തവനഗരമതിനുടയവിഭ്രംശജാതമാം
താപമെല്ലാംസഹിച്ചീടുകഭൂപതേ.
സുജനവരശൃണുബതഭവാദൃശന്മാർനിജ-
സ്വാന്തശോകംസഹിക്കുന്നതില്ലെങ്കിലോ.
ജഗതിപുനരറികനിഖിലപ്രജാനാശവും
ജാതമായീടുമപ്പോളെന്നുനിർണ്ണയം.
സുഖരഹിതമധികതരദുഃഖസ്വരൂപമീ-
സംസാരമായതിൽവർത്തിപ്പവന്നഹോ.
നഹികിമപിസുഖലവമിതാകയാൽദുഃഖവും
നല്ലസുഖബുദ്ധിയോടനുഭാവ്യമാം.
ശൃണുധരണിപതിതിലകദൈവമേറ്റംനൃണാം
ശ്രേഷ്ഠമെന്നുള്ളിലറിഞ്ഞുകൊണ്ടീടുക.
അതിവിപുലതരമിഹനിജാപരാധത്തിനാ-
ലാഗതമായദുഃഖത്തെനിരൂപിച്ചു.
മനസിതവമുഹുരനുതപിക്കുന്നതോർക്കിലോ
മാനവനായകയോഗ്യമല്ലേതുമേ.
പരമശിവഗണവരനതായനികുംഭന്നു
പാരംപരിഭവചേർത്തുനിൻമാനസെ.
അവനിപതികുലവരസുഖത്തെയിച്ശിക്കുകി-
ലായതുണ്ടാവുന്നതെങ്ങിനേചൊൽകെടോ.
ശശിശകലധരപുരമതിങ്കൽസ്വഭാവേന
ശംഭുഗണങ്ങളെല്ലോസേവ്യമാനങ്ങൾ.
വിനയമൊടുമവരുടെയപൂജചെയ്യായ്ക്കിലോ
വിഘ്നങ്ങളേറ്റമുണ്ടാക്കുമവർനൂനം.
നിജമനസിവളരുമുരുമദമതുനിമിത്തമായ്
നീയഹോതന്മന്ദിരംനശിപ്പിച്ചിഹ.
അതിമഹിതവിഭവയുതമാംഗിരീശാലയേ
അമ്പോടുപദ്രവംകൂടാതെവഴുവാൻ.
മതിയിലതികൊതിതവളർന്നീടുകിലതു
മാനവനായകസാദ്ധ്യമായീടുമോ.
ബഹഫലദയജനഭജനംചെയ്തുവാഴുന്ന
ബ്രഹ്മാദികളായവൃന്ദാരകന്മാർക്കും.
ദുരിതഗണഹരണപടുവായീടുമിക്കാശി
ദുഷ്പ്രാപയെന്നറിഞ്ഞീടുകഭൂപതേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |