അവനിപതികുലതിലകനധികഭുജവിക്രമൻ
അത്യന്തതേജോമയൻമഹാകീർത്തിമാൻ.
വലമഥനസമനമിതമതിസുവദനാഭിധൻ
വാരാണസീപുരെജാതനായാൻപുരാ.
ശശിശകലധരചരണകമലപൂജാപരൻ
ശാസ്ത്രതത്വജ്ഞനതിഥിപ്രിയംകരൻ.
അവനവനിതലമഖിലമലിവിനൊടുരക്ഷചൈ-
താത്മഗേഹേസുഖംവാഴുന്നതുകാലം.
സകലമുനിസഹിതനഥവിശ്വജിത്തെന്നുള്ള
സർവ്വസ്വദക്ഷിണയാഗമാരംഭിച്ചാൻ.
ധരണിപതിവരരചിതമഖദർശനാർത്ഥമായ്
ധാതൃസുതനാംസനൽക്കുമാരൻമുനി.
അതികുതുകഹൃദയമൊടുമവനിപതിഗേഹത്തി.
ലാശുചെന്നാനതുനേരംനൃപേന്ദ്രനും.
മുനിവരനെനികടഭൂവികണ്ടെഴുനീറ്റതി-
മോദമോടർഗ്ഘ്യാദികൾകൊണ്ടുപൂജിച്ചു.
പദകമലമതിലധികഭക്ത്യാനമിച്ചതി-
പാവനമായുള്ളപീഠേവസിപ്പിച്ചു.
വിനയമൊടുതൊഴുതുമുനിവരനൊടഥചൊല്ലിനാൻ
വീതരാഗദ്വേഷമാനസനാംഭവാൻ.
പരിചിനൊടുമമസദനമിതിലുപഗമിക്കയാൽ
പാവനമായിമേജന്മവുംവംശവും.
ബഹുജനനകൃതസുകൃതപാകേനലബ്ധമായ്
ബ്രഹ്മൈകതാനമുനേഭവദ്ദർശനം.
യതികൾകുലതിലകഭവദാഗമനേനമേ
യാഗവുംസ്വാംഗസംയുക്തമായ്വന്നിതു.
വിധിവിഹിതസവനമിതിനാലന്യമർത്ത്യരാൽ
വിർയ്യബലേനദുഷ്പ്രാപമായ്നിത്യമാം.
വിബുധവരനഗരസമപദമതുമഹാമുനെ
വീതഖേദേനഗമിക്കുന്നതുണ്ടുഞാൻ.
സരസിരുഹഭവജനിഖിലാന്തരാത്മൻസദാ
സമ്പൂർണ്ണസർവ്വേപ്സിതാർത്ഥനാകുംഭവാൻ.
സദയമതികുതുകമിഹപരിചൊടെഴുനെള്ളുവാൻ
സാദരംകാരണമെന്തറിയുന്നീലാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |