ഈസോപ്പ് കഥകൾ/സിംഹത്തിന്റെ സ്വപ്നരാജ്യം

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
സിംഹത്തിന്റെ സ്വപ്നരാജ്യം

കാട്ടിലെ സർവ്വ ജന്തുക്കളുടേയും രാജാവായിരുന്നു സിംഹം. നല്ലവനും നീതിമാനുമായിരുന്ന സിംഹം രാജകീയ വിളംബര പ്രകാരം ഒരു സർവ്വജന്തു സമ്മേളനം വിളിച്ചു ചേർത്തു. സാർവ്വത്രിക സൗഹൃദവും സാഹോദര്യവും നിറഞ്ഞ രാജ്യം എന്ന രാജസങ്കൽപ്പം സിംഹം മുന്നോട്ട് വെച്ചു. ചെന്നായും ആട്ടിൻ കുട്ടിയും, പുലിയും മാൻ പേടയും, നായും മുയലും ഏവരും ഒരുമിച്ച് ആമോദത്തോടെയും സ്നേഹത്തോടെയും വസിക്കുവാനുള്ള നിബന്ധനകൾ സിംഹരാജൻ മുന്നോട്ട് വെച്ചു. എല്ലാം കേട്ട ശേഷം മുയൽ പറഞ്ഞു

“വർഗ്ഗഭേദമന്യേ, വലുപ്പ ചെറുപ്പമില്ലാതെ, ഏവരും ഒരുമയോടെ കഴിയുന്ന ഈ ദിനത്തിനു വേണ്ടി ഞാൻ എത്രയോ നാളായി കാത്തിരിക്കുന്നു.”

ഇത്രയും പറഞ്ഞിട്ട് മുയൽ തൻറെ ജീവനും കൊണ്ട് ഒറ്റയോട്ടം.

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.