പരമഗുണനിലയതവവചനമിതുസത്യമാം
പൌരുഷമേറ്റംനിരർത്ഥകമെങ്കിലും.
അതിമുദിതഹൃദയമൊടഭീഷ്ടവരങ്ങളെ-
യാശ്രിതന്മാർക്കുനൽകുന്നിതുദേവന്മാർ.
അവനിപതിവരപുരുഷകാരേണദൈവത്തെ-
യാശുഭവാൻപ്രസാദിപ്പിക്കസാദരം.
ഹരനുടെയഗണനിവഹനാഥൻനികുംഭനെ-
ന്നാഖ്യാതനാനദേവൻകൃപാവാരിധി.
ഗണനികരസഹിതമധിവസതിവിമലാലയം
ഗവ്യൂതിമാത്രമേദൂരമുള്ളൂവിഭോ.
അനിശമവസുതമനുജർക്കുസന്താനേത്തെ
യമ്പോടുനൽകിവാഴുന്നൂധരാപതേ.
അവനുടെയപദകമലസേവചെയ്തീടുവാ-
നാജ്ഞാമമതരുന്നാകിലനുദിനം.
വിധിസഹിതമഹമിഹപുരോഹിതൻതന്നോടും
വീതഖേദംഗമിച്ചീടുവൻഭൂപതേ.
നിജരമണിയുടെവചനമിതിനിശമനംചെയ്തു
നിർമ്മലാത്മാവാംനൃപനുമുരചെയ്താൻ.
കാമിനിസന്താനസാധകനെങ്കിലോ.
രസേതരമവിടെയനുദിനമപിഗമിക്കനീ
രാജ്യയോഗ്യാത്മജകാംക്ഷയാവല്ലഭേ.
തദനുനിജപതിവചനമിങ്ങിനേകേട്ടോരു
താരാധിപാനനയാകിയതാരയും.
നിജഗുരുവിനെയുമഥപുരസ്കരിച്ചാദരാൽ
തിത്യവുംപൂജിച്ചുകൊണ്ടാൾനികുംഭനെ.
സമസിരുഹമുഖിയുമിതിതനയഫലകാംക്ഷയാ
സംവത്സരമേകമർച്ചിച്ചുസാദരം
ഇതിധരണിപതിമഹിഷിയൊരുവരിഷമർച്ചിച്ചു-
മീക്ഷിച്ചതില്ലേതുമേപുത്രലക്ഷണം
അവനിപതിവരനുമൊരുദിവസമഥകാന്തയോ-
ടത്യന്തമോദേനചോദിച്ചികാദരാൽ.
സുദതികുലമണിരമണിപറെകയിനികുംഭന്റെ
സേവാർത്ഥമായ്ഗമിച്ചീടുന്നിതെല്ലോനീ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |