ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

67

ഗദ്ദ്യം:‌-- അമ്മാന്യവുമസാമാന്യവുമാം സൈന്യമോടു
ദൈന്യഫീനനും ശൂന്യബുദ്ധിയുമാം ജയചന്ദ്രനും തന്റെ സാന്ദ്ര
മാം ബലത്തെ സത്വരം യോജിപ്പിച്ചു.
ദ്യുതിനിതരാംചേർന്നവനവധി
കുതിരകളോടൊത്തരണ്ടസേനകളെ
എതിരിൽ കണ്ടുജളത്വം
മതിയില്പൂണ്ടസ്തമിച്ചു സപ്താശ്വൻ.
അദ്ധ്വാന്തമെത്തുകിലിനന്നുവിയത്തിലപ്പോ-
ളദ്ധ്വാന്തമെത്തുമതിനെത്തടയേണ്ടതിന്നായ്
ശുദ്ധാന്തമൊത്തവിടെയെത്തിലസിച്ചുപാരം.
മാരാരാതിശിരസ്സുംവൈഷ്ണപദം
താരയ്കൊഴും ചിത്തവും
പാരാതേറ്റമലങ്കരിപ്പൊരുകാലാ-
നാഥൻപ്രകാശിക്കവേ
ആരാൽപോയിടണംമനോജ്ഞതമുറ-
യ്കെന്നാൽമറിച്ചന്നഹോ
ധാരാളത്തിലതെത്തിമുന്നിലധികം
ലോകത്തിനാകെദ്ദൃഢം.
പോരിന്നൊരുങ്ങുമരികൾക്കെഴുമുള്ളുവിട്ടു
വേറിട്ടുവായ്പൊരുതമസ്സഖിലമ്നിശെശൻ
ഹാരിത്വമേറ്റമിയലുന്നൊരുതങ്കരത്താൽ
പാരിങ്കൽനിന്നുപരിചോടുപറിച്ചെടുത്തു.
ആയാമിനിയ്ക്കുപിറകുള്ളൊരിനോദയത്തി-
ലായാമ‌മുള്ളൊരുസുഷുപ്തിയെയോർക്കകൊണ്ടോ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/70&oldid=171606" എന്ന താളിൽനിന്ന് ശേഖരിച്ചത്