കഴിഞ്ഞ വത്സരം കരുണയോടെന്നെ

കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ പുതുവത്സരാരംഭം പുതുകൃപ നൽകി പുതുക്കണെയെന്നെ

കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ പുതുമാസാരംഭം പുതുകൃപ നൽകി പുതുക്കണെയെന്നെ

കഴിഞ്ഞൊരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ പുതുയാഴ്ചയാരംഭം പുതുകൃപ നൽകി പുതുക്കണെയെന്നെ

കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ പുതുദിനാരംഭം പുതുകൃപ നൽകി പുതുക്കണെയെന്നെ

കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ പുതുനിമിഷത്തിൽ പുതുകൃപ നൽകി പുതുക്കണെയെന്നെ