ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-4-


 അംഗാനിചമ്പകദളൈശ്ച.വിധായ വേധാ:
 കാന്തേ! കഥം രചിതവാനുപലേന ചേത:       3

സാ-അല്ലയോ സുന്ദരീരത്നമേ! ബ്രഹ്മദേവൻ കരിങ്കൂവലയപ്പൂകൊണ്ട് നിന്റെ കണ്ണിണയും പൊൽത്താമരത്താരുകൊണ്ടു മുഖവും മുല്ല മൊട്ടുകൾ കൊണ്ട് ദന്തനിരയും ചെന്തളിരുകൊണ്ട് അധരവും ചെമ്പകമലയ്കൊണ്ട് ശേഷമുള്ള അവയവങ്ങളും നിർമ്മിച്ച സ്ഥിതിക്ക് അതികഠിനമായ പാറക്കല്ലുകൊണ്ട് നിന്റെ ഹൃദയം സൃഷ്ടിക്കുവാനുള്ള കാരണമെന്തായിരിക്കും?(അവളുടെ ഹൃദയത്തിന്ന് അത്രയും കാഠിന്യമുണ്ടെന്നഭിപ്രായം.)

കാമുകനായ ഒരുവൻ ഒരു സ്ത്രീയുടെ മുഖത്തുനോക്കി അവളുടെ മുഖദർശനം തനിക്ക് അപാരമായ ഭാഗ്യത്തേയും സന്തോഷത്തെയും ജനിപ്പിക്കുന്നതാണെന്നു സൂചിപ്പിച്ചു കൊണ്ട് പറയുന്നു--

 ഏകോഹി ഖഞ്ജനവരോ നളിനീദളസ്ഥോ
 ദൃഷ്ട: കരോതി ചതുരംഗബലാധിപത്യം
 കിം മേ കരിഷ്യതി ഭവദ്വദനാരവിന്ദേ
 ജാനാമി നോ നയനഖഞ്ജനയുഗ്മമേതൽ.       4

സാ-അല്ലയോ സുന്ദരി! താമരദളത്തിൽ ഇരിക്കുന്ന ഒരു കരിങ്കരുകിൽ പക്ഷിയെ കണ്ടാൽ സാധാരണയായി ജനങ്ങൾക്കു ചതുരംഗബലാധിപത്യം സിദ്ധിക്കുകയാണു ഫലം. അങ്ങിനെ ഇരിക്കുന്ന സ്ഥിതിക്ക് ഇന്നു നി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/8&oldid=171437" എന്ന താളിൽനിന്ന് ശേഖരിച്ചത്