ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൫

നഭസി ജലദലക്ഷ്മീം സാസ്രയാ വീക്ഷ്യദൃഷ്ട്യാ
പ്രവസസി യദി കാന്തേത്യദ്ധൎമുക്ത്വാ കഥഞ്ചിൽ
മമ പടമവലംബ്യ പ്രോല്ലിഖന്തീ ധരിത്രീം
യദനു കൃതവതീ സാ തത്ര വാപോ നിവൃത്താഃ (൪൯)

നായകന്റെ പ്രവാസോന്മുഖതയെ അറിഞ്ഞപ്പൊൾ നായികയ്ക്കുണ്ടായ അവസ്ഥയെ നായകൻ തന്നെ പറയുന്നു.


ക്രാന്താകാശാന്തരാളം കരിമുകിൽനികരം
നോക്കിയുദ്വാന്തബാഷ്പാ
കാന്താ നി പോകുവാനായിഹ തുനിയുകയാ-
ണെങ്കിലെന്നദ്ധൎവാക്യം
ശ്രാന്താ കൃച്ഛ്രേണ ചൊല്ലീട്ടഥ മമ പടമേ-
ന്തിദ്ധരിത്രീം ലിഖന്തീ
കാന്താ പിന്നെന്തു ചെയ്തെന്നതു ബത പറവാൻ
നാവിന്നാവതല്ലാ.

ക്രാന്താകാശാന്തരാളം=ക്രാന്തമായ (വ്യപ്തമായ) ആകാശാന്തരാളത്തോടു (ആകാശമദ്ധ്യത്തോടു) കൂടിയത്.
ഉദ്വാന്തബാഷ്പാ=ഉദ്വന്തമായ (വെളിയിൽ പുറപ്പെട്ടിരിക്കുന്ന) ബാഷ്പത്തോടു (കണ്ണുനീരൊടു) കൂടിയവൾ.
ശ്രാന്താ=ക്ഷീണിച്ചവൾ.
കൃച്ഛ്രേണ=പ്രയാസപ്പെട്ട്.
ധരിത്രീം ലിഖന്തീ=ധരിത്രിയെ (ഭൂമിയെ) ലേഖനം ചെയ്യുന്നവൾ (വരയ്ക്കുന്നവൾ)

ബാലേ നാഥ വിമുഞ്ച മാനിനിരുഷം രോഷാന്മയാ കിം കൃതം
ഖേദോസ്മാസു ന മേപരാദ്ധ്യതി ഭവാൻ സവേൎപരാധാ മയി
തൽകിം രോദിഷി ഗൽഗദേന വചസാ കുസ്യാഗ്രതോ രുദ്യതേ
നമ്പേതന്മമ കാ തവാസ്മി ദയിതാ നാസ്മീത്യതോ തദ്യതേ(൫൦)






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/55&oldid=171109" എന്ന താളിൽനിന്ന് ശേഖരിച്ചത്