സംവാദം:കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

Latest comment: 12 വർഷം മുമ്പ് by Adv.tksujith
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് കാറൽ മാർക്സ് - ഫ്രെഡറിക്ക് എംഗൽസ് തിരഞ്ഞെടുത്ത കൃതികൾ,പുറം 148-192 വാള്യം 1, പ്രോഗ്രസ്സ് പബ്ലിഷേസ്, മോസ്കോ, 1987
ഉറവിടം http://www.marxists.org/malayalam/marx-engels/1848/kammyunist-manifesto/index.htm http://invimallu.blogspot.com/
പങ്കാളി(കൾ) Adv.tksujith , Thachan.makan
പുരോഗതി
കുറിപ്പുകൾ
സംശോധകർ പ്രതീഷ് പ്രകാശ്


ഉച്ചാരണം തിരുത്തുക

കാറൽ മാർക്സ് എന്ന ഉച്ചാരണം തെറ്റല്ലെ? കാൾ മാർക്സ് എന്നതല്ലേ ശരി. അത് പോലെ ഫ്രെഡറിൿ എംഗൽസ് എന്നുമല്ലേ വേണ്ടത്? --Pratheesh prakash 18:15, 2 ജൂൺ 2011 (UTC)Reply

  • ഇതിലേതാണ് ശരിയെന്നത് പരിശോധിക്കണം. പ്രോഗ്രസ്സിന്റെ പുസ്തകങ്ങളിൽ കാറൽ മാർക്സ് എന്ന് കാണുന്നു. എങ്ഗൽസ് എന്നത് എംഗൽസ് എന്നാണ് കാണുന്നത്. സെർച്ചിലെ പ്രശ്നം ഒഴിവാക്കാൻ ഒരു തിരിച്ചുവിടൽ താൾ സൃഷ്ടിച്ചാൽ മതിയാകും. പക്ഷേ, നമ്മുടെ പുസ്തകത്തിന്റെ മുഖക്കുറിപ്പിൽ എങ്ങനെ എഴുതും എന്നത് ആലോചിക്കണം.... --Adv.tksujith 14:53, 3 ജൂൺ 2011 (UTC)Reply
  • ഇവിടെ[1] കൊടുത്തിരിക്കുന്നത് അനുസരിച്ച് കാൾ മാക്സ് എന്നാണ്. അത് പോലെ, ഫ്രീഡ്രിച്ച് എംഗൽസ് [2] എന്നാണ് ഇവിടെ കൊടുത്തിരിക്കുന്നത്. --Pratheesh prakash 11:47, 4 ജൂൺ 2011 (UTC)Reply
പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന പുസ്തകമല്ലേ ഇവിടെ ചേർക്കുന്നത്? ആ പുസ്തകത്തിൽ എങ്ങനെയാണോ അങ്ങനെ വേണം.--Vssun 12:03, 4 ജൂൺ 2011 (UTC)Reply
ഉച്ചാരണത്തെറ്റുകളുടെ കാര്യത്തിൽ അങ്ങനെ തന്നെ എന്ന് വയ്ക്കാം, എന്നാൽ പരിഭാഷയിൽ ഉള്ള പോരായ്മകൾ എന്താണ് ചെയ്യുക? അത് പോലെ അച്ചടി പിശകുകൾ. അവയൊക്കെ അതേ പോലെ തന്നെ ഡൂപ്ലിക്കേറ്റ് ചെയ്യണമോ? വിക്കിക്ക് ഇക്കാര്യത്തിൽ പ്രത്യേകമായ നയമുണ്ടോ? --Pratheesh prakash 13:14, 4 ജൂൺ 2011 (UTC)Reply

മൂലതത്വത്തങ്ങൾ തിരുത്തുക

കമ്മ്യൂണിസത്തിന്റെ മൂലതത്വങ്ങൾ മാനിഫെസ്റ്റോയുടെ ഭാഗമായി നമ്മളിലാരോ ചേർത്തിരിക്കുന്നു.... കമ്മ്യൂണിസത്തിന്റെ മൂലതത്വങ്ങൾ എംഗത്സിന്റെ മൌലികമായ കൃതിയാണ്. അതിന് പ്രത്യേകമായ നിലനിൽപ്പുമുണ്ട്. അത് മറ്റൊരു കൃതിയായി തന്നെ കാണിക്കണം. marxixts.org മലയാളം സെക്ഷൻ കണ്ട് തെറ്റിദ്ധരിച്ചതായിരിക്കും. അതിൽ ഒരുമിച്ചാണ് ചേർത്തിരിക്കുന്നത്. മാനിഫെസ്റ്റോയുടെ സ്റ്റബ്ബിൽ ആ ഭാഗം ഉണ്ടായിരുന്നില്ല. ഇതിന്റെ ഭാഗമാണെന്ന് കരുതി ആരെങ്കിലും ടൈപ്പ് ചെയ്തോട്ടെ എന്ന് കരുതിയാണ് മിണ്ടാതിരുന്നതാണ്. അതെന്തായാലും പൂർത്തിയായി.... അതിനി, പുതിയ പുസ്തകമാക്കാമല്ലോ...? --Adv.tksujith 14:53, 3 ജൂൺ 2011 (UTC)Reply

  • കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ മാനിഫെസ്റ്റോ പേജിൽ നിന്നും നീക്കം ചെയ്തത് നന്നായി... അത് ദാ ഈ താളിൽ, കമ്മ്യൂണിസത്തിന്റെ_തത്ത്വങ്ങൾ വായിക്കാം. ഇപ്പോൾ കമ്മ്യൂണിസവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കൃതികൾ വിക്കി ഗ്രന്ഥശാലയിൽ എത്തിക്കഴിഞ്ഞു. നന്ദി.--Adv.tksujith 06:06, 6 ജൂൺ 2011 (UTC)Reply

അവലംമ്പങ്ങൾ തിരുത്തുക

  1. [1]
  2. [2]
"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" താളിലേക്ക് മടങ്ങുക.