ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨

ചിത്താസംഗേന മന്ദം മിഴികളിടകല
ർന്നോരു നേരം ക്ഷണത്താ-
ലുൾത്താരിൽ തീന്നുൎ കേളീകലഹമിരുവരും
ചേർന്നു കെട്ടിപ്പുണൎന്നാർ.

ചിത്താസംഗേന=ചിത്തത്തിൻറെ (മനസ്സിൻറെ) ആസംഗം (ഇണക്കം) കൊണ്ട്.


പശ്യാമോ മയി കിം പ്രപദ്യത ഇതി
സ്ഥൈയ്യംൎ മയാലംബിതം
കിം മാം നാലപതീത്യയം ഖലു ശഠഃ
കോപസ്തയാപ്യാശ്രിതഃ
ഇത്യന്യോന്യവിലക്ഷദൃഷ്ടിചതുരേ
തസ്മിന്നവസ്ഥാന്തരേ
സവ്യാജം ഹസിതം മയാ ധൃതിഹരോ
മുക്തസ്തു ബാഷ്പസ്തയാ(൨൨)

അന്യോന്യം നായികാനായകന്മാർ സംസാരിക്കാതെ ഇരിക്കയും പെട്ടെന്നു നായകൻ ചിരിക്കയും ചെയ്തപ്പോളുണ്ടായ നായകയുടേ അവസ്ഥയെ നായകൻ പറയുന്നു.


കണ്ടീടാമെന്നൊടെന്താണിവളുടെ വിധമെ-
ന്നോത്തുൎ ഞാൻ പാത്തിൎരുന്നേൻ
മിണ്ടീടുന്നില്ല! തെന്തെന്നൊടു ശഠനിതി മൽ-
കാന്തയും കോപമാന്നാൎൾ
അവ്യാപാരം മിഥോവീക്ഷണചതുരമതാ-
മായവസ്ഥാന്തരത്തിൽ
സവ്യാജം ഞാൻ ചിരിച്ചേനവൾ മമ ധൃതി പോ-
കും പ്രകാരം കരഞ്ഞാൾ

അവ്യാപാരം=വ്യാപാരം ഒന്നും ഇല്ലാതെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/32&oldid=171084" എന്ന താളിൽനിന്ന് ശേഖരിച്ചത്