ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം ചൈത്രമാസമണയുന്ന നേരത്തു വുത്രവൈരി തുടങ്ങിയ ദോവന്മർ മന്നിലിത്തീർത്തോയത്തിൽ നിത്യവും സന്നിധാനവും ചെയ്തരുളീടണം വർഷമിതോറുമീചൈത്രമാസത്തിങ്കിൽ ഹർഷം പൂണ്ടു ജഗത്രയവാസികൾ വൃദ്ധരാതുരനാരിമാരെന്നിവ രൊത്തുവന്നിങ്ങു രാമതീർഥത്തിങ്കിൽ ഇന്നത്തെപ്പോലെ കാണാമാറാകണ മിന്നിമേലിലും ശ്രീശങ്കര പ്രഭോ ശ്രീപാർവ്വതി സീതയ്കു വരം നൽകുന്നത്

മേൽപ്രകാരം ശ്രീരാമൻ ശിവനോടു പറഞ്ഞതിനുശേഷം സീതയോടു 'ഹേ സീതെ,സ്ത്രീകളുടെ നന്മക്കായി വേണ്യ വരങ്ങൾ ഭവതി എന്നിൽനിന്നും വാങ്ങിക്കൊൾക 'എന്മരുളിചെയാതു.അതു കേട്ടു സീതാ ദേവി ആദരവോടുകൂടി പറഞ്ഞു .'ഭുമിയിൽ എന്റെ വകയായിട്ടുള്ള തീർഥങ്ങൾ ആയിരക്കണക്കായിട്ടുണ്ട്'അവയിലൊന്നാണിവിടെയുമുള്ളത് .എന്നാൽ ഞാനിന്നു സ്നാനം ചെയ്തതായ ഈ തീർഥം മറ്റുള്ളവയെക്കാൾ ശ്രേഷടമാകുന്നു.ചൈത്രമാസത്തിലെ തൃതീയ ,വൈശാഗത്തിലെ വെളുത്ത തൃതിയായ അക്ഷയതൃതീയ എന്നീ പുണ്യദിനങ്ങളിൽ എന്റെ വക തീർഥങ്ങളിൽ സ്നാനം ചെയ്യുന്നത് സിതാളൊഗൗരിസ്നാനം എന്നു പേർ പറയും ഈ സ്നാനം സ്ത്രീകൾക്കു വിശേഷമാകുന്നു. ഒരു മാസക്കാലം എന്റെ തിർഥങ്ങളിൽ സ്നാനം ചെയുന്നത് സ്ത്രീകൾക്ക് സ്നാനം ചെയ്യുന്നതു സ്ത്രൂകൾക്തു സൈഭാഗ്യത്തേയും പുത്രപൗത്രസമൃദ്ധിയെയും നൽകുന്നതാണ് .എല്ലാദിക്കിലും രാമതീർഥത്തിന്റെ ഇടതുഭാഗത്തു എന്റെ തീർഥവും ഉണ്ട് 'ഇപ്രകാരം സീതാദേവി വരങ്ങളെ വരിച്ചു മൗനത്തെ അവലംബിച്ചുകൊണ്ടു രാമസന്നിധിയിൽ സ്ഥിതി ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/397&oldid=170986" എന്ന താളിൽനിന്ന് ശേഖരിച്ചത്