലും സ്വഛമായ ഹൃദയത്തോടുകൂടിയവനും എതിരില്ലാത്ത വീര്യശൗര്യപരാക്രമങ്ങളോടുകൂടിയവനും കല്യാണപുരാധിപനും ശിവഭക്തശിരോമണിയും ആയ കുലശേഖരപാണ്ഡ്യന്റെ കൊട്ടാരത്തിൽപ്പോയി തലേദിവസം രാത്രിയിൽ താൻ കണ്ട എല്ലാ വിവരങ്ങളും അറിയിച്ചു. രാജാവു അതു കേട്ട് വളരെവളരെ അതിശയിച്ചു. അന്നുരാത്രിയിൽ രാജാവു ശിവന്റെ മാഹാത്മ്യങ്ങളേയും, തലേദിവസം രാത്രിയിൽ രാത്രിയിൽ വർത്തകൻകണ്ട അത്ഭുതസംഭവങ്ങളേയുംപറ്റി വിചാരിച്ചുകൊണ്ടു കിടന്നുറങ്ങിയപ്പോൾ പരമശിവൻ ഒരു സിദ്ധന്റെ വേഷത്തിൽവന്നു, അല്ലയോ കുലശേഖരപാണ്ഡ്യ! ഈ ദിക്കിന്റെ പടിഞ്ഞാറേഭാഗത്തിൽ കടമ്പുവൃക്ഷങ്ങൾകൊണ്ടു ഞെരുങ്ങിയതായ ഒരു വനം ഉണ്ട്. കദംബവനമെന്നുതന്നെ അതിന്റെ പേരും. അവിടെ ഇനിക്കു ദേവേന്ദ്രൻ ഉണ്ടാക്കിവച്ചിട്ടുള്ളതായ ഒരു പ്രാസാദവും എന്റെ മൂലലിംഗവും ഉണ്ട്. അതുകൊണ്ടു നീ ആ വനമെല്ലാം തെളിച്ച് അവിടമൊരു നല്ല പട്ടണമാക്കണം എന്നുപറഞ്ഞു മറഞ്ഞു. രാജാവു ഈ വിവരം പിറ്റേ ദിവസം രാവിലേ അദ്ദേഹത്തിന്റെ മന്ത്രിമാരെ ഗ്രഹിപ്പിച്ചു. അവർ അതുകേട്ടു അത്ഭുതപരവശരാവുകയും സകലലോകൈകശരണ്യനായ ഭഗവാൻ ഉറക്കത്തിവന്നുപറഞ്ഞതുപോലെതന്നെ ചെയ്യണമെന്നു ഐകകണ്ഠ്യേന അഭിപ്രായപ്പെടുകയും ചെയ്തു. അനന്തരം എല്ലാവരുംകൂടി തിരിച്ച് നീപകാനനത്തിൽ പോയി ഇന്ദ്രദത്തമായ വിമാനത്തേയും മൂലലിംഗത്തേയും കണ്ടു വളരെ വളരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/69&oldid=170749" എന്ന താളിൽനിന്ന് ശേഖരിച്ചത്