ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൧൫൩

തുടങ്ങി.അപ്രകാരംതന്നേ വാല് കളിയായിട്ടു രാവണന്റെ മസ്തകത്തില് വെച്ചു താഡിക്കുകയും മസ്തകത്തിലെ തോല് പൊള്ളിക്കുകയും ചെയ്തു.ദശാനനന് ഹനൂമാന്റെ പുച്ഛാ ഗ്നികൊണ്ടു ദഗ്ദ്ധനായിട്ടു മോഹാലസ്യത്തെ പ്രാപിച്ചു.ശ്രീരാ മന്റെ കീര്ത്തിയെ കാക്കുവാന് വേണ്ടി ഹനൂമാന് രാവണനെ കൊന്നില്ലെന്നേയുള്ളു.ഇപ്രകാരം തീ പൊള്ളി മൂര്ഛിതനാ യ രാവണനെയും അഗ്നിദഗ്ദ്ധന്മാരായ രാക്ഷസന്മാരേയും ക ണ്ടിട്ടു രാവണപുത്രനായ ഇന്ദ്രജിത്ത് പ്രാണരക്ഷണത്തിന്നായി ഓടി ഗുഹയില് പ്രവേശിച്ചു.ഇന്ദ്രജിത്തിനെ താന് കൊ ന്നാല് ലക്ഷമണന്നു പ്രീതി ഇല്ലാതാകുമെന്നു വിചാരിച്ചു ഹനൂ മാന് അവനെ നിഗ്രഹിച്ചില്ല.ഇപ്രകാരം ഹനൂമാന് എല്ലാ വരേയും ജയിച്ചു ഗോപുരങ്ങളെക്കൊണ്ടും കൊത്തളങ്ങളെ ക്കൊണ്ടും അലംകൃതവും അതിവിസ്തൃതവുമായ ലങ്കാപട്ടണം ദ ഹിപ്പിച്ചതിന്നുശേഷം സമുദ്രത്തിലേയ്ക്കു പോയി.സമുദ്രതീര ത്തില് ചെന്നു വാല് വെള്ളത്തിലേയ്ക്കു നീട്ടി ജലചാരികളായ ജ ന്തുക്കള്ക്ക് ഉപദ്രവം വരാത്ത വിധത്തില് നനയ്ക്കുകയും സമു ദ്രത്തിലെ തരംഗങ്ങളെക്കൊണ്ടു തണുപ്പിക്കുകയും പുകയേറ്റ തന്റെ കണ്ഠത്തില് കെട്ടിയിരുന്ന കഫത്തെ സമുദ്രത്തില് ക്ഷേപിക്കുകയും ചെയ്തു.

          ഇങ്ങിനെ ക്ഷണനേരം ആശ്വസിച്ചു മൌനം പൂണ്ടിരു

ന്നപ്പോഴാണു ഹനൂമാന്നു സീതയുടെ വിചാരം ഉണ്ടായത്. വൈദേഹി അഗ്നിയില് വെന്തുപോയിരിയ്ക്കുമെന്നു വിചാരിച്ചു ഹനൂമാന് ദുഃഖാര്ത്തനായി മാറത്ത് അടിച്ചു വിലപിച്ചു.ആ സമുദ്രത്തീരത്തിങ്കലിരുന്നു തന്നെത്താന് നിന്ദിക്കുകയും ചെയ്തു. "അഹോ കഷ്ടം!മൂഢവാനരനായ എന്നേ എന്തിനു കൊ ള്ളാം.ഞാന് സ്വന്തം സ്വാമിയുടെ പത്നിയെത്തന്നേ ദഹിപ്പി ച്ചവനാണല്ലോ.തീര്ച്ചയായും രാമന്റെ പ്രേമഭാജനമായ ജാ നകി എന്നാല് ദഹിപ്പിക്കപ്പെട്ടിരിക്കും.അവിവേകിയായ ഞാന് ലങ്കയെ ദഹിപ്പിച്ചപ്പോള് ലേശംപോലും മുന്കരുതല് ചെയ്തില്ലല്ലോ.എനി ഇപ്പോള്തന്നെ വാലുകൊണ്ടു കെട്ടി

20










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/164&oldid=170816" എന്ന താളിൽനിന്ന് ശേഖരിച്ചത്