നൃപതിവരകുലഹതകദുർമ്മതേകേൾക്കെടൊ
നിർഭാഗ്യവാനായനീമദീകാലയം.
ഭടനിവഹമതിമദസമേതമയച്ചിഹ
ഭഞ്ജിക്കയാലതിപ്രീതനായ്‌വന്നിതോ.
അതികത്തിനമസഹതരമാമിതുചെയ്കയാ-
ലാശുഭയാദ്രുതനായ്ഭവിച്ചീടുനീ.
അഘഹരണകരണമിദമറികഭവൽക്ഷേത്ര-
മത്യന്തദൂഷണംചെയ്കനിമിത്തമായ്.
കലുഷതാരഹൃദയശൃണുനരപതികുലാധമ
കാശീപുരമേവമുള്ളജനങ്ങളാൽ.
പരിചൊടറികീനിയൊരുസഹസ്രസംവത്സരം
പാരാതെശൂന്യമായ്ത്തന്നേഭവിക്കട്ടെ.
തുഹിനകരധംവസതികോപിഷ്ഠരാകിയ
ത്വദപിധന്മാർക്കുവാഴ്‌വാൻയോഗ്യയല്ലേതും.
ത്വരിതമിനിനിഖിലജഗദധിപഗൃഹമാക്അയാൽ
ത്യക്ത്വാഗമിക്കനീഭൂപകുലാധമ.
സ്വപനമതിലിതിനൃപതിവരനൊടരുൾചെയ്തുടൻ
സ്വസ്ഥാനമാസാദ്യവാണാൻനികുംഭനും.
അവനിപതിവരനുടനുണർന്നെഴുനീറ്റധി-
കാർത്തനായ്‌വന്നിതുസ്വപ്നസന്ദർശനാൽ.
അപരദിനമുഷസിബതഹേഹയവീരൗ-
മത്യന്തശക്തരാംതാലജംഘന്മാരും.
അനവധികഭടനിവഹസഹിതമഥവന്നുട-
നാഹന്തകാശീപുരംനിരോധിച്ചിതു.
നൃപതികുലവരനാഥദിവോദാസനന്നേരം
നിസ്സംശയംപുറപ്പെടുയുദ്ധത്തിനായ്.
കരിതുരഗരഥനരപദാതികൾതങ്ങളിൽ
കാഠിന്യമോടേകലഹിച്ചനന്തരം.
വിവിധതരശരനികരശകലിതശരീരരായ്
വീണുമരിച്ചാരനേകംഭടജനം.
രുധിരമയനദികൾപലവഴിയിലുമൊലിക്കുന്നു
രൂക്ഷമായ്പിന്നെയുംസംഗരംചെയ്യുന്നു.
സമരമതിലമിതബലനാംദിവോദാസന്റെ
സൈന്യരശേഷവുംനഷ്ടമായ്പന്നിതു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |