ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-5


ദുർവയാ, സരസിജാന്വിതവിഷ്ണു -
ക്രാന്തയാ ച സഹിതം കുസുമാടന്മ്യം
പത്മയു‡സദൃശേ പദയു‡
പാദ്യമേതദുരരീകുരു മാതഃ (5)


വിഭക്തി –
ദുർവ്വ്വയാ - ആ. സ്ത്രീ. തൃ. ഏ.
സരസിജാന്വിതവി‌ഷ്ണുക്രാന്തയാ - ആ. സ്ത്രീ. തൃ. ഏ.ച - അവ്യ.
സഹിതം - അ. ന. ദ്വി. ഏ.
ക്സുമാടന്മ്യം - അ. ന. ദ്വി. ഏ.
പദ്മയു‡സദൃശേ - അ. ന. സ. ഏ.
പദയു‡ - അേ. ന. സപ്ത. ഏ.
പാദ്യം - അ. ന. ദ്വി. ഏ.
ഉരരീകുരു - ലോട്ട്. പര. മദ്ധ്യ. പു. ഏ.
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.
അന്വയം - ഹേ മാതാഃ, ദുർവ്വയാ, സരസിജാന്വിതവി‌ഷ്ണു ക്രാന്തയാ ച സഹിതം കുസുമാടന്മ്യം ഏതൽ പാദ്യം പദ്മയു‡ സദൃശേ പദ്മയു‡ ഉേരരീകുരു.
അന്വയാർത്ഥം - അല്ലയോ അമ്മേ! ദുർവ്വയോടും സരസ്വിജാന്വിതവി‌ഷ്ണുക്രാന്തയോടും സഹിതമായി കുസുമമാടന്മ്യമായിരിക്കുന്ന ഈ പാദ്യത്തെ പത്മയു‡സദൃശമായിരിക്കുന്ന പദയു‡ത്തിൽ ഉരരീകരിച്ചാലും.
[ 10 ] പരിഭാ‌ഷ - ദുർവ്വ്വാ - കറുക. സരസ്വിജാന്വിതവി‌ഷ്ണുക്രാന്ത. സരസ്വിജാന്വിതം - സരസിജത്തോടു അന്വിതം. സരസിജം - താമരപ്പൂവ്. അന്വിതം - കൂടിയത്. വി‌ഷ്ണുക്രാന്ത - വി‌ഷ്ണുക്രാന്തയെന്ന മരുìന്ന്. സഹിതം - കൂടിയത്. കുസുമാടന്മ്യം - കുസുമങ്ങളെകൊണ്ടു ആടന്മ്യം. കുസുമങ്ങൾ - പു‌ഷ്പങ്ങൾ. ആടന്മ്യം - ശ്രæം. പാദ്യം - പാദോദകം (കാൽ കഴുകാനുള്ള വെള്ളം). ഉരരീകരിക്കുക - സ്വീകരിക്ക.
ഭാവം - ഹേ ലോകജനനീ, കറുക, താമറപ്പൂവ്, വി‌ഷ്ണുക്രാന്തി മുതലായവയോടുകൂടിയതും ശ്രഷ്ഠങ്ങളായ പു‌ഷ്പ്പങ്ങൾ കലർന്നതും ആയ ഈ പാദക്ഷാളനജലത്തെ രണ്ടു താമരപ്പൂക്കൾ പോലെ ശോഭിച്ചിരിക്കുന്ന ഭവതിയുടെ പാദങ്ങളിൽ സ്വീകരിക്കേണമെ.