ചീർത്തസമ്മോദേനവന്നോരനന്തരം
സത്യവതീസുതനായഭവാനിഹ.
ഗംഗാസലിലസമ്മേളിതമായതി
മംഗലമാംചക്രപുഷ്കരണീജലെ.
തിന്നുന്നഭക്തിയോടുംസ്നാനമാചരി-
ച്ചംഗജാരാതിയാംവിശ്വേശ്വരൻതന്നെ.
അർച്ചനംചെയ്തതില്ലായതുതന്നെയാ-
ണച്യുതാംശോൽഭ്രതനാംഭവാനിന്നിഹ.
മെച്ചമേമാധർമ്മബാധനചേഷ്ടിതം
നിശ്ചയമാചരിച്ചെന്നുഞാൻചൊന്നതും.
ആകയാലിന്നുഭവാൻഗമിച്ചമ്പോടു
വേഗേനതീർത്ഥവിധിയാചരിച്ചാലും.
ലോകേമഹാധർമ്മതത്വജ്ഞാനാംഭവാ-
നാകവേസർവ്വമറിയുമല്ലോമുനേ.
എന്നതുകൊണ്ടുപാരാശർയ്യനാംഭവാൻ
തന്നോടുഞാനതുചൊല്ലുന്നതില്ലേതും.
എന്നുസംവർത്തമഹാമുനിതൻഗിരം
ധന്യനാംദ്വൈപായനൻകേട്ടനന്തരം.
ഉന്നതാമോദേനശിഷ്യഗണങ്ങളോ-
ടൊന്നിച്ചുടൻവിധിപോലെതീർത്ഥങ്ങളിൽ.
സ്നാനവുംചെയ്തുതത്വജ്ഞാനാംമാംമുനി
മീനദ്ധ്വാജാരിയാംവിശ്വേശ്വരനെയും.
മേനാത്മജയായഗൌരിയേയുംവാര-
ണാനനനാകിയവിഘ്നേശ്വരനെയും.
മാനസഭക്തിയോടർച്ചിച്ചുവന്ദിച്ചു
മാനാദിഹീനനാംദ്വൈപായനൻതദാ.
ദിവ്യചിദ്വ്രാപിയേയുമഭിവന്ദിച്ചു
നിർവ്വാണമണ്ഡപെചെന്നിരുന്നാദരാൽ.
രുദ്രസൂക്തങ്ങളെല്ലാംജപിച്ചമ്പോടു
രുദ്രസേവാപരനായിരിക്കുംനേരം.
കുദ്രസുതംഭരണൻവിശ്വനായകൻ
ഭദ്രദൻപാർവ്വതീകാന്തൻമഹേശ്വരൻ.
സ്വദ്രുതുല്യൻവ്യാസതത്വമറിയുവാൻ
വിദ്രുതംബീഭത്സമായതിനിന്ദ്യമാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |