ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 142 ]

I. ആ ā 5. 1. = അ That, ആ രാജാവ് that
king, ആയാൾ that person. — bef. Verbs ആ
കിടന്നതിന്റെ പിറകേ TR. after lying thus.
2. interj. ah! ആ എന്നു പറഞ്ഞു MR. — അവനാ
പായുന്നു (vu.) there he runs (= അതാ)
3. T. a M. interrogative ഇളമയും മൂപ്പും ഉണ്ടാ
are their Highnesses here?

II. ആ ā T. a M. (C. Te. ആവു) Cow, in ആ
നായർ cowherd, also ആയർ q. v.

III. ആ ā S. Hither, towards, till; in Cpds. as
ആകണ്ഠം ഭുജിക്ക KR. up to the neck or throat
(to eat one’s fill) — ആകണ്ഠമഗ്നൻ UR.

ആക āɤa Inf. & VN. of ആകുക (q. v.) Alto-
gether, sum total, ആകകൂടി & കൂടിയാക = തു
ക. f. i. ആകക്കറുത്ത മേനി Anj. black all over.

ആകപ്പാട് = ആകതുക sum total, f. i. എഴു
ത്തിൽ ആ കണക്ക് ആകപ്പാട് വെച്ചു TR.
the whole account. ആകപ്പാടു തെങ്ങു നോ
ക്കി TR. the whole of the trees. ആകപ്പാട്ടു
പണം TR. the whole sum. ആകപ്പാടേ
altogether.

ആകമാനമായിട്ടു generally V2.

ആകം āɤam a M. (T. body, or = ആഭം ?) ആ
കം കിളൎന്തപവിഴങ്ങൾ RC117. Splendid corals.

ആകരം āɤaram S. (ആ III. കർ) Accumula-
tion = നികരം, mine സ്വൎണ്ണാകരം; മുത്താക
രം pearl-ground. കനകാദ്യാകരസ്ഥലങ്ങളിൽ
നിന്ന് അരിപ്പിക്ക KR2.

ആകൎണ്ണനം āɤarṇanam S. (കൎണ്ണം) Attend-
ing to, hearing (po.) ആകൎണ്ണ്യ po. = കേട്ടിട്ടു.

ആകൎഷണം āɤaršaṇam S. (കൎഷ) Attraction,
the art of summoning by enchantment.

den V. ആകൎഷിക്ക to attract, f. i. a God from
afar by mantrams.

ആകല്പം āɤalpam S. (കല്പം) 1. To the end
of a Calpa. 2. attiring, ornament (po.)

ആകസ്മികം āɤasmiɤam S. (അകസ്മാൽ) Un-
foreseen. വന്നു മഹാപാപം ആകസ്മികം ത
ദാ KR3.

Ā

ആകാ āɤā Neg. V. (ആകുക esp. III) 1. Is not
that. അതു പഴുതാകാ is not in vain. 2. ought
not to be thus; ആകാത, ആകാത്ത adj. part.
bad, താൻ ആകാഞ്ഞാൽ prov. ആകേ is it
not good?

VN. ആകായ്മ wickedness, ആകായ്മ ഇങ്ങും
ഉണ്ടു CrArj. I also shall be found fault
with. ആകായ്ക നീക്കി നന്മ വരുത്തുക Anj.
3. is not serviceable. ഒന്നിന്നും ആകാ good
for nothing. 4. cannot ഈ നാട്ടിൽ കുടി
യിരിപ്പാൻ ആകാ prov.

ആകാംക്ഷ āɤāmkša S. (കാംക്ഷ) Strong
desire. ആ. യോടു ശുശ്രൂഷിച്ചാൽ Anj. zealously.

ആകാരം āɤāram S. (ആ, കൃ) 1. The letter
ആ, ആകാരാദി with initial ആ (gram.)
2. shape, figure; (in comp.) = മയം, സ്വരൂപം
f. i. മംഗലാകാരൻ the blessed, or of happy
form.

ആകാശം āɤāšam S. (കാശ, light) Sky, air.

ആകാശം പൊളിഞ്ഞു തലയിൽ വീഴും prov.

ആകാശഗംഗ milky way Bhg 5.

ആകാശമാൎഗ്ഗേ, ആകാശത്തൂടേ going through
the air KU.

ആകാശംതാങ്ങി a bird (plover?).

ആകാശവള്ളി a parasite, Cassytha filiformis
or Menyanthes cristata.

ആകുക, യി āɤuɤa T. M. C. Tu. (Te. & a C.
also അകു, from pron. √ ആ).

I. The Copula: to be that. എവിടെ ആകുന്നു പാൎക്കു
ന്നതു where does he live? = where is it that he
lives? to become that. Auxiliary Verbs serve to
distinguish the latter signification, f.i. വലിയ
സങ്കടമായി പോകും TR. it will become a great
grievance. കള്ളനെ പോലെ ആയ്വന്നു Mud.
became like a thief. എന്താകുന്നു (vu. എന്താണ്)
what is it? കുട്ടിക്ക് എന്തായേ MR. what has
happened to the child? കുമ്പഞ്ഞിക്കു രാജ്യം ആ
യതിന്റെ ശേഷം TR. devolved upon the
C. — രണ്ടു വഴിക്കേ ആയി got separated.

[ 143 ]
Fut. ആകും, ആം, ആവു it will be thus, just
so (= അതേ). വന്നാൽ മതി എങ്കിൽ അപ്ര
കാരവും ആം TR. Often with conditional
എഴുതി അയക്കുകിലും ആം TR. I may write
(or come in person).

ആവോ I cannot tell, indeed? very possible
ആവോനമുക്കു തിരിയാ HNK. —

Inf. & VN. ആക 1. so as to be (= T.) ഒറ്റി
യാക എഴുതി കൊടുത്തു TR. = ആയി;മു
മ്പാക, മുമ്പാകേ so as to be before, രണ്ടാക
വകെന്താൻ RC. cut in two. N. സാക്ഷിയാ
കേ (doc.) in presence of witness N.
2. being. ആകകൊണ്ടു, ആകയാൽ since it
is so, therefore. 3. altogether (also ആ
ഹെ TR.), അതു നീ ആയി (= S. തത്ത്വമ
സി) ആക പദാൎത്ഥം മൂന്നു Tatw. these three
meanings or words, viz. it, thou, art. (see
ആക).

Opt. ആകട്ടേ, (vu. ആട്ടേ) 1. be it thus,
well, probably, രാവിലേ ആകട്ടേ TR. be
it in the morning. ആങ്ങനെ ആകിൽ അ
തങ്ങനേ ആകട്ടേ CG. if thus, be it so!
2. as for that (= S. ഹി, തു, വൈ) ആ പെ
രുമാൾ ആകട്ടേ KU. now as for that em-
peror, he — ഇന്ദ്രനും സുഖമായിട്ടിരിയാ പി
ന്നെ ആകട്ടേ നിന്നെ പോലെ ഉളളാഭാസ
ന്മാർ KR5.(= പിന്നെയോ how muchless).
3. either, or സൂൎയ്യനാകട്ടേ ചന്ദ്രനാകട്ടേ
(= എങ്കിലും).

Cond. ആയാൽ, ആകിൽ if it be. ആയിൽ അ
വ്വണ്ണം എന്നു മൊഴിന്താൻ RC. “if so, be it
so.” അതിൽ ഒന്നു രണ്ടാകിലാം VCh. there
may be one or two (generally ആകിലും
ആം).

Concessive ആയാലും ആകിലും though it be.
ഒന്നാകിലും one at least. ഏവരാകിലും whoso-
ever. ‍സത്താകിലും അസത്താകിലും whether
good or bad.

ആൻ Cond. & Cone, (from T. ആയിൻ if it be)
മറ്റാൎക്കാൻ AR. to any one else. എന്തുവാൻ
whatever it be. എന്നു ചൊല്ലീടാമോവാൻ
CG. can one ever say?

ആനും (= ആകിലും) f. i. കോട്ടയിൽ എങ്ങാനും
Bhr. somewhere about the fort. മണികൂടാ
തെ പോയാകിൽ വന്നാനും എന്നൊരു നിൎണ്ണ
യം ഉണ്ടെനിക്കു CG. (= വരികയായിരുന്നു).
An incorrect adj. part. is formed from ആൻ
f. i. എന്താണ്ടൊരുത്തൻ what sort of man?

adj. part. ആകുന്ന, ആയ (po. ആകിയ), ആം,
ആവ് 1. he who is ചേരമാൻപെരുമാളാ
കുന്ന രാജാവ് KU. the king Ch P. Thus
many appositions അധിപനാകിയ ദേവൻ,
വൃദ്ധനായിട്ടുളള വൎത്തകൻ, മൂൎഖരാവൊരസു
രർ, ശുഭമാംവണ്ണം, ഒന്നാം the first, etc.
2. ആയവൻ he, that one, ആയതു രണ്ടും
those two. ആയവറ്റിന്മദ്ധ്യേ Bhr. between
them, ആയതുകൊണ്ടു therefore. 3. after
nouns they serve as a kind of definite article
കലിമൂൎഖനാമവൻ Bhr. the rogue Cali. ദുഷ്ട
നായവൻ the wicked; esp. the neuter ന
മ്മുടെ പ്രാണങ്ങളായതോ പോയല്ലോ CG.
as for our life, that is already gone. പി
താവും ജനനിയായതും രഘുവരൻ KR. Rāma
is to me f. & m. രാജാവായതു തനിക്കീശ്വ
രൻ VC. the king is our Lord. 4. അവതു,
ആവിതു (before a sentence) is as follows
f. i. കണ്ണൻ കണ്ടു കാൎയ്യമാവതു (heading of
letters) Caṇṇan is herewith addressed to
the following purpose.

adv. part, ആയി 1. forms adverbs, as നന്നാ
യി well. 2. as, രാമനായ്ക്കാണുന്നു കാണുന്നത്
ഒക്കയും KR 3. all I see seems to me Rāma,
I see him everywhere. അവരെ ദുഃഖിത
ന്മാരായി കണ്ടു Bhr. saw them grieved (= എ
ന്നു) വേദജ്ഞന്മാരെ സഭാവാസികളായി ക
ല്പിക്കേണം VyM. (= എന്നു, ആക്കി, so as
to be). വേദങ്ങളെ നാലായി പകത്തു Bhr.
അരചനായി വാഴിച്ചു CG. ചെയ്തതായി സ
മ്മതിച്ചു MR. (= എന്നു). 3. during പത്തു
മാസമായി ജീവിച്ചു KR. അധികം കൊല്ലങ്ങ
ളായി നടത്തുന്നു MR. 4. with (= ഉമായി
f. i. അവളെ കുട്ടിയുമായി കണ്ടു) സായ്പ് നാമാ
യി കണ്ടപ്പോൾ TR. when we met. 5. be-
cause ഒരു കാൎയ്യമായിട്ടു വേണാട്ടുകരെക്കു

[ 144 ]
പോയി TR. 6. often mere expletive നീ
ളെ നടപ്പാനായി ആകുന്നതില്ല, ആണുങ്ങളാ
യാവു നാം CG. (oh that we were men!)
താതനോടായിട്ടും മാതാവോടും CG.

With auxiliaries 1. ആയിട്ടു = ആയി (but രാ
ത്രിയായിട്ടു കണ്ടില്ല KR. in a causal sense)
ചെയ്വാനായിട്ടു = ചെയ്വാൻ. 2. ആയ്ക്കൊണ്ടു
chiefly after Datives അവനായ്ക്കൊണ്ടു for
him.

II. The future has by itself the meaning of possi-
bility, which is then transferred to the whole
verb, ചെയ്യാം I will do, may do. ആം എങ്കിൽ
if possible. ആമല്ല cannot. ആൎക്കും പൊറുക്കാ
വല്ല GP.; ആകുംവണ്ണം, ആകുമ്പോലെ TR.
ആകുന്നേടത്തോളം, ആവിടത്തോളം as far as
possible. — in the past: കടക്കുമതിനായുതില്ല
RC. could not pass. ഒരുവണ്ണം ആയതു ചെയ്തു
ഞാൻ Bhr. did somehow whatever was possible.
പേ പറഞ്ഞീടിനാൾ ആയവണ്ണം CG. — pres.
ആകുന്നതാകിൽ CG. if possible. — chiefly with
Dat. & 2nd adv. part. നമുക്കെടുക്കാം, we can
take up, അവൎക്കെടുക്കാവോളം, വാഴ്ത്തുവാൻ ആ
വോർ ഇല്ല, CG. none able to praise, ശേഷം
ചൊല‌്വാൻ പിന്നേ ആം Bhr. പറവതിനാൎക്കു
മാമല്ല Bhr. (but also Nom. വെല്ലാം അവൎക
ളും Bhr.)

ആവു, ആവതു are esp. used with the signifi-
cation of power. പെണ്ണുങ്ങളോടേ നിനക്കി
ന്നാവൂ CG. you can but conquer women.
എന്നാൽ ആവതു ചെയ്തു I tried my best. ആ
വതെന്തിപ്പോൾ po. what more can be done,
how can it be helped? ആവതില്ലാഞ്ഞ ശേ
ഷം having been foiled. ആവതില്ല എന്നു
വെക്ക അല്ലോ ഉള്ളു TR. no remedy for it.
ആവതില്ലാത നില എന്നു നിശ്ചയിച്ചു നി
ല്ക്കാം TR. I shall resist it as an intolerable
state of things. അതിന്നു ഞങ്ങൾക്ക് ആവ
തില്ലല്ലോ TR. we can’t do anything to it.

ആവോന്ന് = ആവതു f. i. ആൎക്കുമറിയാവോന്ന
ല്ല CG. not to be known by any one.

III. to be the very thing (hence neg. ആകാ).
ചോറായി the rice is what it ought to be, done,

cooked (but ചോറായി പോയി the rice is con-
sumed).

2nd fut. ആവു it will be right, ought to be.
(= മതിയാവു) ഇറയേ വലിക്കാവു prov. pull
merely the eaves! എന്നതേ പറയാവു Mud.
എന്നേ പറയാവു it must be said, cannot
but be confessed. — chiefly with the 1st adv.
part, of Verbs വന്നേ ആവു he must come,
വന്നാവു may he come, oh that he came!
കണ്ടുതാവു Anj. വന്നാവൂതെന്നു കൊതിച്ചു
CG. wished that he might come; also with
Inf. നല്ല മനസ്സിനെ കൈക്കൊൾ്കേയാവു ദ
യാനിധേ PP. may you!

IV. It serves to form Compound Verbs:

1.) with Nouns യാത്രയാക to set out, ഭേദമാക
to be healed etc. similar to the S. compounds
with ഭവിക്ക (ചെയ്ക is similarly used, corres-
ponding with S. കരിക്ക).

2.) with Verbs,

a.) rarely in the form of the Verbal Noun
ending in അൽ (rather T.) കഥ ചൊല്ലലാം
RC. അറിഞ്ഞീടലാം PT. ഇരിക്കലാം KU.
(only with ആം).

b.) in the form of the old Inf. ഭുജിക്കായി PT.
came to eat, കാണാക be able to see, be-
come visible കാണായ്വന്നു, ഇക്കാണായത്
ഒക്കവേ, Bhr. (chiefly in a passive sense,
compare മാനവന്മാരാൽ കാണപ്പെടുന്നതും
കേൾക്കായതും സ്മരിക്കപ്പെടുന്നതും AR3. what
is heard, can be heard) with Dat. എല്ലാ
വൎക്കും കേൾക്കായി Bhr. Often in petitions
ഞാൻ സന്തതം നാമകീൎത്തനം ചെയ്യാകേ
ണം, നമസ്കരിക്കായ്വന്നീടേണം AR. may I
be enabled to praise, worship. — in blessings
ജയിക്കായ്വരിക നീ Bhr. നിങ്ങൾക്ക് അവ
രോടു ജയിക്കായ്വരും KU. കൊല്ലായ്വരും Bhr.
(= കൊല്ലുവാൻ സംഗതി വരും) With poten-
tial meaning. എങ്കിൽ വരുത്തായിരുന്നു TR.
in that case it might have been brought.
നിങ്കനിവുണ്ടാകിൽ വങ്കൊതി തീൎത്തു കൊ
ളളായിരുന്നു CG. I might see this wish ac-
complished if —

[ 145 ]
c.) in the form of the modern Inf., esp. at the
close of the sentence (mostly with ഉം, അ
ത്രേ etc.) ഞങ്ങൾ തന്നെ കട്ടത് എന്നു പ
റക ആയതു TR. they confessed they were
the thieves (= ചെയ്തു) പിരിഞ്ഞു പോകയും
ചെയ്തു, സങ്കടപ്പെടുകയത്രേ ആയതു, തരി
കയുമാം.

d.) after the different tenses it stands with
variously modified meanings. തരുന്നാകിലും
തരുന്നില്ല എന്നാകിലും; പളളിയിൽ ഇരിക്കു
ന്നായിരുന്നു were sitting. — തന്നാകിൽ ന
ന്നായി CG. കൊടുത്താകിൽ KR. (if you
shall have given = if you give). എങ്ങാനും
പോയായിരിക്കും he will have strayed some-
where. അവർ വെന്തുവെന്തായ്ക്കൂടി CG. എട്ടു
ദിക്കു നടുങ്ങുമാം അട്ടഹാസം CG. a laughter
that might shake the globe. ചാകുമായി
രിക്ക be in a dying state തരുമാകിൽ etc. ഒ
ന്നും കളവായിട്ടു ബോധിപ്പിച്ചിട്ടില്ലായിരുന്നു
I have told no untruth. തുടങ്ങിയിരുന്നു എ
ങ്കിൽ ഇത്ര നഷ്ടം വരികയില്ലായിരുന്നു the
loss would not have been so great.

With Neg. adv. പണം പിരിയാതെ ആയ്വ
ന്നു TR. it has become impossible to collect
the revenue, [in stead of തരുന്നാകിൽ, തന്നാ
കിൽ etc. also the form of the part. Noun
occurs in poetry ചൊല്കിലും തരുന്നുതാകി
ലും KR. (= തരികിലും), രത്നവും കണ്ടുതായി
ഉണ്മയും കേട്ടുതായി അത്തലും പോയിതായി
എങ്ങൾക്കെല്ലാം CG. ഇരന്നുതാകിൽ Ch].

ആക്കുക, ക്കി V. act. of prec. 1. To
make to be that, അവനെ രാജാവാക്കി made
him king, (in So. also നിന്നെ രാജാവായാക്കി
പോയി KR4.) ദാസിയാക്കി കൊണ്ടാൻ ‍& ദാ
സിയായി കൊണ്ടാൻ made her his servant.
സേനാപതിയാക്കി വെച്ചു & അധിപതിയായിട്ടു
വെച്ചാൻ Bhr. രണ്ടാക്കി പകുത്തു (generally ര
ണ്ടായി പകുത്തു), ചെയ്വാറാക്കുക get one to do;
with Neg. വില്ക്കാതെ ആക്കി വെപ്പാൻ TR. pre-
vent the sale. ഉപദ്രവം കൂടാതെ കണ്ടാക്കികൊ
ടുക്ക, contracted രാജ്യത്ത് ഇരിക്കാണ്ടാക്കുന്നു TR.
അവനെ ദാസ്യം ഇല്ലാതെ ആക്കേണം Bhr.

also ഇല്ലാക്കുന്ന വീരൻ RC. destroying. 2. to
place, put, employ. ആക്കികല്പിച്ചു appointed.
(& ആയ്ക്കല്പിച്ചു) അവനെ പണിക്കാക്കി, കാട്ടിലാ
ക്കി Nal. banished. നഖത്തിൽ ആക്കി ഞെക്കി
PT1. നടുവിലാക്കി, ഭഗവാനെ ചിത്തത്തിലാക്കി
Bhg. let God dwell in his mind. വെളളം കുടത്തി
ലാക്കി poured. 3. to do നീ എന്ത് ആക്കും TR.
what can you do? 4. Compounds with Nouns,
corresponding with those of ആകുക f. i. ദൂത
നെ ചൊന്നു യാത്രയാക്കീടിനാൻ CG. made to
get out. ഭേദമാക്ക, നന്നാക്ക to heal, mend.

CV. ആക്കിക്ക cause to make V1. f. i. തടവിൽ
അ'ച്ചു. [കുരുൾ CC.)

ആകുഞ്ചിതം āɤuńǰiδam S. Bent, curled (as

ആകുതം āɤuδam Tdbh. (S. ആക്രുതം) Inten-
tion. ആ. വരുത്തുക to gratify. നിന്നാകുതഭം
ഗം വരുത്തുവാൻ AR. to disappoint thee.

ആകുലം āɤulam S.(full) Confusion, perplex-
ity, trouble. ചിന്താകുലം മുഴുത്തൂ RC. ആകുല
പ്പെട്ടിതു പുത്രൻ Bhr. was frightened. ദേഹ
ത്തിന്ന് ആകുലീഭാവം വരുന്നു Nal. ആകുലമില്ല
AR. no doubt.

ആകൂതം see ആകുതം.

ആകൃതി āɤr̥δi S. = ആകാരം Form, likeness.

ആകൃഷ്ടം āɤr̥šṭam S. part, of ആകൎഷിക്ക
Attracted; — a conjecture V1.

ആകോലി see ആവോലി, Pomphlet.

ആക്കം ākkam T. M. (√ ആകുക III) 1. What
one puts (ആക്കുക 2.), layer രണ്ടാക്കം (= പ
ട 3, local: resting steps in wells). മുന്നാക്കം
forwards V1. 2. (T. prosperity) contentment,
rest. ആക്കമേ വാണരുളുക rule happily. ആ
ക്കം പൊട്ടിയവൻ discontented. അവരെ പ
ക്കൽ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ
യ്തു TR. made over her jewels to the chiefs,
thus settling the case. 3. strength, persisten-
cy, continuance; also relief, as through medi-
cine. ആക്കം കുറഞ്ഞു വീണു Bhr. lost his balance
& fell. ആക്കം തകു ചിറ കെട്ടി RC. strong
dam. ആക്കം കൂടാതെ നീ ചോറു തന്നാൽ Sil.
negligently. ആക്കം കലൎന്നു ശസ്ത്രം എടുത്തു Mud.
determinately. ഉളളാക്കമില്ല no fixed purpose.

[ 146 ]
4. perhaps (= ആക) all, altogether. അടിപ്പ
ല്ലവം തുടക്കവും ആക്കം നോക്കി RC. viewed
her from the sole all over.

ആക്കുക see under ആകുക.

ആക്രന്ദം ākrand`am S. (ആ III.) Weeping.
ആ. തുടങ്ങി Nal 3.

ആക്രമം ākramam S. Assault, invasion ആ.
സഗരന്മാർ ചെയ്യുന്നു KR.

den V. ആക്രമിക്ക to attack, encroach, usurp
ഇനി ഒരിക്കൽ ഭൂമിയെ നീ ആക്രമിക്കായ്ക
KU. രാഹുകേതുക്കൾ വന്നാക്രമിച്ചീടും Nal 4.
സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on,
force, ഒക്കയും ദൈവം തന്നേ ആക്രമിക്കു
ന്നീലോകം KR. fate subdues the world.

ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി
Arb. (= വശൻ).

ആക്രോശം ākrōšam S. Crying against. ആ
ക്രോശിച്ചാൾ Si P 4. she lamented.

ആക്ഷാരണ ākšāraṇa S. Imputation of
fornication.

? ആക്ഷി ākši Continuance of an evil ഇത് എ
നിക്ക് ആക്ഷിയായിരിക്കട്ടേ V1. let it remain
as it is!

ആക്ഷേപം ākšēbam S. Blame, reproach,
objection അവരുടെ മേൽ കണ്ട തെറ്റുകൾക്കു
ചെയ്ത ആക്ഷേപം MR.

den V. ആക്ഷേപിക്ക (part, ആക്ഷിപ്തം) to re-
prove, confute, impugn, criticise അതിന്റെ
ദുൎബലത്തെ കുറിച്ച് അധികമായി ആക്ഷേ
പിക്ക MR. expose farther its invalidity.

ആഖണ്ഡലൻ ākhaṇḍ 'alaǹ S. (breaker)
Indra CG.

ആഖു ākhu S. (digger, √ ഖൻ) Mouse, rat PT.

ആഖേടം ākhēḍam S. Hunting (po.)

ആഖ്യ ākhya S. (ആ III. √ ഖ്യാ) Name; in
comp. ആഖ്യൻ named.

ആഖ്യാനം l. = ആഖ്യ. 2. story.

den V. ആഖ്യാനിക്ക to relate.

ആഖ്യാതം the finite verb (gram.)

ആഗതം āġaδam S. (√ ഗമ) Arrived ആ.
ചെയ്ക Sk. come; ആഗതനാക്കാം Sk. = വരു
ത്താം.

ആഗന്തുകം adventitious, not original (as dis-
eases) ആഗന്തുകൎജ്വരം Nid. (opp. നിജം,
സാമാന്യം).

ആഗന്തുകൻ one passing by, Kei N 1.

ആഗമനം arrival, approaching.

den V. നീ ആഗമിപ്പോളവും പാലിച്ചേൻ CG.
till you returned.

CV. അവനെ ആഗമിപ്പിക്കെന്നയച്ചു PT4. = വ
വരുത്തുക.

ആഗമം (S. arrival, news, doctrine) Vēdas &
Shāstras. ആഗമക്കാതലായ നാഥൻ Bhg 8.
Vishṇu, the marrow of all knowledge. He
is also called ആഗമം തന്നുടെ കാതലിൽ
പോയ്മറഞ്ഞു നില്പോൻ CG. ആഗമക്കാതലാം
ശങ്കരാചാൎയ്യൻ VivR 1. ആഗമജ്ഞോത്തമൻ
Bhr. most learned Brahman.

ആഗാമി, ആഗാമികം‍ future. ഭൂതം ആഗാമി
കം AR 2. past & future.

ആഗസ്സ് offence, sin. മാതുരാഗസ്സ് Bhr.

ആഗളം āġaḷam S. (= ആകണ്ഠം see ആ III)
ആഗളപൂരിതൻ മാനം കൊണ്ടു CG. Satiated
with honour.

ആഗ്നേയം āġnēyam S. (അഗ്നി) Referring
to fire, the Agnipurāṇam.

ആഗ്രയണം āġrayaṇam S. (അഗ്രം) First-
fruit offering; = പുത്തരി.

ആഗ്രഹം āġraham S. (seizing) M. Eager-
ness, wish. അറികയിൽ ആഗ്രഹം ഉണ്ടു പാരം
Bhr.

ആഗ്രഹി desirous.

den V. ആഗ്രഹിക്ക to wish, desire.

CV. ആഗ്രഹിപ്പിക്ക. [hurt.

ആഘാതം āghāδam S. (√ ഹൻ) A blow,

ആഘോഷം āghōšam S. (√ ഘുഷ) Noise
of a crowd, din of feast ആഘോഷമോടെ പുര
പ്രവേശോത്സവം Nal 2. festival entrance. ആ.
എന്നേ പറവാനുളളു Onap.

den V. ആഘോഷിക്ക to feast, parade V1.

ആഘ്രാണം āghrāṇam S. Smell.

den V. ആഘ്രാണിക്ക to smell.

ആങ്കാരം T. M. = അഹങ്കാരം.

ആങ്കോലം see അങ്കോലം.

[ 147 ]
ആംഗികം ānġiγam S. (അംഗം) ആംഗ്യം,
ആങ്ങ്യം, Movement of the body, gesture,

attitude—beck; ogling, coquetting. ആ. കാട്ടുക
to beckon.

ആങ്ങൾ āṅṅaḷ & ആങ്ങള (hon. plur. of ആ
ൺ) Brother, the term used by sisters (compare
പെങ്ങൾ) ആങ്ങള തന്നെ വിളിച്ചു CG. she called
her br. എന്റാങ്ങളാരേ TP. O my brothers!
(hon. plur.)

ആചന്ദ്രകാലം āǰandraγālam S. (ആ III).
As long as the moon exists, also ആചന്ദ്രാൎക്കം,
ആചന്ദ്രതാരകം വാഴ്ക നീ AR. rule as long as t
he world lasts.

ആചമനം āǰamanam S. (√ ചമ) Rinsing
the mouth after meals ആ. ചെയ്യായ്ക Bhr.
ആചമനാദ്യനുഷ്ഠാനങ്ങൾ Bhr.

den V. ആചമിക്ക KR. ബ്രാഹ്മണർ കാൽ കഴുകി
ആചമിച്ചു ശുദ്ധി വരുത്തേണ്ടി വരും KU.

ആചരണം, ആചരിക്ക āǰaraṇam S.
To engage in a line of conduct, practise, per-
form, observe ആജ്ഞയെ ആചരിയാതവർ Mud.
disobedient. ക്ഷത്രിയവീരരും ആചരിച്ചീടി
നാർ AR 6. presented arms (= ആചാരം 2).
യുദ്ധങ്ങൾ ചെയ്കയും ബദ്ധനായ്പോകയും ആച
രിച്ചാൻ CG. used to war & get himself caught.
അവനെ ഇല്ലായ്മ ആചരിപ്പാൻ CG. to annihi-
late (= ചെയ്ക).

ആചാരം S. (= walk) 1 Usage, established
custom, chiefly of 5 kinds (ദേശാ—, ഗ്രാമാ—,
ക്ഷേത്രാ—, സഭാ—, സാമ്യാചാരം) കുലാചാരം
caste laws. — Brahminical ആ. ഒമ്പതു (as ആ
മപ്പലക etc.) KM. — Royal ordinances, as the
18 ആചാരം of Pōlanāḍu, observed at Cōl̤icōḍu
(നിയമവെടി, മുന്തളി etc.) KU. — ശാസ്ത്രാചാ
രം written laws, opp. to ലോകാചാരം practices
now prevailing. — ആചാരമല്ല CG. that will
not do, fie! shame! ആചാരക്കേടു ചെയ്താൽ
ആപത്തു ഭവിച്ചീടും KR 5. — ആചാരം തിരിയാ
തവൻ rude V1. 2. civility, reverence, ആ.
ചെയ്ക to bow. എഴുനീറ്റ് ആ. ചെയ്തു TP. ആ.
പറഞ്ഞു TP. saluted, ആചാരം മറഞ്ഞു നില്ക്ക,
ആ'ത്തിൻ വഴിനില്ക്ക KU. Nāyer fashions of

saluting. അവനെ കുമ്പിട്ട് ആ. ചെയ്തു വാ
ങ്ങിനിന്നു Mud. (in a audience). 3. customary

gift പെങ്ങളെ ആശാരം കൊടുപ്പാൻ TR. to
restore sister's dowry (Mpl.) എന്റെ കൈയി
ന്നു നികിതി ആ. വാങ്ങുവാൻ TR. the taxes.
— honorary acknowledgement such as is given
by the temples to those who pay a പ്രായശ്ചി
ത്തം TR. [trance V1.

ആചാരവാതിൽ temple door, principal en-

den V. ആചാരിക്ക to observe good manners V1.
ആചാൎയ്യൻ (adeundus, or the man of obser-
vances, the one who is to be imitated). 1.
teacher, esp. of Vēdas, Guru. 2. fencing-
master, as ദ്രോണാചാൎയ്യൻ. 3. schoolmaster,
(T. M. Tdbh. ആചാൻ, ആശാൻ hence
ആചായ്മസ്ഥാനം office of schoolmaster).
4. carpenter, vu. ആചാരി, ആശാരി.

ആചിതം āǰiδam S. (√ ചി) Heaped up — a
cartload (po.) [ആച്ചിമാർ CG. CC.

ആച്ചി āčči T. M. (ആയൻ) Cowherd-woman.

ആച്ചിയാർ = വൈശ്യത്തി V1.

ആച്ചു āčču (T. ആയ്ക? ആഞ്ചുക) Fitting time,
favorable direction or circumstances, — favor-
able tide (= തഞ്ചം) NoM.

ആച്ചുക, ച്ചി to lift, stretch. (= ഓങ്ങുക, പൊ
ക്കുക) V1. [prov.

ആച്ചൽ നോക്കിയേ കൂട്ടു. (al. കൂച്ചി) കെട്ടാവു

VN. ആച്ചി a throw, hurl V1.

ആഛാദിക്ക, ആഛാദനം āčhāďanam S.
(ഛദ) Covering, concealment. കാൎയ്യാഛാദനം
disguising a matter.

ആഛന്നം covered (part.) [milk, etc.

ആജം āǰ͘ am S.(അജം) What comes from goats,
ആജകം flock of goats (po.)

ആജാനുബാഹു S. (ആ III) Arms reaching
the knee, a രാജലക്ഷണം.

ആജി āǰ͘ i I. S. (√ അജ, G. agōn) War.

II. Ar. hāǰǰi, A pilgrim to Mecca TR. വേദാ
ജിയാർ, വേദാഴിയാർ KU. ചേരമാൻ ആജി
യാരായി Mpl.

ആജീവം āǰ͘ īvam S. Livelihood V1.

ആജീവനാന്തം (ആ III.) to the end of life.
ആ. തുമ്പംവരാ RC.

[ 148 ]
ആജ്ഞ āǰ͘ ńa S. (ജഞാ) Order, command (Tdbh.
ആണ). — ൬൬ആമതിൽ കുമ്പഞ്ഞി ആജ്ഞ വ
ന്നു. TR. government. ആ'ക്കുൾപ്പെട്ടു being under
orders, obeying.

ആജ്ഞാകരൻ servant രാജാജ്ഞാകരനായ്വാണു
Mud. first minister. ശങ്കരാജ്ഞാകരനായി
UR. താവകാജ്ഞാകാരികൾ AR4. thy obedi-
ent servants.

ആജ്ഞാപനം ആജ്ഞാപിക്ക to order, com-
mand; with Soc. അവനോടു,, also ആജ്ഞ
യിച്ചീടെണം നല്ല വഴിക്ക് എന്നെ Anj.
(den V.) lead me aright.

part. ആജ്ഞാതം, ആജ്ഞാപിതം (neg. അനാ
ജ്ഞാപ്തം AR.) ordered.

ആജ്ഞാഭംഗം disobedience Mud.

ആജ്ഞാവഹൻ,—വശൻ (Bhr.) servant.

ആജ്യം āǰyam S. (ആ+അഞ്ജ) Ghee (for sac-
rifice). [CC.

ആജ്യാതി = പയസ്യം.— പാലാജ്യഭോജ്യാദികം

ആഞ്ചു Port. Anjo, angel ആ'കൾ Genov.

ആഞ്ചുക āńǰuγa T. M. (C. Te. ആനു = ഊ
ന്നു, T. ഏന്തു comp. ആച്ചുക) To bend for ex-
ertion, spring forward, lift for throwing, try
by shaking. വേൽ എടുത്ത് ആഞ്ചി (al. ആച്ചി)
വേഗേന ചാടി Bhr 7. മരത്തെ ആഞ്ചി വലി
ക്ക—ആഞ്ചിനോക്കി searching look.

ആഞ്ഞലി āńńali & ആഞ്ഞിലി SoM. =
ആയിനി.

ആഞ്ഞലിക്കാതൽ prov. = പിലാവിൻ കാതൽ.

ആട āḍa T. M. (ആടുക what moves) Flowing
garment, chiefly of women, children, idols
ആട കവൎന്നു CC. ചിറ്റാട children's holiday
garments. ചെറുവാട വഴിപാടു കൊണ്ടുവന്നു TP.
(for idols); see പാവാട, വേളിയാട etc.

ആടകം āḍaγam Tdbh. 1. = ആഢകം. An oil
measure, also ആടം T. SoM. 2. = ഹാടകം
gold ആടകം കൊടണിഞ്ഞമ്പു RC. gilt arrow.

ആടലോടകം āḍalōḍaγam (T. ആടാതോട)
Justicia adhatoda or bivalvis, ആ'ം വേർ, അ'
ത്തിൻ വേർ MM. med. in bilious fevers. ആ.
കാസനാശനം GP. removing cough.

ആടൽ āḍal VN. (ആടുക) T. M. C. 1. Shaking,

trembling ആ. അരയാലിലകൾ പോലെ Bhg 7.
ആടൽപെടും trembles Bhg. 2. agitation,
grief ആ.പൂണ്ടു, കലൎന്നു (po.) കേണോടിനാർ
ആടലോടെ CC. ആടലോടു മുഖം കോടുന്നു
ചിലൎക്കു VCh. അവൎക്ക് ആടൽ ഉണ്ടായതു പോക്കി
Mud. 3. SoM. dancing ആടലും പാടലും V2.

ആടി āḍi T.M. (S. ആഷാഢം) The month കൎക്ക
ടം; height of rainy season ആടിക്കൊടുമേകം
മുഴങ്കുന്നേർ അലറുന്നു RC. roars like the clouds
in āḍi.

I. ആടു āḍu̥ T. C. M. (Tu. ഏഡു) 1. Goat, sheep
(lit. frisky, from ആടുക). 2. dewlap (from its
perpetual motion). ആടു കരയുന്നു to bleat. പെ
ണ്ണാട്ടിനെ മേടിച്ചു PT.

Kinds കാട്ടാട് M. മലയാട് So. വരയാട് Palg.
Ibex. കോലാട് & വെളളാട് goat. പളളാട്
(Ex. 12, 5) & ചെമ്മറിയാട് (ചെം) sheep.

ആടുമാടു cattle. [bracteata.

ആടുതിന്നാപാല, ആടുതൊടാപ്പാല Aristolochia

ആട്ടിങ്കുട്ടി, കുഞ്ഞാടു kid, lamb.

ആട്ടിങ്കല്ല് bezoar V2.

ആട്ടിൻപിഴുക്കു goats' dung V1.

ആട്ടിറച്ചി mutton.

ആട്ടുകാരൻ shepherd.

ആട്ടുകൊറ്റൻ ram.

ആട്ടുകൊട്ടമ്പാല a plant "ram's horn."

II. ആടു = നാടു T. M. (perhaps from ആളുക, or
ആടുക) in വേണാടു Travancore, ഏറാടു or ഏറ
നാടു, പുറയാട്ടരനാടു TR.

III. ആടുകാൽ see ആടുക 2.

ആടുക, ടി āḍuγa T. M. C. Te. Tu. 1. To wave,
swing, rock. ആടിത്തുടങ്ങിനാൻ ഇങ്ങുമങ്ങും CG.
(Chr̥shṇa with the ഉറി) — of ringing sound
പൊട്ടിച്ചാടുന്ന വൃക്ഷദ്ധ്വനി CC. 2. to shake,
totter, sink as hand from a blow ഒന്നു പെറ്റാൽ
പെണ്ണാടി, മട്ടൽ ഒടിഞ്ഞാൽ തെങ്ങാടി prov.
വേപഥുശരീരനായി ആടുകാൽ! തുടൎന്നു Bhg 1.
3. to dance ആനന്ദിച്ചാടിപ്പാടി വാണു Bhr 1.
hence തിറയാടുക (= കെട്ടിയാട്ടം) etc. act a
play ആടാചാക്യാർ, prov. 4. different play-
ful or regular movements, f. i. നീരാടുക bathe
(often merely ആടുക MC.) തീൎത്ഥമാടുക visit

[ 149 ]
holy baths (ഗംഗയാടുക Bhr.), നായാടുക hunt,
ആടിവിളിക്ക beckon, ദേവന്റെ ശിരസ്സിൽ ആ
ടുക pour milk, oil, cow's urine, cocoanut milk
on an idol.

CV. ആടിക്ക f. i. പാമ്പിനെ ആടിച്ചു Mud. a
juggler made the snake to dance, ദേവനെ
ആടിക്ക = ജലാഭിഷേകം (see ആടുക 4.)
ധൎമ്മദൈവത്തെ ആടിച്ചു കൊളളാം SG.
(a vow) theatrical play. വില്ലു മുറിച്ചു ക
ല്യാണമാടിച്ചാൻ AR. celebrated marriage.

Der. ആട്ടം, ആട്ടു, ആട്ടുക etc.

ആടോപം āḍōbam S. 1. Being inflated, flatu-
lency GP 69. 2. ostentation, pride നരപതിക
ളുടെ കുലബലവിഭവം ഒക്കവേ ആടോപമോടെ
പറഞ്ഞു കേൾപിക്കെടോ Nal 2. 3. pomp ഘുമു
ഘുമുരവാടോപം Nal. adv. ഉദ്ധതാടോപം ഗമി
ച്ചു PT.

I. ആട്ട āṭṭa T. obl. case of ആണ്ടു; ആട്ടക്ക
ന്നി A cow that calves every year. ആട്ടപ്പിറന്ന
നാൾ yearly birthday. ആട്ടവിശേഷം annual
feast SoM. B. [ണ്ടങ്ങ q.v.)

II. ആട്ട A bitter gourd ആട്ടങ്ങ med. (= ആ

III. ആട്ട C. Mahr. No. see സാട്ട.

ആട്ടം āṭṭam 5. VN. of ആടുക. Moving play,
dance, comedy. പാട്ടും ആട്ടവും തുടങ്ങി, ഒരാ
ട്ടവും അനക്കവും ഇല്ല perfect silence. ആട്ടം മു
ട്ടിയാൽ കൊട്ടത്തടത്തിൽ prov.

Cpds. ചക്കാട്ടം oil making.

നീരാട്ടം bathing, boating.

ആട്ടക്കാരൻ dancer, actor — N. pr. of a caste
that play in temples. (17 in Taliparambu).

ആട്ടു āṭṭu̥ VN. of ആടുക 1. Swinging ആട്ടു
കട്ടിൽ ആടുക. 2. = ആട്ടം dance, play ആട്ടാ
ല. 3. hooting രണ്ടാട്ടു കേൾക്കാം prov.
അവനെ ആട്ടും പാട്ടും കൊടുത്തു പായിച്ചുകള
ഞ്ഞു drove him off by a sharp word. 4. hunting
ആട്ടുനായ് dog for chase. ആട്ടുകേട്ടപന്നി prov.

act. V. ആട്ടുക (ആടുക) l. To press oil ആട്ടുന്ന
വനെ നെയ്യാൻ ആക്കി prov. ആട്ടുക്കൽ a
mill B. 2. to hunt ഒരു മൃഗത്തെ ആട്ടി VilvP.
ആട്ടിക്കടിയൻ hunting name of jackal.

3. to hoot ആട്ടക്കൊടുക്ക drive off with abuse
or ഹുങ്കാരം, എന്നെ ആട്ടി പുറത്താക്കി TR.
4. to drive away പശുക്കളെ ആട്ടിത്തെളിക്ക,
പോത്തും മൂരിയും ആട്ടിക്കൊണ്ടു പോയി TR.
took our cattle.

ആഡംബരം āḍ'amḃaram S. (drum from
ആടുക) 1. Pride, pomp, show. ദിഗംബരാഡം
ബരവേഷം Bhr. യൌവനാഡംബരം കൊണ്ടു
ദൈവത്തെ ധിക്കരിച്ചു PT. 2. celebration,
ഉണ്ടായ്വരും സ്വയംവരാഡംബരം, സ്വയംവരാ
ഡംബരസ്ഥാനത്തു Nal. — parade; retinue V1.

ആഢകം āḍhaγam S. A measure = 4 ഇട
ങ്ങാഴി, a Marakāl CS.

ആഢകി S. Cajanus indious (= തുവര).

ആഢ്യൻ āḍhyaǹ S. (√ അൎഹ ?) Opulent,
rich, ബലാഢ്യൻ powerful.

ആഢ്യന്മാർ 1. the chiefs, f. i. in war.

2. title of a class of Brahmans, chiefly the
അഷ്ടഗൃഹക്കാർ, leaders in the old aristo-
cracy of Malabar. ആഢ്യൻ നമ്പൂതിരിക്കു
മേൽശാന്തി.

ആണ āṇa 5. (Tdbh. ആജ്ഞ) 1. Command.
നമ്മുടെ ആണയും ആജ്ഞയും ലംഘിച്ചു, കുമ്പ
ഞ്ഞി ആണ തിക്കരിച്ചു TR. 2. oath, adjuration.
വിശ്വാസം വരുവാൻ ആണ സത്യവും ചെയ്തു
തരാം TR. പൊളിയാണ perjury.

ആണയിടുക 1. to swear പളളിയെ പിടിച്ച്,
അപ്പനെ പിടിച്ച് ആണയിടുക V1. also
with Acc. ഗുരുവിനെ ആണയിട്ടാൻ swore
by.

CV. ആണയിടുവിക്ക to put on oath.

2. to adjure, also cite, arrest. കുമ്പഞ്ഞിപേൎക്ക്
ആണയിട്ടു തടുത്തത് അവർ കൂട്ടാക്കാതെ TR.
അവന്റെ മേൽ തിരുവാണയിട്ടു (formula:
വീരകേരളൻ പുറത്താണ, പൊന്തമ്പുരാനാ
ണ etc.) 3. by, f. i. കണ്ണാണ, ഗുരുവാണ,
എന്നാണ നിന്നാണ നേരാങ്ങളേ TP. തന്നാ
ണ ഞാൻ എന്നുടെ കണ്ണു രണ്ടാണ ന്യാദൃശ
ന്മാൎക്കറിയിക്കയില്ല CC. നിങ്ങളാണ, ശിവൻ
തൻ പാദത്താണ CG. രാമപാദാബ്ജങ്ങളാണ
AR 2. — often shortened നിന്നാണെനിക്കി
ല്ല (po.) I swear by thee, I have it not.

[ 150 ]
ആണം āṇam T. M. 1. Broth, soup. കോഴി
യാണം; a dish of Maplas ആ. വെക്ക. — 2. (C.
ആണി buret) ആ. കീറുക a field to burst by
the heat of the sun = ചെടി എടുത്തുപോക.

ആണത്വം āṇatwam (ആൺ q. v.) Manli-
ness, also ആണത്തരം Mpl.

ആണി āṇi T. M. C. Te. (also S. from ആൺ)
Peg, nail. ആ. മേടുക to strike it, തറെക്ക to
drive in. തമരാണി, തിരിപ്പാണി, പിരിയാണി
screw. വണ്ടിയാണി axlepin, കുടയാണി nail
with a head (opp. പാവാണി); also = എഴുത്താ
ണി style.

2. what is like a nail or pin. പൊന്നാണി a
sample to mark the മാറ്റു Can S. ആണി
ചാൽ irrigation channel V1. ആണി also
bed for 4 plantain trees) — കുരുവിന്റെ ആ
ണി (= കള്ളൻ) the last bit of matter in a
boil, considered as its seed. — ആണി മേ
ലൊക്ക comedones. — ആണിക്കണ്ണൻ a fish
V2. — എല്ലിൻ ആണി head of bone.

3. the peg on which all depends, prime mover,
ഇവൻ ഒർ ആണി എന്നറിക നൂറ്റവൎക്കു
Bhr 8. (said of Karṇa)

ആണിപ്പൊന്ന് എല്ലാമേ നാണിച്ചു പോം തൻ
കാന്തി കണ്ടാൽ CG. finest gold.

ആണിക്കരം the choicest of any thing V1.

ആണിവേർ taproot.

ആൺ āṇ 5. (ആണി, അൎണ്ണൻ ?) Male. — old
pl. ആങ്ങൾ (q. v.) brother. — mod. pl. ആ
ണുങ്ങൽ f. i. ആണുങ്ങൾ ആകിൽ പുറപ്പെടുക
AR6. (calling out the foe) നീ ആണും പെ
ണ്ണും അല്ലാതെ പോകും a nondescript (abuse).

Comp. ആണാടു ram.

ആണില്ലം house of bridegroom (of castes
below Nāyers).

ആണില്ലക്കാർ bridegroom's relations.

ആണ്കിടാവ് boy, manly fellow. [child.

ആണ്കുട്ടി, ആങ്കുട്ടി, ആൺപൈതൽ (song) male

ആൺകുതിര horse, stallion.

ആണ്പാടു 1. man's work. 2. male member V1.

ആൺപിറന്നവൻ = ആൺ‍ man.

ആൺമത്തി etc.

ആണ്മരം male tree (so ആൺതെങ്ങ്, ആണ്പ
ന, ആൺപപ്പായം etc.)

ആണ്മുറി the lower half of a cocoanut shell.

abstr. N. 1. ആണത്വം,, manliness. അവർ വ
ലിയ ആണത്തം ആക്കി TR. they took it
much amiss. ആണത്തക്കാരൻ a hero (vu.)
2. ആണ്മ bravery. ആണ്മതിരണ്ടൊരു നാ
ന്മുഖൻ CG.

I. ആണ്ട ānḍa So. ആണ്ടാൽ (prh. ആൺ+
തൈ) Young bamboo shoot കായലാണ്ട. ആ.
പൊട്ടുക = മുള വരിക of any strong shoots.

II. ആണ്ട adj. part. of ആളുക.

ആണ്ടങ്ങ (fr. ആണ്ടു?) & ആട്ടങ്ങ (II. ആട്ട)
Wild cucumber V2.

ആണ്ടി āṇḍi T. M. C. Religious mendicant,
worshipper of Subramanya, a Paṇḍāram, also
called പഴനിയാണ്ടി (a caste of Yōgis V1.)
ആണ്ടിയാട്ടം a certain dance V1. — hence ചി
ലമ്പാണ്ടികൾ. ആണ്ടിയൂട്ട് feasting Paṇḍārams.

ആണ്ടു āṇḍu̥ T. M. (T. യാണ്ടു Te. ഏഡു) 1. Year;
prh. from ആഴുക comp. ആഴ്ച; ആണ്ടുമനു
ജാനാം = 365¼ days. Can S. ആണ്ടുവരേ, ആ
ണ്ടൊന്നിനാൽ (doc.) yearly. ആണ്ടുതികഞ്ഞൊ
രു പുത്രൻ 1 year old, Sipu 2. ആണ്ടറുതി festival
at the close of a year. Der. ആട്ട I. — 2. longer
periods, a Jupiter cycle of 12 or 60 years രണ്ടാം
ആണ്ടെക്കതിർ ൩൬ആം ആണ്ടു (Jew. doc.)

അതങ്കം āδaṅgam S. (ആ III തഞ്ച്) 1. Pain,
grief; God is നിരാതങ്കൻ Bhr. അമ്പെല്ക്കയാൽ
ആ. പൂണ്ടുസിംഹം CG. 2. offence, hindrance
കോഴികൾ ആ. പെയ്തു തുടങ്ങി CG. by crowing
unexpectedly. ചാണക്യൻ ആ. ആയി Mud.
proved a curse to the innocent.

ആതഞ്ചനം S. What causes to coagulate,
whey (po.)

ആതതായി āδaδāyi S. (ആതതം drawn bow)
Threatening one's life, felon (= വധത്തിന്നടു
ത്തവൻ).

ആതപം āδabam S. (√ തപ്) Sunshine പൊ
ടിക്കൂട്ടം ആ. മൂടി പരന്നു നിരക്കവേ SiPu.

[ 151 ]
ആതപത്രം Umbrella ഏകാതപത്രയായ്വന്നു
ഭൂമി Bhr. subject to one's protection (= ഏക
ഛത്രം). [ണിക്കൂലി.

ആതരം āδaram S. (തര) Fare, freight = തോ

ആതി āδi 1. Duck (S. ആതി Turdus). 2. Tdbh.
= ആദി.

ആതിത്ഥ്യം āδithyam S. (അതിഥി) Hospitality
ആ. വഴിപോലെ ഇവൎക്കു ചെയ്യണം KR. പ
ക്വാദികളാൽ ആ. ചെയ്തു AR3. ആതിത്ഥ്യ
വേലയും ആചരിച്ചു CG. — met. നല്കുവൻ നല്ല
യുദ്ധാതിത്ഥ്യം KR3.

ആതിര āδira T. M. & തിരുവാതിര (S. ആ
ൎദ്രാ) The 6th Asterism, star in Gemini.

ആതുരം āδuram S. (തുൎവ) 1. Diseased. 2. agitated
= പരവശം — സന്താപങ്ങളാൽ ആതുരപ്പെട്ടു കി
ടൎന്നുഴന്നു ഖേദിക്ക Si Pu4. കണ്ടാതുരയായി CC.

? ആതുളി āδuḷi (T. ആതാളി) Noise, buzz V1.

ആത്ത ātta 1. prob. Port. Anona squamosa
& reticulosa (from America, in Hayti language
Anon) ആത്തച്ചക്ക, ആത്തക്ക Custard apple.

ആത്തം āttam S. (ആ+ദത്തം) Taken, obtained;
chiefly in adv. ആത്തമോദം Mud. cheerfully
ആത്തവേഗം മണ്ടിനാർ CG. with all haste;
ആത്തഗൎവ്വം deprived of pride.

? ആത്തരം (= ആതുരം? T. ആത്തിരം Te.
ആത്രമു) Necessity of engaging in a work V1.

ആത്താനം V1. = ആസ്ഥാനം.

ആത്തി ātti prh. അകത്തി or മലയാത്തി.

ആത്തുക āttuγa (= ആഴ്ത്തുക) പുഴയിൽ ഓളേ
ആത്തിയൂടുന്നു TP. (= വിടു)

ആത്തോൾ āttōḷ (T. ആത്ത, ആത്താൾ mo-
ther) also ആത്തോൽ, — ലമ്മ, — ലന്മാർ Nambū-
tiri's wife (explained = അകത്തമ്മ, അകത്തേ
യവൾ). ശ്രീ ദേവി ആത്തേന്മാർ MR. (in Chāva-
cāḍu).

ആത്മാവ് āltmāvu̥ S. (√ അൻ, G. átmos,
Athem in German) 1. Breath, life; soul,
spirit. പരമാത്മാവ് the universal, ജീവാത്മാ
വ് the individual spirit. ആത്മനികണ്ടു കണ്ടാ
ത്മാനം ആത്മനാ AR 6. discover in the soul
through the soul the one Soul of the world.
ആത്മാവാത്മാവിനെ അറിയും prov. 2. heart,

breast ആത്മാവുകൊണ്ടു വരിച്ചു ഞാൻ Nal.
ആത്മാവിൽകരം വെച്ചു, ആത്മാവിനെ തൊട്ടു
സത്യം ചെയ്തു KU. 3. self, chiefly in comp.

hence: ആത്മകം (3) consisting in (= മയം)
അനൃതജഡദുഃഖാത്മകമാം ദേഹം KeiN 2.
ആദിത്യരഥത്തിന്നു ചക്രമാകുന്നതു ഓരോ
സംവത്സരാത്മകമായിരിപ്പതു. Bhg.

ആത്മജൻ (3) son, ആത്മജ daughter.

ആത്മജ്ഞാനം, — ബോധം (1) metaphysical
intuition.

ആത്മപ്രശംസ (3) boasting ആ. മരണാൽ
പരം Bhr 1. worse than death.

ആത്മരക്ഷ (3) presetting oneself, ആ. ചെയ്തു
കൊണ്ടമർ ചെയ്വിൻ KR 5.

ആത്മവിത്ത്, ആത്മജ്ഞൻ (1) knowing the
universal soul.

ആത്മഹത്യ (3) suicide, vu. അ'ഹത്തി.

ആത്മാൎത്ഥം (3) for one's own sake.

? ആത്മികയായീടുന്ന പത്നി VCh. my own wife.

ആത്മീയം own (po.)

ആത്മ്യം personal ആത്മ്യശുദ്ധ്യാ Si Pu 3.

ആത്മോപദേശം metaphysics, explanation of
ആത്മാ, അനാത്മാ & പരാത്മാ, the 3 consti-
tuents of existence (phil.)

ആദരം āďaram S. & ആദരവ് T. C. Te.
1. Respect, regard for. മല്ലാരിക്കാദരമില്ല SG.
no favor. ആദരവോടെ CC. honorably. ആദ
രവിൽ പൂച്ചകൾക്കു നല്കി CG. kindly. ആദര
വാൽ Anj. duly. 2. support, comfort എനി
ക്ക് ഒർ ആദരവില്ല = no protection. ആതരവ
തികം വന്നില്ല RC. no consolation (confounded
with ആധാരം).

denV. ആദരിക്ക 1. to regard, ചൊന്നത്
ആദരിയാതെ AR. not minding (= അനാ
ദൃത്യ); ദുൎന്നിമിത്തങ്ങളെ ആദരിയാതെ UR.
ആദരിച്ചിരുത്തി honorably. 2. to support,
console. എളിയവരെ ആ. Arb. ആദരിച്ചീ
ടിനവാൎത്ത ഓതി രോദനം പോക്കിനാൾ
CG. comforted the child.

Part. ആദൃതം honored ആദൃതരായുള്ളൊരാര
ണർ CG.

ആദൎശം āďarṧam S. Looking-glass.

[ 152 ]
ആദാനം āďānam S. (√ ദാ) Taking to oneself.
ആ. ചെയ്ത to receive. രാമനാൽ ജലധിയോട്
ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from
the sea.

ആദായം S. gain. ആദായപ്പെടുക to be
advanced. അതുകൊണ്ട് ഒർ ആദായവും നഷ്ട
വും ഇല്ല MR.

ആദായ നികിതി income tax.

ആദി S. 1. beginning, first — നമ്മുടെ കാര
ണോന്മാർ നാൾ ആദിയായിട്ടു കൊള്ളക്കൊടു
ക്കകൾ TR. the transactions of this dynasty
since the days of my ancestors. ആദിയായിട്ടു
മാറ്റി TR. changed again. ആദിഒടുവിൽ
from beginning to end. 2. in comp. et cetera
f. i. ഇത്യാദി, മലമൂത്രാദികൾ (= മുതലായ, തുട
ങ്ങിയുള്ള).

hence: ആദികാരണം original cause.

ആദി കാവ്യം first poem in schools (Rāmāyaṇam).

ആദിദേവൻ original God.

ആദിഭൂതൻ the first ശില്പാദികൾക്കാദി ഭൂതൻ
അപ്പുരം തീൎത്താൻ KR5.

ആദിരാജാവ് 1. first king. 2. the Māpiḷḷa
ruler of Caṇṇanūr കണ്ണൂരിൽ രാജാ ബീബീ
TR.

ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ
തു കോല്ക്കാരനെ അയച്ചു, ആ. പൈമാശി
നോക്കിച്ചു TR.

ആദിവാചകം introduction (of a book) V1.

ആദിശേഷൻ the serpent Ananta.

ആദ്യന്തം l. beginning & end. Vishnu ആദ്യന്ത
വസ്തുവായ്വിളങ്ങി KR. God is ആദ്യന്തരഹി
തൻ, the Vēdas are called ആദ്യന്തശൂന്യ
ങ്ങൾ CG. 2. from first to last കാരണം
ചൊല്ലിനാൻ ആ. KR. മണക്കുമ്പോൾ അം
ഗം കുളുൎക്കും ആ. KR. from head to foot.

ആദ്യം first. — adv. at first, at once; as a
first, again (= ആദിയേ) ആദ്യമേ കല്പിച്ചു
MR.

ആദ്യവസാനം = ആദ്യന്തം f. i. വിസ്താരത്തിൽ
ആദൃഷ്ടി ആ. നടന്നിട്ടില്ല MR.

ആദിത്യൻ āďityan S. (അദിതി) 1. Son of
Aditi (7 or 12). 2. Sun. ആ. ഉദിച്ചുയരുന്നതുപോ

ലെ AR1. ആദിച്ചതേവൻ RC. The circumfer-
ence of the sun is computed at 95,100,000
Yōǰana, Bhg. ആദിത്യഹൃദയം a mantram AR 6.
ആദിത്യങ്കണ്ണിൽ നീർഒഴുക്കി TP. (a ceremony
in drawing water).

ആദേശം āďēšam S. (√ ദിശ്) 1. Order, com-
mand. — 2. substitute (gram.)

denV. ആദേശിക്ക V1. to command.

ആദ്യം āďyam S. see ആദി.

ആദ്രവിക്ക ādravikka S. (ദ്രു) Hasten towards,
assault = ആപാതം V1.

ആധാനം ādhānam S. (ധാ) Placing, deposit
ആ. ധരിച്ചിരിക്ക V1.

ആധാരം ādhāram S. (ധർ) 1. Support, prop,
base ആ. പിടിക്ക V1. to take refuge. കഴിവാൻ
ആ. ഇല്ല TR. the country is too insecure.
ബോധിപ്പിപ്പാൻ ആധാരം ഇല്ല TR. we have
not the means to pay. 2. the 6 or 12 chief
regions of the human body, "location" of the
വായു (= നില) ആ. ആറിന്റേയൂടെ വിളങ്ങും
ജീവൻ Anj. 3. M. document, bond, deed
(also ആധാരിക, പ്രമാണം, കണക്കോല) എ
ന്റെ തെളിവ് ആധാരരൂപേണ ആകുന്നു MR.
I prove my case altogether by documents.
കീഴാധാരം, അടിയാധാരം documents of former
transfer of property.

ആധി ādhi S. (ധ്യാ) 1. Care, anxiety, longing.
നാട്ടാധിയായി homesick. ആധിയും വ്യാധിയും
mental & bodily sufferings. 2. pawn VyM.
ആധിതൻ suffering mentally.

ആധിക്യം ādhikyam S. (അധികം) Overabun-
dance; pre-eminence, authority, power. ഭൂമി
യിൽ അ'വും അടക്കവും നിങ്ങൾക്കായിരിക്ക
ട്ടേ, കൎമ്മങ്ങൾക്ക് ആ. ശേക്കിച്ചവൎക്കു KU. you
have the right to rule, they to sacrifice.

ആധിപത്യം ādhibatyam S. (അധിപതി)
Sovereignty, supreme authority ദേവാധിപ
ത്യം കൊടുക്കുന്നു Nal. (to heroes).

ആധീനം ādhīnam = അധീനം f. i. രാജ്യംസു
ല്ത്താന്റെ ആധീനമായ്പോയി, നമ്പ്യാരെ ആ
ധീനത്തിൽനിന്നിട്ടു നാം TR. I as subject of N.

[ 153 ]
ആധ്മാനം ādhmānam S. (ധ്മാ) Flatulence.

I. ആന āna C. Tu. M. (T. യാന, Te. എനു
ഗു, C. ആനു = ഏന്തു to support) Elephant ആ
നക്കഴുത്തിൽ കരേറി, — ക്കഴുത്തേറി AR. ആന
ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ
ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി
പ്പാൻ ൩ ആന TR. Often in prov. ആനെക്കു
മണി കെട്ടേണ്ട etc.

ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence
of Cr̥shna Rāyer KU.

ആനക്കളി children's play (എന്മുതുകേറി നി
ന്നാന കളിപ്പതിന്നു CG.)

ആനക്കായ്ക്കൂവ medic. plant, so also

ആനക്കുറുന്തുവട്ടി a Hedysarum etc.

ആനക്കാരൻ elephant-keeper ആനയുടെ പു
റത്ത് ആ. ഇരിക്കുമ്പോൾ prov. ആനക്കാർ TR.

ആനക്കാൽ an instrument in making roads.

ആനക്കുഷ്ഠം elephantiasis.

ആനക്കുഴി pit to catch elephants.

ആനക്കൊട്ടിൽ elephant's house.

ആനക്കൊമ്പു tusk, ivory.

ആനക്കോപ്പു elephant's trappings.

ആനക്കോൽ a measure of 4 kōl = 1 ദണ്ഡു.

ആനച്ചന്തം വെച്ചു നടക്ക stately walk.

ആനച്ചൊറിയൻ diseased with a scab (ആന
ത്തോൽ, ഗജ.ചർമ്മം).

ആനത്തലയോളം വെണ്ണ തരാം (song) as much
as an elephant's head.

ആനനടത്തവും കുതിരപ്പാച്ചലും ശരി prov.

ആനപ്പട, — പ്പടകൂടം elephant's pen, also ആ
നപ്പന്തി, — ശാല.

ആനപ്പാവ് training an elephant — ആനപ്പാ
വാൻ = ആനക്കാരൻ.

ആനപ്പിണ്ടി elephant's dung.

ആനമല N. pr. of the jungle behind Pālakāḍu.

ആനമുഖം വെക്ക TP. one of the 18 ആയുധാ
ഭ്യാസം.

ആനമേൽ മണ്ണുനീർ the privilege of employing
an elephant to convey earth, water (Syr.
doc.)

ആനയടിവേർ, So. ആനച്ചുവടി (S. ഹസ്തിപാ
ദം) Elephantopus scaber (med.)

ആനയടിവെച്ചതു the 5th stage of growth in
a cocoanut palm, the stump 4 inches over-
ground of the size of an elephant's foot ആ
നയടി വിരിഞ്ഞു, ആനടിത്തൈകൾ MR.

ആനയിരുത്തി, — വീഴ്ക, — മുൾ (Rh.) different
plants.

ആനറായപ്പക്ഷി (= റാഞ്ചൻ) fabulous bird,
an elephant-lifter. [Rh.

ആനവണങ്ങി or — വണക്കി Casearia ovata

II. ആന aM. T. = ആയിന, ആയ f. i. അവസ്ഥ
യാനതു തിരുവുള്ളത്തേറ്റി KU.

ആനകം ānaγamm S. Drum. ആനകദുന്ദുഭി
സൂനു CG. Cr̥shna, son of Vasudēva.

ആനനം ānanam S. (√ അൻ) Mouth. ആന
നശൂരത martial mien.

ആനന്ദം ānaďnam S. (√ നന്ദ) Joy, delight.
There are 8 joys വിഷയാ—, ബ്രഹ്മാ—, വാ
സനാ—, ആത്മാ—, മുഖ്യാ—, നിജാ—, അ
ദ്വൈതാ—, ജ്ഞാനാന്ദം KeiN2. (phil.)

ആനന്ദബഹുലം VCh. = ഉപസ്ഥം.

ആനന്ദബാഷ്പം tears of joy.

ആനന്ദനം friendly reception V1.

denV. ആനന്ദിക്ക to rejoice. വെള്ളം (തൊട്ട്)
ആ. a Nāyer custom, sprinkling every
morning 7 times the water of their tank
into the face. [bow.

ആനമനം ānamanam S. (നമ) Reverence,

ആനയനം ānayanam S. (നീ) Bringing.

ആസനം ആ. ചെയ്തു Sk. brought, took.

denV. ആനയിക്ക l. = വരുത്തുക (part. ആ
നീതം f. i. വസ്ത്രം ആനയിച്ചീടുക Nal2.
to solve, find. ത്രൈരാശികാനീതം Gan.
found by the rule of three.

ആനായം S. Net വാപിയിൽ ആ. എല്ലാം
നിരത്തിനാർ PT.

ആനായൻ ānāyaǹ (ആ II. ആൻ I.) Cow-
herd ആനായമാതർ,— പ്പിള്ളർ,— ച്ചേരി CG.
ആനാവ് young cow, ആനാവുകൂറ്റൻ calf
V1. 2.

ആനായത്തീട്ടു KU. The document by
which Brahmans appointed kings for a period
of 12 years each. (derived from ആനായർ,

[ 154 ]
since the ഏറാടിമാർ, or cowherds are regarded
as the ancestors of the Kōl̤ikōḍu dynasty)

ആനാഹം ānāham S. (നഹ) Constipation
(med.) [ലാനി etc.

ആനി = ആയിനി in N. pr. പൊന്നാനി, പന്ത

ആനുകൂല്യം ānuγūlyam S.(അനുകൂലം) Favour
ദൈവാനുകൂല്യം നമുക്കില്ല, രാജാവ് ജഗത്തി
ങ്കൽ ഏകാനുകൂല്യം നടത്തുന്നു Nal. Rules im-
partially.

ആനുലോമ്യം ānulōmyam S. Natural order
(opp. പ്രതിലോമ്യം unequal marriages, etc.)

ആനൂപം ānūbam S. (അനൂപം) Marshy
climate.

I. ആൻ ān T. So M. = ആ Ox or cow, hence
ആനാവു young cow. [ക q. v.

II. ആൻ T.M. = ആയിൻ Conditional of ആകു

ആന്ത ānδa (T. owl) A poisonous or unlucky
animal മറുമരുന്നില്ലാത്ത ആന്തയും prov. (B. =
chameleon V1. = ആമ).

ആന്തം ānδam So M. Spike to preserve fruit-
trees from thieves.

ആന്തരം ānδaram S. (ആന്തഃ) Internal. ഇ
പ്രകാരം ആന്തരമായിട്ടുളള കാൎയ്യം ഗ്രഹിപ്പിച്ചു
TR. the secret of the case, ആ. ഇല്ലാത്തവൻ
superficial mind. ആ. ഉണ്ടു has courage, de-
termination, resources.

ആന്തുറ, ആന്തൂർ ānδur̀a N. pr. Fief under
Calicut, from which are derived the ആന്തുറ
നായന്മാർ potters also ആന്ത്യൂൻ KU. കലം ഉ
ണ്ടാക്കുന്ന ആന്തിയന്മാർ TR.

ആന്തുക Fire to burn & rise(= ആലുക) V1.

ആന്ത്രം āntram S. (അന്തരം G. 'enteron)

1. Entrails ആന്ത്രനോവു,—കൊളുത്തു,—വായു.

2. M. = ആന്ത്രവൃദ്ധി, ആന്ത്രവീക്കം a rupture,
ആന്തിറവിർത്തിക്കു നന്നു a med.

ആന്ദോളിക ānďōḷiγla S. (അന്ദോള) Swing-
ing cot, litter = തൊട്ടിൽ.

ആന്ധ്യം āndhyam S. (അന്ധ) Blindness.

ആന്ധ്രം āndhram S. Telugu (Audhræ gens,
Plin.)

ആന്യം ānyam T. M. (Tdbh. ആഹ്നികം) A

day's work, day's hire or wages ഇനിയത്തേ
ആനിയം തരിക (vu.)

ആന്യ ഊട്ടു daily meals given to Brahmans
at the Mal. temples.

ആപഗ ābaġa S. (ആപഃ ocean or അപഗ)
River. [അങ്ങാടി.

ആപണം ābaṇam S. (പൺ) Market, shop<

ആപതനം ābaδanam S.(പത്) Falling on.
denV. പാപം ആപതിക്കും CC.

ആപത്ത്, ആപത്തി ābattu̥ S. (പദ്)
Mishap, ruin, danger. (ആപത്തുകാലം opp. സ
മ്പത്തു prov. ആപത്തു വരും കാലം ആപത്തേ
ഭവിച്ചീടൂ KR. ആപല്ക്കാലത്തു ദുൎഗ്ഗയെ സേവി
ക്ക KU.

ആപന്നം (part.) afflicted, affected by.

ആപാദചൂഡം S. (ആ. III) From head to foot
ആ. അണിഞ്ഞ ആഭരണങ്ങൾ CC.

ആപാദമസ്തകം നോകും Nid. idem.

ആപാദിക്ക ābāďikka S. (പദ) To obtain പാ
ക്കും പഴുക്കയും ആപാദിച്ചു CG.

ആപീനം ābīnam S. (പ്യാ) Udder, ചൊരു
ന്നൽ po.

ആപ്തം āptam S. (ആപ) part. Reached, ob-
tained, attached, trustworthy. (ആപ്തവാക്കു un-
doubted declaration, as of Gods, authentic
speech. ആപ്തമന്ത്രി confident. തനിക്കുള്ളൊരാ
പ്തന്മാർ VCh. ഇവിടെ ആപ്തമായിട്ട് ഒരു ആ
ളെ അയക്ക TR. നുമ്മൾക്കു വളരെ ആപ്തൻ
(= വിശ്വസ്തൻ). — സമീപം ആപ്തവാൻ CC.
came nigh.

ആപ്തി S. 1. acquisition. അഭീഷ്ടാപ്തയെ Sit Vij.
to gain my wish. നാകലോകാപ്തിയിൽ കാ
ൎയ്യം ഇല്ലേതുമേ CG. what do I care about
going to heaven. 2. trust V1.

ആപ്പ āppa Spoon, ladle V1. (T. അകപ്പ).

ആപ്പു āppu̥ T. M. C. 1. Wedge, plug, what
stops a crevice. ആപ്പും തട്ടി കവാടം അടെച്ചു
(po.) bolted the door. ആപ്പും ചീപ്പും ഇടുക
vu. — (hence മേലാപ്പു, മാറാപ്പു) 2. wad of gun,
also ആപ്പം V1.

ആപ്പൻ N. pr. of men.

[ 155 ]
ആപ്യം āpyam S. (അപ്പ്) Watery, പിത്തവും
ശോണിതവും ശ്ലേഷ്മവും സ്വേദം വസ ആപ്യ
മായുള്ളതു VCh. — all drinkables, which di-
gested produce മൂത്രം. രക്തം, പ്രാണൻ (med.)

ആപ്ലവം āplavam S. (പ്ലു) Bathing.

ആപ്സർ E. Officer ആപ്സരും ശിപ്പായ്മാരും TR.
ആപ്പീസ്സ് = office.

ആഫീൽ, അഫീൽ MR. E. Appeal

ആബദ്ധം āḃaďdham S. (ബന്ധ) Bound to,
connected — tie of yoke; ആബദ്ധമോദനായി CG.

ആബാധ āḃādha S. (ബാധ) Segment of a
triangle's base. Gan.

ആബ്ദികം āḃďiγam S. (അബ്ദം) Yearly —
a Brahman ceremony ആ. കഴിപ്പാൻ TR.
(= ശ്രാദ്ധം).

ആഭ ābha S. (ഭാ) Light, brightness. ആഭ ക
ലൎന്ന രത്നങ്ങൾ Mud. മന്ദഹാസാഭ Nal.

ആഭരണം ābharaṇam S. (ഭർ) Decoration,
ornaments. മെയ്യാഭരണം, നവ നല്ലാഭരണങ്ങൾ
RC. originally they were forbidden in Kēraḷa;
the most common are now: തോള്വള bracelet,
കടകം wrist-ring, നെറ്റിപ്പട്ടം frontlet, ശിഖാ
മണി hairpin, കാതില or കുണ്ഡലം or കുണുക്കു
ear-ring, മൂക്കുത്തി nose-ring, മാല necklace, ഊ
ൎമ്മിക finger-ring, തള ankle-ring.

ആഭാഷണം ābhāšaṇam S. (ഭാഷ) Address-
ing. മനോഹരം ആബഭാഷേ CC. told his
wish.

ആഭാസം ābhāsam S. (√ ഭാസ splendour,
deceptive appearance). M. Low, vulgar സം
സ്കൃതമൊഴിയുടെ ആഭാസം Arb. corruption
(= തത്ഭവം) ആ. ആയപുര MR. mean building.
സാക്ഷിക്കാർ ആഭാസന്മാർ MR. കുലഹീനനാ
യുള്ളോരാഭാസൻ എതിൎക്കാമോ Bhr. ആഭാസ
കുലത്തിങ്കൽ ജനിച്ചു KR. — In phil. the indi-
vidual soul is ആഭാസജീവൻ.

ആഭിചാരം ābhiǰāram S. (അഭി) Enchant-
ment, sorcery (= മാരണമായുള്ളൊരാഭിചാരം
ആചരിക്ക CG.) looking for omens to accom-
plish a sinister act. ആഭിചാരാദികൾ നന്നാ
യി പഠിക്കും ദിവസം കഴിപ്പാനായി Mud.
ആഭിചാരക്കാരൻ sorcerer.

ആഭിജാത്യം Noble birth Bhr. തൊപ്പിയി
ട്ടാൽ ജാതിക്ക് ആ വന്നു, പന്നിയൂർ കൂറ്റിലേ
ബ്രാഹ്മണൎക്കു ആഭിജാത്യക്കുറവുവന്നു, Anach.

ആഭിമുഖ്യം i. q. Simple ആ. ഭാവിച്ചു Nal.
faced her. ഭാവിച്ചീടരുതവരോട് ആ. പോലും
Bhr. ആ'ത്തോടു കൂടവേ സമ്മാനിക്കും Mud.
in presence.

ആഭീരൻ ābhīraǹ 1. An ābhīra, people near
the Sindhu (= Ophir). 2. cowherd ആഭീരമ
ണ്ഡലം എല്ലാം ഒടുങ്ങി AR.

? ആഭോജനം ābhōǰanam S. (ഭുജ) Water
drunk by Brahmans out of their hands V1.

ആമ āma T. M. C. (Tu. ഏമെ) Turtle of 3
kinds നാട്ടാമ (either കരയാമ, കാരാമ or വെ
ള്ളാമ, the latter in fresh water.) കാട്ടാമ, ക
ടലാമ. [യോടും med.)

ആമത്തോടു tortoise shell (ആനപ്പല്ലും ആമ

ആമമുട്ടപോലെ (prov.) very soft.

ആമപറപ്പിക്ക to fly a kite.

ആമപ്പലക KU. seat of Brahmans, made of
ചമത wood, in shape of a turtle (കൂൎമ്മപീഠം).

ആമസ്സഞ്ചി bag for betelnut, etc.

ആമം āmam. S. 1.(G. 'ōmos) Raw, undressed,
undigested. ആമാശയം stomach (opp. പക്വാ
ശയം). 2. sickness, chiefly slimy stools. ആ
മജ്വരം diarrhœa with fever. 3. M. stocks
for hands & feet തടുത്തു കൊണ്ടുപോയി ആമ
ത്തിൽ ഇട്ടു TR. (= തോളം).

ആമണക്കു āmaṇakku T. M. (& ആവ —
Tc. ആമുഡം, C. അവുഡ്ല S. ആമണ്ഡം) Cas-
tor oil plant ആമണക്കില, - ക്കിൻ വേർ a
med. [വെളുത്ത ആ.)

Kinds: ചിറ്റാ — Ricinus communis (the best

പെരിയ ആ. Ric. inermis.

ചെവ്വാ — or പാണ്ടി ആ. Ric. africanus Rh.

ചുവന്ന ആ. (whence lampoil).

മലയാ — Ric. Tanarus.

കടലാ, — കണ്ടലാ, — കാട്ടാ Jatropha Curcas.

കൊടിയാ — Tragia camelia.

ആമന്ത്രണം āmantraṇam S. (മന്ത്ര) Call,
inviting ആ. ചെയ്തു തേരിൽ കരേറി Nal. bid
farewell (with an invitation).

[ 156 ]
den V. to invite, summon അവനോട് ആമന്ത്രി
ച്ചു ജരായൌവനവിനിമയം Bhr. advised
him to exchange.

ആമന്ദം āmanďam S. (മന്ദം) Slowly (ഋതു) ആ.
പോന്നിങ്ങുവന്നു CG. by & by she became a
woman.

ആമയം āmayam S. (ആമാ 2.) Sickness, hurt.

ആമലകം āmalaγam S. 1. Phyllanthus em-
blica, നെല്ലി. 2. N. pr. a temple തിരുനെല്ലി
Sab. ജയം കരതലാമലകമായ്വരും Mud. as
easily held as a നെല്ലിക്ക in the hand.

ആമാട āmāḍa (also ആമോട) — Venetian or
Moorish Zechin = വില്ക്കാശു V1. ഇല്ലാത്തവൎക്ക്
ആമാടയും പൊന്നും prov.

ആമി āmi No M.(= കടെശ Rh.) A light timber
tree, used for making yokes, the coals serve
for gunpowder (= ഉതി Odina?)

ആമിഷം āmišam S. (ആമം) Flesh PT.
ആമിഷാശി flesheater.

ആമീൻ Ar. āmīn, Native police officer MR.

ആമീൽ Ar. āmīl, Collector അങ്കാമി ആമീൽ. TR.

ആമൂലാഗ്രം āmūlāġram S. (ആ III.) From
top to bottom V1.

ആമോദം āmōďam S. (മുദ) 1. Joy. ആമോദി
ച്ച് CG. cheerfully. 2. fragrancy മീനായവ
റ്റ വന്നാമോദം ചെയ്തതു നീ താനല്ലോ CG.
smelled them out?

ആം ām 1. = ആകും (see ആകുക) It will be, also
in S. interj. of agreeing. ആം എന്നുള്ളവർ GnP.
those who can. 2. interj. of grief V1.

ആമ്നായം āmnāyam S. (മ്നാ) Tradition, holy
scripture, po.

ആമ്പൽ āmbal T. M. (ആം T. wetness) A
water-lily, which opens after sunset ആ. വി
രിഞ്ഞുതായി CG. ആമ്പൽ കിഴങ്ങു, med. ആമ്പ
ലിൻെറ അരി GP. എൻചിത്തമായുള്ളൊരാമ്പൽ
CG. my mind seeks the moonlight of thy smiles.
Chiefly:

രക്താമ്പൽ Nymphea Lotos.

വെള്ളാ — Nymph, alba.

ചിറ്റാ — Nymph, stellata.

ചെറുചിറ്റാ — Menyanthes cristata.

നെയ്തൽ — Men. Indica.

ഒട്ടല — Damasonium Indioum.

ആമ്രം āmram S. Mango tree, മാവ്.

ആമ്ലം āmlam S. (ആമ്ല) Tamarind tree, പുളി.

I. ആയം āyam S. (ആ+ഇ) Income.

ആയവും വ്യയവും receipts & expenses ആയ
വെയങ്ങൾ നോക്ക vu. — ആയങ്ങൾവന്ന
ദി പോലെ CG. revenues.

ആയകെട്ടു T. Tu. C. M. Settlement of land,
register of assessment W.

II. ആയം M. 1. Either the prec. in വന്നായം,
ഭവിച്ചായം, f. i. ഇനിപ്പരം എങ്ങനെ വന്നായം
എന്നറിഞ്ഞില്ല PT. how things will go with me
(or from ആയി, ആയ്മ √ ആളുക). — also in
നാരായം, കാലായം q. v. 2. lightness ആ.
വരുത്തുക alleviate, ആ. കൊടുക്ക make nimble
V1. 2. (B. slackness, comp. അഴ).

ആയതം āyaδam S. (യമ) Stretohed, long =
നീണ്ട. ആയതമായ തോണി AR. ആയതമിഴി
യാൾ Bhr. ആയതചതുരശ്രം Gan. oblong.

ആയതി 1. length = ആയാമം. 2. futurity ആ
യതിക്ഷമൻ VCh. looking to future use.

ആയത്തം āyattam S. (യൽ) Dependant, tra-
ctable = ആധീനം; ആയത്തപ്പെടുക to be ready.
(In So. ആസ്ഥപ്പാടു = ഒരുമ്പാടു V1.). Kings are
described as സ്വായത്തസിദ്ധികൾ or സചിവാ
യത്തസിദ്ധികൾ Mud. acting on their own
conviction or on that of a minister.

ആയൻ āyaǹ T. M. (ആ 2.) Cowherd, Veishya
f. ആയി or ആച്ചി. — ആയൎകുലത്തിൽ പിറന്നു.
CC. ആയന്മാക്കുനാഥൻ CG. — ആയൎകോൻ 1.
chief of cowherds CC. 2. Cr̥shna Bhr.

ആയമ്പാടി, എെമ്പാടി, അമ്പാടി 1. cowfold,
villago of herdsmen. 2. N. pr. of Tāmūri's
palace, ആയമ്പാടി കോയിലകത്തു തമ്പ്രാട്ടി
KU. chief lady in his establishment (see
ഏറാടി).

ആയസം āyasams. S. (അയഃ) Of iron f. i. ആ.
ആയരൂപം Bhr. iron frame.

ആയാതം āyāδam S.(യാ) Happened = ആഗ
തം f. i. ആയാതഭോഗസമൃദ്ധി Nal.

[ 157 ]
ആയാസം āyāsam S. (യസ) 1. Exertion. ആ
യാസം ഒന്നും തുടങ്ങാതിരിപ്പിൻ CG. CC. over-
work. 2. fatigue, trouble. ഗമനായാസശ
മം വരുത്തി CC. refreshed themselves. ആ
യാസം പോക്കി CG. (= ആലസൃം) — ആ. ആ
യൊരു തീയിലേ പായിച്ചു പെയായി പോകുമാ
റാക്കൊലാതേ CG. don't drive her into despair &
madness. 3. (compare ആയം II, 2.) nimble-
ness, അഭ്യാസത്താൽ ‍ആയാസം വരുത്തി by
fencing obtained full power of limbs; — oppor-
tunity, പാങ്ങു.

ആയിനി T. M. āyini (T. ആചിനി core of
tree) = ആഞ്ഞലി Artocarpus pubescens or
hirsuta, a strong timber, കാട്ടുപിലാവ്.

പുളിയായിനി Webera corym bosa (its fruit കാ
ട്ടുചക്ക.)

ആയിനിപ്പാട് 1. a mode of dunning, (prh.
by sitting on a plank of Artocarpus wood,
or from ആന്യം?) ആയിനി വിളമ്പുക to
pay the expense of it. 2. meal given to
bridegroom by bride's mother on marriage
day (= പാച്ചോറു No.)

ആയിരം āyiram T. M. (C. സാവിരം S. സഹ
സ്രം) 1000. ആയിരം തേങ്ങകൊണ്ടു ഗണപതി
ഹോമം — ആയിരത്തൊന്നു നൽനമസ്കാരം S.
G. ആയിരത്തെട്ടു കലശങ്ങൾ AR. for coro-
nation. പാനൂർ പള്ളികാദിയാരും ആയിരവും
കണ്ടു കാൎയ്യം TR. letter to the chief men about P.

ആയിരക്കണ്ണി a dangerous ulcer.

ആയിരങ്കണ്ണൻ thousand eyed.

ആയിരക്കാൽ മണ്ഡപം hall of 1000 pillars,
as at Kumbhakōṇam.

ആയിരന്നാവനും ആവതല്ലോതുവാൻ CG. thous-
and tongued.

ആയിരപ്പന്തം candlestick with 1000 lights V1.

ആയിരമ്പുത്തി prov. thousand witted.

ആയിരോൻ Lord over 1000 Nāyer, അള്ളടത്ത്
ആ. KU. also ആയിരോനഞ്ഞൂറു നായർ 1500.

ആയിലിയം āyiliyam (Tdbh. ആശ്ലേഷം)
The 9th asterism, forefeet of Leo, auspicious
for Nāga worship.

ആയില്ലിയം a med.

ആയുധം āyudham S. (യുധ) 1. Weapon,
arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗര
യഷ്ടിശക്തിചുരികാദികൾ AR 6.) ആയുധം
എടുക്കത്തക്കവർ TR. the adult males. ബ്രാഹ്മണ
രെ കണ്ടാൽആ. വഴങ്ങെണം KU. present arms.
ആയുധത്താണ Kum K. by my bow! 2. tool
ആ. എടുക്കൽ installation by a sword conferred
on each successive head of a family (also ഇ
ണക്കു.)

ആയുധക്കത്തി Nāyer's war-knife കൈക്ക്
ആ. കൊണ്ടു മുറിഞ്ഞു TR. (ഏറാട്ടരക്കത്തി
mod. മാപ്പിള്ളക്കത്തി.)

ആയുധക്കാരൻ (sword-bearer, soldier.

ആയുധക്കോപ്പു armour, preparation for fight
ആ'പ്പോടെ പോക TP.

ആയുധപാണി 1. fighting man. 2. title of
the 36000 armed Brahmans, who performed
Cshatria duty in Kēraḷa KU.

ആയുധപൂജ (= നവരാത്രി) feast in honour of
the tools, which procure one's livelihood
സരസ്വതിപൂജയും ആയുധം വെച്ച പൂജയും
(8th Kanni) TR.

ആയുധശാല arsenal.

ആയുധാഭ്യാസം fencing exercise, taught by
Paṇikkar (see കുരുപ്പു). Of 18 kinds (൧൮ വിദ്യ
പഠിക്ക TP.) viz. 1. ഓതിരം 2. കടകം 3. ച
ടുലം 4. മണ്ഡലം 5. വൃത്തചക്രം 6. സുകങ്കാളം
7. വിജയം 8. വിശ്വമോഹനം 9. തിൎയങ്മണ്ഡ
ലം (അന്യോന്യം) 10. ഗദയാഖേടഗഹ്വരം
11. ശത്രുഞ്ജയം 12. സൌഭദ്രം 13. പടലം. 14.
പുരാജയം 15. കായവൃദ്ധി 16. ശിലാഖണ്ഡം
17. ഗദാശാസ്ത്രം 18. അനുത്തമം. Popular
names are ആനമുകംവെച്ചും ചന്തംവെച്ചും
കുതിരമുകംവെച്ചും കൂന്തൽവെച്ചും etc. TP.

ആയുസ്സ് āyussu̥ S. (ആയു, √ ആൻ, G.
áiōn) 1. Life, long life നിങ്ങളെ ആയുസ്സോടു
കൂടെ പോണം TR. I shall let you escape
with your lives. ആയുസ്സില്ലാത്തവരല്ലോ മരി
ച്ചു, ആയുസ്സറ്റവൾ ജീവിപ്പില്ല Bhr. ആ. ര
ണേകളയുന്ന ഭടന്മാർ KR. ആ. എടുക്ക, നീക്കി
ക്കളക TR. to execute one. ആയുസ്സിന്നുബലം
ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime.

[ 158 ]
ആ. വൎദ്ധിക്ക to live long, ആയുസിന്നു കേടു
prov. ആ. ഖണ്ഡിക്ക to terminate one's life.
V1. നിൻ അൎദ്ധായുസ്സു കൊടുത്താൽ Bhr. half
thy destined lifetime ആ. എത്താത്തവൻ കുത്തി
ചീച്ചാലും ചാക ഇല്ല. vu.

ആയുരന്തം death. ആ'ത്തിൽ സ്വൎഗ്ഗം പ്രാപിച്ചു
KR. ആ'ത്തോളം Nal 4.

ആയുൎബലം strong constitution.

ആയുൎഭാവം (= അഷ്ടമഭാവം.) [cine).

ആയുൎവൎദ്ധനം lengthening the life (f. i. medi-

ആയുൎവിനാശകാലം death (ആ. ആഗതം AR.)

ആയുവേദം medical science.

ആയുശ്ശേഷം rest of lifetime അവന്ന് അല്പം
ആ. ഉണ്ടാകയാൽ PT.

ആയുഷ്ടോമം celebration of life, a sacrifice KR.

ആയുഷ്മാൻ (f. ഷ്മതി) long lived — ആയുഷ്മാനാ
ക Bhr. a blessing.

ആയോധനം āyōdhanam S. (യുധ) Battle.
ആ'ത്തിന്നു കോപ്പിട്ടു Bhr. prepared to fight.

ആയ്ക, ഞ്ഞു āyγa T. M. C. 1. To select, cull
(hence ആരായ്ക) gather, array വിറക് ആഞ്ഞു
വെക്ക heap up, കയിറു, നൂൽ ആ. coil up. കറു
ക ആഞ്ഞുവെക്ക put grass halms of equal
length for a rite. 2. = അഞ്ചുക, to bend as
for an exertion V1. പരിഘം ആഞ്ഞു AR 6.
swung. തേർ ആഞ്ഞു പിടിച്ചു ഗദ കൊണ്ടടിച്ചു
Bhr. pulled up. പാടവം ഉടയവർ തമ്മിൽ നേ
രെ ആയ്ന്തുടനറെഞ്ഞു RC. ഘടത്തിൽ ഒന്നാഞ്ഞ
ടിച്ചാൻ PT. lifting up the arm. കപിമന്നൻ
ആയ്ന്തു പായ്ന്തു RC. fled eagerly.

a. v. ആയ്ക്ക to swing (2) വില്ലായിച്ചു തിരുമുടി
യിൽ ഓങ്ങി അടിക്കും VeY.

ആരം āram 1. S. (Erz Ge.) Brass, also ആ
രകൂടം — ആര S. an awl. — ആരൻ S. Mars,
G. árës. 2. Tdbh. ഹാരം string of pearls; മാ
റത്തു ചേരുന്നൊരാരം CG. വാളയാരമോതിരം
Pay.

ആരടം āraḍam NoM. = തറവാടു (prh. ആരി
ടം from അരു; or = ആരൂഢം.)

ആരട്ടം āraṭṭam S. N. pr. of a part of the Panjāb.
famous for horses.

ആരണൻ āraṇan (T. ആരണം Vēdam, prob.
from S. അരണൻ stranger) Brahman, perhaps

the name, by which they called themselves
when entering the peninsula, ആരണർ കുണ്ഡ
ത്തിൽ അഗ്നികൾ CG. ആരണർ കോനായ നാ
രദൻ, ആരണാധീശനാം വാന്മീകി E.M. also
hon. plur. ആരണവൎക്കും അനുഗ്രഹം നല്കി CC.

ആരമാ āramā A Venetian, = 5 Rupees V1.

?ആരമ്പം ārambam No. = ഓമന 0000. (ആർ III.)
ആരമ്പമായി വളൎക്കുക, പോറ്റുക fondly.

ആരമ്പക്കളി or ആരമ്പം കളിക്ക children to
coax parents.

ആച്ചിമാർ പോറ്റിയൊർ ആരമ്പപ്പൈതൽ നീ
(song) = ആരോമൽ. ആരമ്പക്കുട്ടി etc.
darling

ആരംഭം ārambbam S. (രഭ) Undertaking,
beginning.

den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ
രംഭിച്ചു വിളിച്ചു, ആരംഭിച്ച കൎമ്മങ്ങൾ TR.
വ്യവഹാരം ആ MR. with Dat. പ്രവൃത്തിക്ക്
ആ. MR. took up the work.

part. ആരബ്ധം begun, വിദ്വജ്ജനങ്ങളാൽ ആ
രബ്ധമായുള്ള ഗദ്യപദ്യങ്ങൾ Nal.

ആരഭ്യം to be taken in hand ആരഭ്യമായൊരു
ബാണഗൃഹം CG.

ആരംഭണ alacrity V1.

ആരംഭി diligent; clever workman V1.

ആരൽ āral T. M. (T. also fire) 1. An eel (So M.
ആരോൻ) Clitoria ternatea. 2. (T. ആര)
Marsilea quadrifolia = നീരാരൽ; പുളിയാരൽ
Oxalis (in GP. നീരാറൽ, പുളിയാറൽ).

ആരവം āravam ആരാവം S. (രു) Cry,
noise യുദ്ധാരവം etc.

ആരാവാരം T. M. Tu. clamorous multitude,
(C. ആരാവാരം retinue, train, prh. from
ആരുക) feastly pomp ആരാവാരങ്ങളും സിം
ഹനാദങ്ങളും Nal. വീരർ പോരിടെ ആ.
മികെച്ചു RC. warcry.

ആരവാർ see ആരുക.

ആരാട്ടുക, ആരാടിക്ക ārāṭṭuγa No. (T. ആ
രാട്ടു = ?contraction of താരാട്ടു Winslow) കുട്ടിയെ
ആ. To soothe or lull a child to sleep, see ആ
ട്ടുക & ആർ III.

ആരാധനം ārādhanam S. (രാധ) 1. Gain-
ing, performing. 2. (= ആരാധന) worship,
esp. with flowers മാലയെ ആ. ചെയ്തുകൂപ്പി Nal.

[ 159 ]
ആരാധനചെയ്ക & ആരാധിക്ക to worship.
അവനെ ആ. ചെയ്തു Cart V. രാമൻ വില്ലി
നെ ആരാധിച്ചു AR. (before using it).

ആരാമം ārāmam S. (രമ) Pleasure garden
പൂങ്കാവു; ആ. എല്ലാമേ ആരാഞ്ഞുഴന്നു CG.
(a grove.)

ആരായ്ക, ഞ്ഞു ārāyγa T. M. C. Te. [Tu.
to rake together.] (prob. ആയ്ക with Inf. ആര)
To seek, search, examine ആരായ്ന്തു Syr. doc.
നാരായണനെ ആരായെണം CG. കൂൎമ്മം ആ
രാഞ്ഞു വന്നീടേണം Vet C. to get a turtle. ആ
രായ്കവേണ്ട Bhr. വേദങ്ങൾ തന്നെപ്പണ്ടാരാഞ്ഞു
ഴന്നു CG. ആരാഞ്ഞുനോക്ക to examine, —
 ? ആരായ്ച്ചനോട്ടം a certain divination V1.

ആരാൽ ārāl S. (Ved. distant) Near ആ.
വീണു AR.

ആരുക, ൎന്നു āruγa (T. Te. to abound, have
richly, prh. from √ അരു) C. Te. T. Tu. chiefly
the Inf. ആര Richly, satisfactorily. കൈയ്യാ
രവണങ്ങി, കയ്യാരതൊഴുതു RC. (with both
hands) ൟറ്റിന്നെന്നും വയറാര പിണം നല്കി
RC. to vultures in battle — a belly-full for
their offspring. ആരവാൎമുല full breast,
hence ആരവാൎമുലയാൾ Bhr. ആരവാർമുല
നല്ലാൾ RC.

adj. part. past. മധുവാൎന്ത പൂവിടെ RC. (= പൂ
ണ്ട, ഉള്ള.) നീടാൎന്ന ആൾ CG. tall man. ഗുണ
മാൎന്നവർ the good. മേരുനേരാൎന്തവൻ RC.
as high as Mēru. മോദം ആൎന്നെഴും ഫലം
the joy-giving fruit. ചേണാൎന്ന സമ്പത്തു
overflowing wealth, ആന്നു (sic.) ചൊന്നാൻ
CG. decidedly.

adj. part. fut അകിലാരും കൊങ്ക, അഴകാരും
നിൻവാചകം RC.

fin. v. അപായം ആൎന്നു CC. they died (= പ്രാ
പിച്ചു).

v. root in Comp. (= ആരും) താരാർമാതു Bhr.
the Lotus-born lady Lacshmi വടിവാർ. വി
ല്ല് RC. well shaped bow.

ആരുണ്യം āruṇyam S. = അരുണത, Of glow-
ing anger മുഖം ആ. പൂണ്ടു ചമഞ്ഞു CG.

ആരൂഢം ārūḍham S. (part. രുഹ) 1. Ascend-

ed. അശ്വാരൂഢൻ mounted. ആരൂഢൻമാർ,
ആരൂഢസമാധികൾ Kei N. perfect philoso-
phers. ആരൂഢമോടാൽ Nal. (= ജാതം). 2. Mal.
a ruined house or family = മുമ്പേ ഉളള തറ
വാടു.

ആരോഗ്യം ārōgyam S. (അരോഗം) Health,
strength; also of trees കഴുങ്ങിന്റെ ആ. പോ
ലെ TR.

ആരോപം ārōbam S. (രുഹ caus.) Laying
on, imputation, charge, also ആരോപണം,

den V. ആരോപിക്ക = ചുമത്തുക to inflict; സ
ല്ഗുണം ആ. VCh. to attribute virtues. ദോ
ഷം ആ. to charge with faults.

ആരോമൽ ārōmal (ആർ = അരു) 1. Darling
ആരോമൽ പൈതൽ CG. 2. pleasantly, happi-
ly ആ. സുഖിച്ചരുളേണം PT. ആ. വന്ദനം
ചെയ്തു etc. (po.)

ആരോഹം ārōham S. (രുഹ) Rising, ascent.
പുരവരം ആ. ചെയ്താൻ KR. went up into (see
ആരൂഢം.)

ആരോഹണം ascending (f. i. സ്വൎഗ്ഗാ — the
death of kings KU.); rise in singing MC.

den V. ആരോഹിക്ക to ascend രഥം ആ. BR.

I. ആർ ār T.M. (= യാർ) Who? pl. & indef.
sing. ഈ എഴുത്ത് ആരെതു (& ആരേതു) TR.
whose = ആരുടെ — അവരിൽ ആരാരുടെ അ
ടിക്ക് ആണ് മുറിഞ്ഞതു MR. (repeated with
distributive signification). ആരും ഇല്ല there
is none, I have no friend. ആരും ഓരും (= അ
വരും) ഇല്ലാത്തവൻ V1. left alone in the world.

ആരാൻ (fr. ആൻ, ആയിൻ‍ see ആകുന്നു) ആ
രാനും whosoever, any one, the next best,
ആൎക്കാനും വേണ്ടാ none wants it; also de-
clined ആരാന്റെ, ആരാനോടു KR. ആരാൻ
ആരാൻ തന്നേ prov. the who is it remains
a who is it.

Old forms ആരേനും (fr. എനിനും) & ആരേലും
(ഏലിലും) ആരേലും വന്നു കണ്ടാകിലോ CG.
— ഗൃഹം ആരുടെ വാൻ CC. whose can it
be?

II. ആർ 1. (T. sharpness) Chip, splinter, as of
bamboos മുളയാർ. വിരലിന്ന്ആരുകൾ പാച്ചി

[ 160 ]
drove splinters between finger & nail ആർ
കുന്തം, ആരിൻകുന്തം spear of Areca wood;
shaft of spear (= അലക) ആരിങ്കോൽ pointed
stake. 2. (T. splendour) ആരേലും പൊന്നു CG.
shining gold. (Comp. ആരുക).

III. ആർ = അരു (bef. Vowels) ആരുയിർ Bhr.
The precious life, ആരഴൽ തീരുമാറു Bhg 6.
love-sickness; prh. ആരോശ (ഒച്ച) V1. con-
tralto (?)

IV. ആർ = ആറു f. i. ഉച്ചത്തിലാമ്മാർ നിലവിളിച്ചു
Mud. ആർചൂടും ഈശൻ Siva crowned with
Ganga.

ആൎക്കുക, ൎത്തു ārkuγa T. M. (T. also to fight
comp. II ആർ) 1. To cry aloud, roar, shout.
ആൎത്തുപറക to vociferate, മൂന്നുനില ആൎത്തു (in
solemnities). ആൎത്തുപുകഴ്ത്തിനാർ AR. shout of
triumph. 2. prh. to blaze up, rise ആൎത്തെ
രിയുന്ന അഗ്നി (po.) or roaring fire?

VN. ആൎക്കൽ, ആൎപ്പു in ആ. വിളിക്ക, ആൎപ്പി
ടുക; also ആൎപ്പരിക്ക to halloo.

CV. ആൎപ്പിക്ക 1. make to shout. 2. പൊടി
ആൎപ്പിച്ചു Bhr. stirred up, raised dust.

ആൎങ്ങോടു ārṅṅōḍu (ആർ T. Bauhinia tree,
ആർങകോടു its branch, symbol of the ചോഴ
Rāja) N. pr. The Vaḷḷuvar dynasty, which had
to celebrate the Mahāmakham feast at Tiru-
nāvāi, until dispossessed by the Tāmūri. ആ
ൎങ്ങോട്ടുസ്വരൂപം KU. ആൎങ്ങോട്ടുപറെക്കു MR.
by the A. measure.

ആൎജ്ജനം ārǰanam S. (ഋജ) Acquiring.
den V. നല്ല ഗുണങ്ങൾ ആൎജ്ജിക്കേണം PT.

ആൎജ്ജവം ārǰavam S. (ഋജൂ) Straightness,
sincerity, justice.

ആൎത്തം ārtam (ആ+ഋ) part. Afflicted അ
വൾ ആൎത്തയായി CG. suffered (in childbirth).
ആൎത്തനായി Mud. despairing.

ആൎത്തനാദം shriek, groan, alarm, lament.

ആൎത്തപരായണനായ നാരായണൻ N. the help
of the distressed.

ആൎത്തി S. 1. affliction വിയോഗാൎത്തി Nal. ആ
ൎത്തികളയുന്ന തീൎത്ഥം KR. a saving water. —
vu. ആൎത്തിയില്ല he is not poor. 2. chiefly

thirst ആ. പിടിക്ക pant after water, etc.
3. (comp. ആൎക്ക) crying out.

ആൎത്തവം ārtavam S. (ഋതു) The menses.
ആ. ചെറുകും, ആൎത്തവാദിദോഷം Nid.

ആൎദ്രം ārďram S. 1. Wet, moist ചേലകൾ ആ
ൎദ്രങ്ങളായി CG. by bathing. ഭൂമി ആൎദ്രയായി
(by moonlight) refreshed. ആൎദ്രഗന്ധങ്ങളെ
കൊണ്ടു തളിക്ക Nal. 2. soft, mellow, feeling
അന്യനിൽ പ്രേമാൎദ്രഭാവം ഭവിക്കുമോ Si Pu 3.
are strangers pitied. കരുണാൎദ്രബുദ്ധ്യാ AR.
from compassion.

ആൎദ്രത compassion = ആൎദ്രഭാവം, എന്നുടെ ദുഃ
ഖം കണ്ടാൽ ആൎദ്രത ഭവിക്കെണം Nal. ക
ല്ലിന്നും ആ. ഉണ്ടാം Bhr. even a stone would
melt.

ആൎയ്യം āryam S.(അൎയ്യ Ved. faithful, or √ അർ
ploughman) 1. Belonging to the Āryas, the
conquerors of India, (opp. ദസ്യു, ശൂദ്രൻ). ആൎയ്യ
ന്മാരുടെ മതം കൈക്കൊണ്ടു Mud. the mountain
prince embraced Hinduism ആൎയ്യനോടു പരു
ഷം ഉണ്ടോ പറയുന്നു Mud. a Brahman; but
also Veishya, ആൎയ്യൻ = ചെട്ടി loc. 2. Sanscrit
ആൎയ്യവാക്കു pure Sanscrit. ആൎയ്യ എഴുത്തു the
modern Mal. alphabet, as used for S. writing
ആൎയ്യത്തിൽ എങ്കിലും കൎണ്ണാടകത്തിൽ എങ്കിലും
ഒരു കണക്കു TR. 3. suiting an Ārya, noble,
respectable രഘുക്കൾ സംബന്ധംകൊണ്ട് എ
ന്റെ വംശം ഏറ്റം ആൎയ്യമാം KR. will be
highly ennobled. പോറ്റിയ ആരിയ തത്ത TP.
a noble parrot. ആൎയ്യമതി Mud. magnanimous.

hence: ആൎയ്യ Pārvati ആൎയ്യയെ സേവിച്ചാർ CG.
ആൎയ്യക്കരനാടു KU.?

വടക്ക് ആൎയ്യനാടു KU. the Tulu country.

ആൎയ്യപട്ടർ & ആൎയ്യംപട്ടർ a kind of foreign
Brahmans.

ആൎയ്യപ്പടിക്കൽ palace entrance — N. pr. the
residence at Caṇṇanūr = അറക്കൽ KU.

ആൎയ്യമാൻ the Gayal ox, mistaken for a deer.

ആൎയ്യംവാൾ 1. a foreign medicine. 2. a royal
attribute, ആ'ളും പട്ടുപുടവയും KU.

ആൎയ്യവേള Cleome viscosa. a med.

[ 161 ]
ആൎയ്യാവൎത്തം the gathering place of the Āryas;
the country between Himālaya & Vindhya
ആരിയാവൎത്തമാം പുണ്യഭൂമണ്ഡലേ Si Pu 3.
from whence the Kēraḷa Brahmans were
introduced KU.

ആൎയ്യാസുഖം Sanscrit language? വൈയാകര
ണൻ എങ്കിൽ ആ. നമുക്ക് എത്രയും കൗതു
കം Nal 4.

ആൎഷം āršam S. (ഋഷി) What originates with
Rishis — what is revealed, plain (opp. മാനു
ഷം invented, artificial).

ആൎഹതർ ārhatar S. (അൎഹത്ത) Jainas (po.)

ആറു ār̀u T. M. C. Te. (Tu. ആജി) VN. of അ
റുക 1. Way = വഴി. ആറുവായ്, ആറ്റുവാ V1.
the cry by which the road is cleared before
a nobleman. Hence ആറേ = വഴിയേ f. i. ചെ
യ്തവാറേ, ചെയ്താറേ after having done.

2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആർ
ഉണ്ടു, നല്ല ആറെടുത്തു ചുട്ടതു well baked. —
Esp. with adj. part. തോന്നുന്നവാറ് Bhr. the
way it appears, ലഭിച്ചവാറെങ്ങനെ Mud. how
did you get? കേട്ടവാറാക്കീല്ല TP. did as if he
had not heard. ദുരിതങ്ങൾക്കു തക്കവാറു Sab.
according to each one's sins. നാണമില്ലാതവാ
റെങ്ങനെ CG. how did you become so impu-
dent? — Chiefly with future part. മരിപ്പാറായി
was about to die. മംഗലമാമാറിരുന്നു lived
happily. തപസ്സിന്നാമാറെഴുന്നെള്ളി KU. retired
for penances. കാമത്തീമാറുമാറെ Bhr. to quench
the fire of love. — The form വരുമാറായി "was
about to come" — is often contracted in വരാ
റായി; hence arises the semblance of an Inf.
അവിടെ ആണ് ചെന്നു കിടക്കാറ് MR. there we
use to sleep; (occasionally also the form of an
Inf. തരികാറാകണം TR. may you be pleased
to give). For particulars see grammar. —
Many Cpds. പുക്കവാറ കൊണ്ടാറ് etc. explain-
ed by phrases like അങ്ങു ബോധിച്ചവാറാ
യിട്ടു രശീതി കൊടുത്തു TR.

3. river T. M. (Te. ഏറു) ആറുനീന്തും, ആറ്റിൽ
തൂകുവിലും prov. രക്തം ആറായി ഒഴുകി UR.
ചെറിയ തോടുകൾ അനേകം ആറുകൾ തതാര

KR. crossed rivers — ആറേ through the river
(more in So M.; No. പുഴ.)

4. (= അറു) six T. M. C. Te. (T. u. ആജി) ആറാം
sixth ആറാമൻ, — മവൻ. ആറായിരം 6000.
ആറാറ് 6X6. & each 6. ആറും നാലും 6 Shāstras
& 4 Vēdas, or 6 നയം & 4 ഉപായം.

Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക
f.i. an idol.

VN. ആറാട്ടു bath, esp. of idols with pro-
cession, ആനയില്ലാതെ ആറാട്ടോ prov.
മൂരിയാറാട്ടു cattle-fair, ഭഗവതീന്റെ
ആറാട്ടുന്നാൾ അടുത്താൽ കൈമുറിഞ്ഞും
ചോര വീഴരുതു TP. no blood to be shed o
n any account.

ആറാട്ടുകുളം idol's bathing-tank.

ആറാട്ടുതറ = വെടിക്കോട്ട.

VN. ആറാട്ടം bathing — met. തീട്ടം കൊ
ണ്ടാറാട്ടം prov. = പിരളും.

ആറാം വാരി (4) the side near the ribs.

ആറാഴ്ച (4) ceremony for finding out a hidden
thing ആ. വെക്ക V1. 2. = നഷ്ടം വെക്ക.

ആറുകാൽ (4) 1. insect = വണ്ടു. 2. like other
names of the bee, the shrub കയ്യന്നി.

ആറ്റങ്കര = ആറ്റിൻപുറം (3) bank of river.

ആറ്റിങ്കൽ (3) N. pr. residence cf Travancore
queen.

ആറ്റുകാൽ (3) river's channel.

ആറ്റു തിരുത്തു (3) regulation of streams.

ആറ്റുദൎഭ (3) sacrificial grass = കുശ.

ആറ്റുനോറ്റു പോക (3) to be under a vow to
bathe & fast. ആറ്റുനോറ്റിങ്ങനെ ചെന്നു
പാൎത്തു Nal. went my way governed by one
single thought, unmindful of hunger, etc.

ആറ്റുപുറം (3) towards the river തിരുവങ്ങാ
ടാറ്റുപുറം ചെന്നു TP.

ആറ്റു വഴിവിചാരം (3) Tr P. superintendence
of timber, floated from the jungles.

ആറ്റുവായ് (l) = ആറുവായി.

ആറ്റുവെപ്പു MR. land formed by river's sedi-
ment; superior ground for fruit-trees (opp.
കരവെപ്പു).

ആറുക, റി ār̀uγa T.M. C. Te. (Tu. ആജൂ)
√ അറുക v. n. 1. To go off, be extinguished.

[ 162 ]
കാട്ടുതീ ആറിയാൽ Bhr. ചൂടാറാതേ ഭുജിക്ക
Nid. താപം ആറുന്നു, (also താപത്തിന്ന് ആറാ
യ്വന്നിതു CG.) കണ്ണുനീർ ആറുമോ Bhr. 2. esp.
grow cool ചോറെല്ലാം ആറിച്ചമഞ്ഞു CG. dinner
waits. കാമത്തീ (or കാമാൎത്തി) ആറുമാറു Bhr.
to appease or satisfy the lust. 3. to dry up
(ആറിയാൽ ഉരലിൽ ഇടുക a med.) as land,
washed hair, wounds പുണ്ണാറിവരിക. 4. to
heal, be allayed, calmed ദുഃഖം ആ. = ശമിക്ക.
ആറാത്ത incurable.

VN. ആറൽ = തണുപ്പു ഉലൎച്ച. [ആറീടുക).

CV. ആറിക്ക, ആറീടുക (esp. of clothes മുണ്ട്

ആറ്റുക, റ്റി v. a. 1. To cool, allay,
calm. ആറ്റരുതാത ദുഃഖം RC. inconsolable.
2. to dry തലനാർ ആറ്റി; birds to trim
their plumage, മുണ്ടു തടവി ആറ്റുക to smooth-
en king's cloth with hands instead of iron.
3. v. n. (? = ആരുക or T. ആന്റൽ ആലുക)
to grow richly, thrive തലനാർ ആറ്റി പോക.
VN. ആറ്റൽ see foil.

CV. ആറ്റിക്ക.

ആറ്റ āťťa 1. A small bird, decoy-bird, sparrow
V1. 2. darling ആറ്റപ്പൈതൽ, ആറ്റേ, O my
dear! കുങ്കിക്ക് ഒർ ആറ്റക്കെറുപ്പം (= ഗൎഭം)
ആയി, ഒർ ആറ്റക്കിടാവേ ഉള്ളു TP. (see foll.)

ആറ്റൽ VN. (ആറ്റുക 3) 1. Growing;
healthy, magnificent growth ആറ്റലോട് ഒരു
മകൾ ഉണ്ടായി Bhr. a big girl. ഉള്ളിൽ ആറ്റ
ലായമാരമാൽ Anj. filling the soul. 2. activity,
carefully looking after. 3. = ആറ്റ f.i. ആ
റ്റൽക്കിടാവിനെ CG.

ആറ്റം 1. Much മുകളേറി ആറ്റം പറന്നേ
ക്കല്ലേ TP. don't fly too high. 2. (= വാച്ചതും
fr. വായ്ക്ക to thrive) something, somewhat
തീയിലോ വെള്ളത്തിലോ ആറ്റം വീഴുമോ lest
he fall in fire or water (or any other danger)
നിനക്കാറ്ററിവുണ്ടോ TP. നീ ആറ്റം പോയൊ
TP. did you perhaps go?

ആല āla T. M. C. Tu. (Tdbh. of ആലയം or
ശാല) Shed as for sugar-mill, workshop, cow-
house. ആലെക്കൽനിന്നു പാൽകുടിച്ചാൽ prov.
ഏഴാലക്കന്നും TP. the cows of 7 stables, ധേനു

ക്കൾ ആലെക്കലാമാറു ചെന്നു CG. in the even-
ing. — oil-mill കോൽ ഉറച്ചു ആലയും ചക്കും
ഒക്കാനുള്ളു prov. — workshop of blacksmith
കൊല്ലൻ പണി എടുക്കുന്ന ആലയിൽ കടന്നു
TR. ആലെക്കരേറുക V1. go to shop or office.
നരിയാല pit or shed to catch tigers.

ആലം ālam S. 1. Broad. 2. poison ആ. ഉണ്ടൊ
രരനെ ജഗന്നാഥ Bhg. poison swallowing
Siva. വാളും ആലവും അഞ്ചുവൊരു കൊടുപ്പം
RC. 3. M. (T. Dalbergia) a tree = പേഴ, used
to make mortars. ആലത്തുരൽ ആലത്തിന്റെ
കുരുന്നു, ആലത്തിലയിൽ ഇട്ടു, a med. [Mpl.
4. Ar. 'ālam. world, ആലം പടെച്ചോൻ അള്ള
ആലങ്ങാടു N. pr. (3).

ആലംബനം ālamḃanam S. (√ ലംബ)
Depending on, support നമുക്ക് ഒർ ആലംബ
നം ഇല്ല AR6. (lamentation of widows).

ആലംബം the same (= ആശ്രയം) ലോകവാ
സികൾക്ക് ആ'മായെഴും മൂലതായി CG. പു
ല്ക്കൊടിയുടെ അഗ്രം ആലംബമായ്നില്ക്കുന്നു
Bhr 16. to stand on.

den V. ആലംബിക്ക. 1. rest on മരക്കൊമ്പാലം
ബിച്ചു നില്ക്കുന്നു KR5. to hold to. 2. to assume
a form (രൂപം ആ.), religion (മതം) seize
ധൈൎയ്യം ആലംബ്യ AR. = കൈക്കൊണ്ടു.

ആലംഭം ālambham S. (ലഭ) Seizing, killing;
violent death.

ആലയം ālayam S. (ലീ) Dwelling house, f.i.
ദേവാലയം, ബ്രഹ്മാലയം etc. കരുണാലയം
merciful, etc.

ആലവട്ടം ālavaṭṭam T. M. C. Te. (S. ആലാ
വൎത്തം from T. ആലുക to move = അല) 1. A
fan in shape of umbrella, made of peacock's
feathers വട്ടം ഒത്തീടുന്ന ആ'വും തഴയും KR.
ചുറ്റും ചുഴന്നീടും ആ'ങ്ങളും (Royal insignia
& good omen). 2. a punkā.

ആലവാലം ālavālam S.(അൽ III) Watering
bed round trees (തടം).

ആലശീല ālašīla M. (√ ആലുക T. to move)
Disquietude, trouble, cares. ആ. അവന്നില്ല
how happy he is. ആ'കൾ ഈ രാജ്യത്തു ഭാവി
ക്കരുതു, രാജ്യത്തേക്ക് ഒർ ആ'കൾ കൂടാതെ കണ്ടു

[ 163 ]
രക്ഷിക്ക TR. disturbances, rebellious at-
tempts. ഢീപ്പു(വി)ന്റെ പാളയം വന്നു നാട് ഒ
ക്കയും ആ'യായ സമയത്തു TR. general con-
sternation.

ആലസ്യം ālasyam S. (അലസ) l. Weariness,
fatigue, (നോമ്പോൾ ആലസ്യം a med. a
symptom) കഞ്ഞി കുടിക്കാത്തൊരാലസ്യം TP.
being knocked up. പുലൎന്നു ൧൫ നാഴിക ചെ
ന്നപ്പോൾ കോലത്തിരിയണ്ണന്റെ ആലസ്യം വ
ൎദ്ധിച്ചു TR. his Highness died. 2. idleness,
ആലസ്യവാൻ slothful V1.

ആലാത്തുക, ത്തി ālāttuγa To bawl, halloo
Vl. (comp. ആലിക്ക).

ആലാപം ālābam S. (ലപ) Talk. അന്യാലാ
പം വേണ്ടാ VCh. let her not talk with
strangers.

denV. ആലാപിക്ക 1. ആനന്ദഭൈരവി etc. രാ
ഗം ആ. to hum a tune (Brahmans). 2. to
speak. [ആലാത്ത് V1. No.

ആലാസ്സ് ālās Ar. lahās, A large cable, also

ആലി āli T. M. C. (ആൽ III) l. = ആലിപ്പഴം
Rain's fruit, hail. ആലിപ്പഴത്തിന്ന് അരണ
കൾ പോലവെ KR. like the thanks of lizards
for hail, also ആലങ്കട്ട Vl. 2. oyster NoM. —
3. Ar. áli N. pr. (Mpl.)

ആലിക്ക ālikka a M. (T. ആവലിക്ക to huzza)
General shout, as in war or feast V1.

ആലിംഗനം āliṇġanamS.(ലിംഗ) Embrace.
ആ. ചെയ്ക to embrace.

ആലിമികൾ Ar. 'ālim, Learned men (Mpl.)

ആലീഢം ālīḍham S. (ലിഹ) Attitude of
shooting (po.)

ആലുക, ന്നു āluγa 1. (T. M. C. to move = അ
ല, spread = ആറ്റൽ) v. n. തീ ആലുന്നു The
fire spreads V1. = ആന്തുക. 2. to be spent, go
to end, No. എണ്ണ, വിറക ആന്നു പോയി, നെ
യി അല്ലാത്ത വിളക്കു œconomical lamp. 3. ആ
ന്നു ചൊന്നാൻ CG. = ആൎന്നു (see ആരുക).
4. v. a. to heap up (past ആലി V1.) കൂട്ടി ആ
ലുക, തുറു ആ. to make a straw stack (Coch.)

ആലേപനം ālēbanam S. (ലിപ) Paint,
perfume ആ'നാദികൾ കൊണ്ടലങ്കരിച്ചു UR.

ആലോകം ālōγam S. View, interview.

ആലോകനം looking at.

ആലോക്യ AR. having seen. അവനാൽ ആലോ
ക്യൻ CG. to be looked upon by him.

ആലോചന Investigation, reflection(T. con-
sultation).

denV. ആലോചിക്ക to consider. ഈ അവസ്ഥ
കൾ നോക്കി ആലോചിച്ചതിൽ MR. on
considering these circumstances.

ആലോലം ālōlam S. (ലോല) Shaky ആ'മാ
യിപോക = മരിപ്പാറാക No.

I. ആൽ āl T.M.(Tu. ലാ) = VN. ആകൽ "Being
there", by, through, തൂവലാൽ ഒന്നു Bhr. one
of. നാടാലും പാതി, മുതലാലും പാതി TP. half
of (see gram.)

II. ആൽ T. C. M. (ആലുക) Ficus Indica പേ
രാൽ, വടം S. The different kinds: അത്തിയാൽ
Fic. glomerosa, അരയാൽ Fic. relig. ഇത്തിയാൽ
Fic. Benjamina. കാട്ടാൽ Fic. citrifol. കല്ലാൽ
Fic. maisorensis(or Hibiscus populneoides) ചി
റ്റാൽ, ചുവന്ന ആൽ Fic. infectoria (തവിട്ടാൽ
black poplar tree V1.)

ആലുഴി its falling roots (Palg.)

ആലങ്കായ്, ആലമ്പഴം its fruit.

ആലിൻപാൽ its milk.

ആൽത്തറ കെട്ടുക to wall in a large banian
tree ആ'മേൽ അങ്ങിരുന്നു CG. നികുംഭില
യിൽ ആ. AR 6.

III. ആൽ (waving = അല) a M. 1. Water കുന്നി
ന്നും ആലുക്കും അധിപതി KU. explanation of
Tāmūri's title കുന്നലക്കോനാതിരി. 2.(= അ
ല്ലൽ or അഴൽ) trouble. ആലിൽ വീണു, നി
ണക്ക് ആലും അഴലും ഇല്ലല്ലോ No.

ആവണം āvaṇam T. (Tdbh. ആപണം)
Market, street. (?)

ആവണക്കല്ല് (V1. — ണി —) a trough near
a well (താളിപിഴിവാൻ).

ആവണപ്പലക KU- Brahman's stool. കൂൎമ്മാ
സനം (see ആമ).

ആവണക്കു see ആമണക്കു in CG. ആവിണ
ക്കെണ്ണ നീ ആവോളം സേവിക്ക castor oil.

ആവണി āvaṇi C. T. Te. (= ശ്രാവണം) 5th
month, ചിങ്ങം.

[ 164 ]
ആവണിവട്ടം KU. yearly change of the
Brahminical string).

ആവതി āvaδi SoM. (= ആവി) Breath, va-
pour. ആ. ഇടുക = ശ്വസിക്ക V1.

ആവതു see ആകുക II. (possibility).

ആവനാഴി āvanāl̤i T. M. (T. aiso ആവം M.

ആവനാഴിക) Quiver Sk. = തുണി).

ആവരണം āvaraṇam S. (വർ) 1. Screening
(= തിരോധാനം V1). 2. obstructing ആവ
രണം വിക്ഷേപം ഈ രണ്ടു ശക്തികളും HNK.
താമസഗുണം ൨ ശക്തിയായ് വിരിഞ്ഞീടും KeiN.
(namely ആവരണം & വിക്ഷേപം negative
& positive activity).

ആവൎത്തം āvartam S. (വൃത്ത) 1. Whirlpool.
ജായകളായുള്ള ആ'ത്തിൽ പോയി ചെന്നുടൻ
ആണും കേണും VCh. falling in love. — hair-
curled ആവൎത്തചക്രങ്ങൾ ഉണ്ടിവറ്റെക്ക്
Nal 4. (horses) — the navel is compared to ആ.
CG. 2. gathering of men (ആൎയ്യാവൎത്തം).

ആവൎത്തി returning ഒരാവൎത്തിചെന്നു Nal. once
more. (ആവൃത്തി better.) [regularly.

ആവൎത്തനം revolving, repeating, observing

denV. എണ്ണ ആവൎത്തിച്ചു കാച്ചെണം med. again.
ആ'ച്ചു പറക to repeat. അന്നു തന്നെ ആവ
ൎത്തിക്ക നൃപൻ VyM. to revise the decree.

ആവലാതി āvalāδi T. M. (So. — ദി & -ധി)
1. Vexation ആ'പ്പെടുക V1. to be distressed.
2. grumbling, complaint ആവിലാതിക്കു ചെ
ന്നാൽ PT. ആവിലാതി അഞ്ഞായങ്ങൾ കേ
ൾപ്പിപ്പാൻ, യജമാനന്മാൎക്കു ആ. എഴുതി അയക്ക,
ആ. സങ്കടങ്ങൾ കേട്ടു തീൎക്ക TR.
ആവലാതിക്കാരൻ So. plaintiff, No. a vexer.

ആവലി āvail S. Row, drove.

ആവൽ āval 1. (T. desire) hence ആവലാതി ?
2. a large bat So. (T. ആവാലം) ആവല്ക്ക ആ
വൽ വിരുന്നു വന്നാൽ prov. — flying fox = പാ
റ്റാൻ (loc.) 3. a medio, tree (purgat.) ഞാ
വൽ ആ. മയിലാഞ്ചി KR4. prh. = ആവിൽ.

ആവശ്യം āvašyam S. (അവശ) 1. Necessity.
൧൨ ഉറുപ്പികെക്ക് ആ. ഉണ്ടായി vu. എന്നെ
സ്മരിക്ക നീ ആവശ്യകങ്ങളിൽ SiPu3. in straits
(word of a God), ആ. പോക്കുക V1. to deliver.

ൟ കാൎയ്യത്തിൽ വിസ്തരിപ്പാൻ. ആ. കണ്ട എല്ലാ
വരും Arb. all who were deemed necessary
for the enquiry. 2. needful, requisite അവ
ന്റെ ആവശ്യം പ്രകാരം പറയെണം MR.
speak as he dictates. — It often serves for
"must", either with the Nom. of the thing
required (കല്പന വരിക വളരെ ആവശ്യം TR.

also with the old Inf. ആയതു താങ്കൾ അറിയ
നമുക്കു വളരെ ആ. understand: ആയിരിക്കു
ന്നു); or with the Dat. or 2nd Adv. (ചന്തുവിന്നു
കൈക്കാൎക്ക് ആ. ഉണ്ടായി TR. Ch. wanted
coolies പിടിപ്പാൻ ആ. ഇല്ല MR. പോവാൻ
നമുക്ക് ആ. വന്നു TR.) or with the addition
of വേണം (in different forms: അയക്കേണ്ട ആ
വശ്യം ഇല്ല TR. കൊടുക്കെണം എന്നുള്ളതു നമു
ക്ക് ആ. ഇല്ല I don't want to give away. പറ
യേണ്ടത് ആ'മാകുന്നു MR.)

ആവശ്യക്കാരൻ mod. = മുട്ടുള്ളവൻ.

ആവശ്യപ്പെടുക mod. to want, wish for = വേ
ണം.

ആവശ്യമായി (= വേണ്ടി for) കാലികൾക്കും വെ
ള്ളം കുടിപ്പാനും ആ. കുഴിപ്പിച്ച കുളം MR.

ആവസിക്ക āvasikka S. (വസ) To rest on
as a God on a person (ഭുതാവാസം); dwell in,
sojourn for a time വന്നാൽ ആ'പ്പതിന്നായി AR.
ആവാസശാല കെട്ടി ഉണ്ടാക്കി Bhr 6. tents of
army. ഭൂപതിയുടെ ചുഴലവും ആവാസശാല
കെട്ടി മരുവി Mud 7. bivouacked.

സൎവ്വലോകാവാസൻ (po.) the Deity (panthe-
istically viewed) as spread throughout the
universe.

?ആവാടുക, ടി āvāḍuγa v. n. To be aired,
ആവാട്ടുക v. a. to air V1 (ആവി).

ആവാഹനം āvāhanam S. (വഹ) Invitation;
quickening an idol, stealing the presence of a
God for a newbuilt temple, നീ ആവാഹിച്ചാൽ
വേണ്ടും ദേവന്മാർ വരും Bhr. ഇന്ദ്രനെ ആ'ച്ചു;
ഭൂസുരന്മാരിൽ മഹാദേവനെ ഭൂസുരസ്ത്രീകളിൽ
പാൎവ്വതിദേവിയെ ആവാഹനം ചെയ്തു SiPu3.
worshipped Brahmans as if they were incar-
nations of the 2 Gods. ശ്രീഭഗവതിയെ ആ
വാഹിക്ക KU. to make to come, ആവാഹിച്ചു

[ 165 ]
ള്ളൊരു വെണ്മഴുവാൽ CG. on which he had
invoked a Deity.

den V. ആവാഹിക്ക (see prec.), ആവഹിക്ക,
to enter, possess, as a demon.

ആവി T. M. C. Te. 1. Breath, life, a M. ആ
വി തെളിന്തേകിനാൻ RC. granted life. ആവി
യുൾക്കൊടിയൊരിടർ വന്നുണ്ടായി RC. in the
soul. ആവിക്കു തുമ്പം അവൎക്ക് ഏതും വരാ RC.
ആവി ഇടുക to yawn, sigh (കോട്ടാവി see
കോട്ടു).

2. vapour, steam ആവിക്കലം 1. ley of ashes
ആ'ത്തിൽ മുക്കുക V2. to soak clothes in
ley. (comp. ആവതി.) 2. steamer B.

3. T. M. tank (= ആഴി) ആവിയിൽ താമര.

4. = ആവിൽ. ആവിക്കുരുന്നു, ആവിയുടെ വേ
ൎമ്മേലേ തൊലി ഉത്തമം GP.

ആവിയാടു = a kind of goat (കൊരിയാടു) ആവി
യാട്ടിൻ പാൽ ഉഷ്ണം, നൈ തുലോം ലഘു GP.

ആവിക്ക a M. (T. Te. to gape) To desire
V1. (see ആവൽ).

ആവിലം āvilam S. Foul ആ'മായ ജലം Brhmd.

ആവിൽ āvil Cœsalpinia bonducella ആ'കു
രുന്നു മരുന്നു നല്ലൂ CG. ആവിലേത്തൊലി a med.
(= ആവി 4.)

ആവിസ്സ് āvis, ആവിഃ S (= ആവിദ്)
Manifestly ആവിരാനന്ദം, ആവിൎമ്മുദാ Bhg.

ആവിൎഭവിക്ക to come to the light, appear
അതു ചെയ്വാൻ ആ. നിൻചിത്തത്തിൽ Mud.
(= തോന്നുക).

part. ആവിൎഭൂതം; ആവിഷ്കൃതം from ആവിഷ്ക
രിക്ക to manifest, declare publicly. അവ
രുടെ മുന്നിൽ ആവിരാസീൽ CC. = പ്രത്യ
ക്ഷമായി.

ആവിഷ്ടം āvišṭam S. (ആവേശിക്ക q. v.)

ആവീരം āvīram M. Beng. (T. ആവിര C.)
Cassia auriculata. പൊന്നാവീരം Cassia occi-
dentals, (So. പൊന്നാരവീരൻ) പൊന്നാവീര
കം ഇടിച്ചു a med. [Ah!

ആവു āvu 1.2nd fut. of ആകുക q. v. 2. interj.

ആവൃതം āvr̥δam S. (ആവരണം) Covered
ഇരുൾകൊണ്ട ആ'നായി സൂൎയ്യൻ KR.

ആവൃത്തി āvr̥tti S. (ആവൎത്തം) A turn, time
ഹാരകത്തെ എത്ര ആവൃത്തി കളയാം Gan. as

many times as. പതിമൂന്നിന്റെ ആ. ഇരുപ
ത്താറു Gan. the double of.

ആവേശം āvēṧam S. (വിശ) Entering, pene-
tration, possession by spirits, (ആവേശപ്പെ
ടുക to be possessed, inspired) engagedness of
mind വീടുകൎമ്മങ്ങളിൽ അവൾക്ക് ആ. ആക
യാൽ PT. നിന്നാമങ്ങൾ മാനിനിക്കു മന്മഥന്തന്നു
ടെ ആവേശമന്ത്രമായ്വന്നു കൂടി CG. thy very
names inspire her with love.

ആവേശക്കാരൻ demoniac.

denV. ആവേശിക്ക to enter, be occupied with മാ
നിൽആ'ച്ചിതു ചിത്തം സീതെക്കു Bhr. usurp.
അദ്ദിക്കു നിങ്ങൾക്ക ആ'പ്പതിന്നരുതു VilvP.

part. ആവിഷ്ടം l. possessed, engrossed. 2. = ആ
വേശം; ഉൾക്കാമ്പു ഭ്രമിച്ചിതു കലിതൻ ആവി
ഷ്ടത്താൽ Bhr3. [sure.

ആവേഷ്ടനം āvēšṭanam S(വേഷ്ട) Enclo-

ആവോലി āvōli So. ആകോലി No. ആവേലി

V1. Pomfret; Stromateus P.

വെള്ള ആ. Str. candidus.

കാർ ആ. Str. niger.

ആശ āṧa S. 1. (√ അശ reach) Quarter (= ദി
ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR.
പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ്
Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ
ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR.
shall not hope for it. ഇന്ന നമ്മുടെ ആശ തീ
ൎന്നു TR. I have lost all hope. കൊടുത്ത കൈക്ക്
ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ
പ്നത്തിൽപോലും ആശ കുറഞ്ഞൊരു കാന്തദൎശ
നം SiPu. a hope hardly nourished in dreams.
നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG.
don't nourish the hope. പൂൎവ്വോപകാരിക്ക് ആ
ശ പറഞ്ഞു ചതിപ്പവൻ അധമാധമൻ KR. who
deceives by raising false hopes. ആ. കൊടു
ക്കരുതു prov. b.) desire, longing പൊന്നാശ
മണ്ണാശ, പെണ്ണാശ etc. വിത്തത്തിൽ ആശ
പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവൎക്കും അ
യ്യോ Anj. Alas none longs after thee. ആശ നി
ശ്ചയം നാശം വരുത്തും — with Loc. അതിൽ
ആശ വെച്ചു (also അതിന്ന്, അവളോടു — മുത
ല്ക്കാശ പെരുത്തു Anj.)

ആശപ്പെടുക to covet, fall in love.

[ 166 ]
ആശാപാശം കാട്ടുക, പറക to allure.

ആശാഭംഗം disappointment.

denV. ആശിക്ക to desire, hope.

ആശംസ āṧamsa S. = ആശ 2.

denV. ആശംസിക്ക to wish V1.

ആശങ്ക āṧanga S. (ശങ്ക) Misgiving V1.

denV. ആശങ്കിക്ക to suspect.

ആശയം āṧayam S. (ശീ) Receptacle, chiefly
mind ദേവനെ ആ'ത്തിൽ ചേൎത്തു Bhr. (= ധ്യാ
നിച്ചു) ആശയേ ചിന്തിച്ചു PT.

ആശരൻ āṧaraǹ S. (voracious) Rāxasa ആ'
നായി പന്തീരാണ്ടു വസിക്ക Si Pu.

ആശാൻ āṧaǹ T. SoM. Schoolmaster (= ആ
ചാൎയ്യൻ q. v.)

ആശാരി T. M. carpenter, (fem. ആശാരിച്ചി)
said to be of Brahm. offspring, sculptor of
idols, also of stone. ആശാരിയുടെ ചേൽ ആ
ദിയും ഒടുവും കഷ്ടം prov. also മേലായാരി TP.
ആശാളി So. Garden-cress, better അ ചാളി.

I. ആശി āṧi S. Serpent's fang.
ആശീവിഷന്മാർ Bhr. serpents.

II. ആശി Tdbh. = ആശിസ്സ S. (ശാസ) Prayer,
blessing. മിക്കാശികളും കൂറിനർ RC. ആശിയും
ചൊല്ലി Bhr. വാഴ്ക എന്നാശി ചൊല്ലി AR. ദേ
ശികൻ നല്കിനൊരാശിയും പൂണ്ടു CG. ഉത്തമ
വചനങ്ങൾ ആചികൂറി RC.

ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ
രിഗ്രഹിച്ചു Bhr.

ആശീൎവാദം blessing (& ആശീൎവചനം) ആചാ
ൎയ്യനോട് ആ. വാങ്ങി ദക്ഷിണചെയ്തു Bhr1.
സത്തുകളുടെ ആ. കൈക്കൊണ്ടു KR. their
thanks. അനേകം ആശീൎവാദം TR.(= സലാം)
അവളിൽ കൈവെച്ച് ആ. ചൊല്ലി VilvP.

den V. ആശീൎവദിക്ക to bless. ഇത്തരം ആ'ച്ചു
ചൊന്നപ്പോൾ Mud. മുനി ആ'ച്ചയച്ചു KR.

ആശു āṧu S. (G. 'ōkos) 1. Quickly, soon, ആ
ശുപോയീടിനാൻ. 2. = ആശുവ്രീഹി rice ripening
during the monsoon. [VCh.

ആശുകാരി resolute; ആശുകാരിത്വം വേണം

ആശുഗം swift (arrow Sk. wind) ആശുഗവേ
ഗേന Bhr. [impurity, പുല.

ആശൌചം āṧauǰam S (ശുചി) Ceremonial

ആശ്ചൎയ്യം āṧčaryam S. (ചർ) 1. Wonderful,
strange, welldone!

ആശ്ചൎയ്യൻ a marvellous person.

2. wonder, admiration ആശ്ചൎയ്യകരമായ തപ
സ്സ് KR. astonishing.

ആശ്ചൎയ്യപ്പെടുക to wonder.

ആശ്രമം āṧramam S. (ശ്രമ) 1. Hermitage,
പൎണ്ണശാല f. i. കാട്ടിൽ ആ. തീൎത്തു പാൎക്ക. 2. the
4 stages of Brahminical life, Brahmačāri,
Gr̥hasta, Vānaprastha, Sannyāsi ആ. ദീക്ഷി
ക്ക KU. to observe the rules of each ആ.

ആശ്രയം āṧrayam S. (ശ്രി) 1. Support, to
what one leans, refuge, ആ. ഇല്ലാതവൎക്ക് ഈ
ശ്വരൻ ആ. prov. Mud. ആ. അവൎക്ക് എന്തു AR.
how are they to help themselves? ജ്യോതിൎഗ്ഗ
ണങ്ങൾ എല്ലാറ്റിന്നും ആ. ധ്രുവൻ Bhg. the
centre round which the stars revolve, axis =
തിരിക്കുറ്റി. 2 protection & reliance രാജാ
വ് എന്നല്ലാതെ മറ്റ് ആ. അവൎക്കില്ല KR. they
rely altogether on the king. കുമ്പഞ്ഞിയിൽ ആ'
മായി നില്ക്ക TR. to stand under the Government
of the HC. രാജാവിന്റെ ആ. പിടിച്ചു പുറമേ
സഞ്ചരിക്കുന്നു TR. to remain abroad under the
Rāja's protection. പലരും കുമ്പഞ്ഞി ആ. പി
ടിച്ചു പന്തലിൽ വന്നു TR. resorted to the
harbour under the HC.'s protection. 3. any
dependence or relation, also adj. ആ മൎമ്മം ദ
ന്താശ്രയമായി MM. that vital spot is near the
teeth; most of the മൎമ്മം are അസ്ഥിആശ്രയ
ങ്ങൾ etc. ബാഹുജനു കൎമ്മാശ്രയം തന്നേ ഉള്ളു
Bhr. the Cshatrias' business is action.

denV. ആശ്രയിക്ക (part. ആശ്രയിച്ചു & ആ
ശ്രിച്ചു) 1. to seek support, have recourse to
നിൻപാദം ആശ്രയിച്ചു. AR. താനും ശത്രുപ
ക്ഷത്തെ ആശ്രിച്ചിതോ Mud. has he join-
ed the enemy? ആശ്രയിച്ചുണ്ണുന്നവൻ PT1.
living by service. 2. to trust, believe ബുദ്ധ
മുനീമതം ആശ്രിച്ചു Mud. adopted Buddhaism.
3. to have some connexion with ജ്ഞാനം ആ
ശ്രിച്ചു ശോകം കളക AR. to expel grief
through philosophy. ഇതിനെ ആശ്രയിച്ചുപ
റഞ്ഞു Bhr. = സംബന്ധിച്ചു, കുറിച്ചു' രാജധൎമ്മം

[ 167 ]
ആശ്രിച്ചു ഭീഷ്മർ അറിയിച്ചു Bhr. Bhíshma
explained about a king's duties.

part. ആശ്രിതൻ dependant, client, believer
ആശ്രിതവത്സലൻ loving his dependants
(God, king) ആശ്രിതവാത്സല്യം Bhr.

CV. ആശ്രിതന്മാരെ ആശ്രയിപ്പിച്ചെഴും ഈശ്വ
രന്മാർ CG. make them feel secure, nourish
their reliance.

ആശ്രവം āṧravam S. (ശ്രു) Promise.

part. ആശ്രുതം promised.

denV. ആശ്രവിക്ക to engage V1.

ആശ്ലേഷം āṧlēšam S. (ശ്ലിഷ) Embrace പാ
ശാശ്ലേഷം വേവ്വിട്ടു PT. untied.

denV. തങ്ങളിൽ ആശ്ലേഷിച്ചു Bhr. ഗാഢം ആ
ശ്ലിഷ്യ AR. —

part. ആശ്ലിഷ്ടം embraced.

ആശ്വയുജം, ആശ്വിനം āṧvayuǰ͘ am S.
The month കന്നി (അശ്വിനി).

ആശ്വസിക്ക āṧvasikka S. (ശ്വസ) To
breathe up, recover from a fit, be relieved,
consoled, rest വേൽകൊണ്ടു തളൎന്നാശ്വസിച്ചു
AR. എന്നാശ്വസിച്ചു CC. flattered herself.

part. ആശ്വസിതം, ആശ്വസ്തം.

CV. ആശ്വസിപ്പിക്ക to refresh, comfort,
soothe. ആശ്വസിപ്പിൻ എന്നു ചൊല്ലി നി
ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെ ആ
ശ്വസിപ്പിക്ക നീ AR. console my bereaved
parents.

ആശ്വാസം 1. relief, comfort ദീനം അസാരം
ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. —
also ആശ്വസ്തത. 2. time for breathing,
section തൃതീയാശ്വാസം 3rd chapter.

ആഷാഢം āṧāḍham S.(അഷാഢ from സാ
ഢം) Month കൎക്കടകം or മിഥുനം.

ആസക്തൻ āšaktaǹ S. (സഞ്ജ) Cleaving
to, attached, devoted.

ആസക്തി attachment, zeal, രംഭയിൽ ആ.
കൊണ്ടു രമിച്ചു പോയി KR.

ആസംഗം 1. = ആസക്തി. 2. uninterrupted.

ആസനം āsan am S. (ആസ) l. Seat, stool
രാജാ — സിംഹാ, — throne. 2. fundament
ആസനംമുട്ടിയാൽ, ആ'ത്തിൽ പുൺ prov. എറു
മ്പ് ആസനത്തിൻ കീഴിൽ വെക്ക TR. (torture).

part. ആസീനൻ seated.

ആസന്നം āsannam S. (സദ്) Near, ആസ
ന്നകാ impending death.

ആസാദ്യം obtainable V1. പാതാളം ആസാദ്യ
CC. going to Hades.

ആസാരം āšāram S. (സർ) shower ആ. തുട
ങ്ങീടിനാൻ വാസവൻ Bhr. Indra rained.

ആസുരം āšuram S. (അസുര) Diabolical,
savage (as marrying by purchase).

ആസുരി 1. surgery. 2. the 9th ദ്വാരം of the
human body = ഉപസ്ഥം VCh.

ആസ്കന്ദിതം āškanďiδam S. (സ്കന്ദ) Gallop.
ആസ്കന്ദനം attack, assault.

ആസ്തരണം āstaraṇamS. (സ്തർ) Spreading
mat, carpet പുഷ്പാസ്തരണതുല്യം AR.

denV. ആസ്തരിക്ക = വിരിക്ക V1.

ആസ്തി āsti 5. (from ആസ്തി?) Property,
substance, riches ആസ്തികൾ ക്ഷയിപ്പിക്ക, വ
ൎദ്ധിപ്പിക്ക (doe.); പടെക്ക് ആസ്തിവക TR. the
financial means for war (opp. ആൾ, തോക്കു).

ആസ്തിക്കാരൻ wealthy.

ആസ്തികൻ S. (opp. നാസ്തികൻ) 1. believer in
the reality of God & world. 2. M. = ആ
സ്തിക്കാരൻ, hence

ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ'
മുള്ള ജനം ബഹുമാനിക്കും Bhr. 2. M.
ആസ്തിക്യം. ഇല്ലായ്ക കാരണാൽ Si Pu 3.
from poverty.

ആസ്തേ āstē P. āhistē, Gently, slowly.

ആസ്ഥ āštha S. (സ്ഥാ) 1. Regard for, care
നന്ദനന്തന്നിലുള്ളാസ്ഥയാലേ CG. സജ്ജനാചാ
രത്തിൽ ആ. ഉണ്ടെങ്കിൽ Si Pu. if you mind the
laws of good breeding. 2. longing for ആസ്ഥ
യാ യ്വന്നു വഞ്ചിക്കുമ്പോൾ CG. if determined to
cheat. ആസ്ഥ തഴപ്പിച്ചു വാൎത്തയാൽ kindled the
aflection afresh.

ആസ്ഥപ്പാടു So. disposition, provision for PP.
hence ആസ്ഥമാക്കുക to prepare for, get
ready V1. (= ആയത്തം) ആസ്ഥനായുള്ള
വിരിഞ്ചൻ CG.

ആസ്ഥാനം Assembly; hall of audience ആ
സ്ഥാനവാസികൾ CG. ministers, courtiers, etc.

[ 168 ]
ആ. പുക്കു Bhr. ആ'ത്തിൽ നിന്നോടി വന്നു CG.
(Brahma surprised); generally:

ആസ്ഥാനമണ്ഡപം (also ആസ്ഥാനമന്ദിരം
CG.) Royal hall KU. ആ'പേ രത്നസിംഹാ
സനം പ്രാപിച്ചു Bhr. ആ. പുക്കു ഞെളിഞ്ഞു
മരുവിനാർ Si Pu. (a conqueror).

ആസ്ഥാനി the same (V1. court-house).

ആസ്പദം āspaďam S. (പദം+ആ) Seat, place
(= സ്ഥാനം) സംശയത്തിന്ന് അല്പവും ആ. ഇ
ല്ലാത്ത MR. exempt from the slightest sus-
picion. ആപത്തിന്നാസ്പദം Bhr. occasion for. —
God is called മോക്ഷദം കരുണാസ്പദം CG.

ആസ്യം āsyam S. (ആസ് L. os) Face, mouth

ആത്യം (sic.) കൊൾക to cast in the face, knock
against one V1.

ആസ്വദിക്ക āsvaďikka S. (സ്വദ്) To taste
മുന്തിരിങ്ങ തൻ ഫലം ആ'ക്കുന്ന പോലെ Si Pu.;
met. സ്ത്രീയെ Bhr. ത്വന്നാമസങ്കീൎത്തനം ആ.
Anj. വായ്മലർ, മുല, തുടക്കാമ്പു etc. AR.

ആസ്സ് ās P. (ആച് V1.) Mill, ആസ്സക്കൽ (ആ
ചക്കല്ല് V1.) pair of millstones.

ആഹതം āhaδam S. (ഹൻ) Beaten V1.

den V. ഭേരി ആഹനിക്ക to strike drum Bhr. മു
ഷ്ടി ഉരുട്ടിപ്പിടിച്ചു — അവൻ മേനിയിൽ ആഹ
നിച്ചാൻ CG.

ആഹരണം āharaṇam S. (ഹർ) Fetching.
den V. ആഹരിക്ക to fetch.

ആഹാരം (taking to one's self) Food പിലാവി
ന്റെ കായി കുടിയാന്മാൎക്ക് ആ'ത്തിന്ന് ആകു
ന്നതു TR. ആഹാരങ്ങളും ഇല്ല നിദ്രയും ഇല്ല KR.
no meals.

den V. ഫലമൂലം ആഹാരിച്ചു AR 6. lived upon.

ആഹവം āhavam S.(ഹു = ഹ്വാ) Calling out,
battle, fight. Bhr.

ആഹുതി S. (ഹു) sacrifice മാംസാഹുതികളും
ചെയ്യുന്നു Nal. ആ. ആക്ക to offer up. ഇ
ന്നൊരാഹുതി ചെയ്യിന്നേൻ എൻ ഉടലംകൊ
ണ്ടേ RC.

part. ആഹുതം sacrificed.

ആഹൂതം called.

ആഹാ āhā interj. ആഹാ തൊഴിച്ചു കരഞ്ഞു
ചൊന്നാൻ SG.

ആഹേയം āhēyam S. (അഹി) Snakish ആ
ഹേയഹതയായാൾ Bhr. died from snakebite.

ആഹ്നികം ānhiγam S. (അഹൻ) What is
done daily, in a day or by day (f. i. കൎമ്മം),
Tdbh. ആന്യം.

ആഹ്ലാദം āhlāďam S. (ഹ്ലാദ) Gladness.

ആഹ്വാനം āhvānam S. (ഹ്വാ) Call, summons
ആ. ചെയ്ക = വിളിക്ക. [called Rāma.

ആഹ്വയം name. രാമാഹ്വയൻ the person

ആളാനം āḷānam S. Post to which elephants
are tied കെട്ടുകുറ്റി; ആളാനബന്ധകരി HNK.

I. ആളി āḷi S. l. = ആവലി Row ആളികെട്ടി
നടക്ക to march in procession. 2. S. ( ആൾ?
female friend തൊഴി pl. ആളിമാർ, — ജന
ങ്ങൾ.

II. ആളി T. M. C. (ആളുക) Holder വില്ലാളി,
തേരാളി, പടയാളി, നീരാളി etc.

I. ആളുക, ളി āḷuγa No. = കാളുക To cry out,
roar (C. ആലു SoM. ആലിക്ക).

ആളിപ്പു (loc.) an explosion.

II. ആളുക, ണ്ടു T. M. C. Tu. (Te. ഏലു) l. To
rule അരചാണ്ടു തുടങ്ങി Pay. നാടാളും ഇവൻ
KR. പടയാണ്ടോർ RC. officers; to tend കാലി
കൾ ആണ്ടു നടന്നു Bhr.

2. to possess, have ഗുണമാണ്ട = ഉള്ള; ബലമാ
ളുമവൻ RC. കനിവാളുന്ന CG. gracious വ
ങ്കനിവാണ്ടു നല്കുവതിന്നു Swarg. to hold &
show mercy. ജയമാണ്ടരുളുക; വിസ്താരമാണ്ട
KR. extensive. മയ്യഴിയിൽ ആണ്ട പുഴ TR.
the river at Mahe. കയ്യാണ്ടവൻ he that
has the power V1. തങ്ങളെ ആണ്ടോൻ CG.
their lover (or Lord); with Acc. ഈ ഗുണ
ങ്ങളെ ആളുന്ന പുത്രൻ CG.

— CV. in കയ്യാളിക്ക f. i. അവരുടെ പക്കൽ
കയ്യാളിച്ചു PP. delivered up to them.
(Another modern ആണ്ട see under ആൻ in
ആകുന്നു.)

ആൾ āḷ T. M. C. Tu. (in Tu. & Te. woman,
hence the fem. term ആൾ, അൾ) comp. prec.
1. A person, പെണ്ണാൾ a female, മക്കൾ ര
ണ്ടാൾ both sons, ആളും ആയുധവും നൃത്തി TR.

[ 169 ]
garrisoned the forts. ആളെ അയക്ക to send.
നാം ആളെ അയച്ചവനെ പിടിച്ചു TR. they
seized my messenger. ഈ നമ്പ്യാന്മാർ ൧൦ ഇ
രുനൂറും ൧൦ മൂന്നൂറും ആളും ഉണ്ടാകുന്ന ആൾ
തന്നെ TR. ആളുവില കല്ലുവില prov. 2. an
able person അവൻ ആളായി has become a
man. താൻ ആളായി പുറപ്പെടുക V2. to under-
take a responsibility. With Dat. & 2nd adv.
able, നീ എന്നെ രക്ഷിപ്പാൻ ആളല്ല Lit. thou
art not the wife to nurse me. ഇതു ചെയ്തീടു
വാൻ ആളു ഞാൻ Mud. I shall do it. ഒക്കെ
ക്കുമാൾ qualified for all. അതു സഹിപ്പാൻ ആ
ളാകയില്ല TR. it will be intolerable.

ആളാക്ക to bring up well; to appoint to an
office; to fit for.

3. servant, slave. ആൾ കൊള്ളുക to buy a slave
V1. 4. measure of a man ൟരാൾവെള്ളം,
രണ്ടാൾപുറം വെള്ളം ഉണ്ടു MR. ആൾപുറം
എകൎച്ചയായി; മൂവാൾക്കോ പതിറ്റാൾക്കോ
prov.

Comp. ആളടിമ (3) VyM. slave.

ആളക്കൊല്ലി money (mankiller).

ആളായ്മ (2) capacity, So.

ആളുമറ the wall surrounding a well.

ആളൊടി battlement of fort B.

ആൾക്കാട്ടി a mockingbird (B. Job. = hawk?)

ആൾക്കാർ (3) dependants ഉദയവൎമ്മരും രാജ
വൎമ്മരും ആൾക്കാരോടു കൂടി (doc), ഒറ്റുകാ
രൻ ആൾക്കാർ മുതലായവർ MR. hired
servants.

ആൾക്കാശു a Venetian V1.(a kind of ആമാട).

ആൾക്കുറിയൻ a bird in Trav.

ആൾക്കൂലി (3) slave's hire.

ആൾചിതം (2) fitting a man; proportions of
a person. [another person.

ആൾപാട്ടം (3) rent of a slave lent out to

ആൾമാറ്റം disguising the person. ആ. വിദ്യ
the art of assuming any form. ആ'മായി
(or — ത്താലേ) മറഞ്ഞു പോയി TP. made
herself invisible.

ആൾരൂപം image (of gold, silver) കാളിക്ക്
ആ. ൧൬ തരുവൻ SG.

ആൾ്മാരി āḷmāri Port. = അൾ്മാറി Almeira.

ആൾ്വാർ āḷvār & ആഴുവാർ T. M. C. Te.
("the rulers" or "the humble") Title of the
12 Vishnu apostles. see ആഴുവാൻ.

ആഴക്കു āl̤akku̥ (T. C. ആഴാക്കു) A handful =
പോങ്ങ (prh. from അര ഉഴക്കു) the 1/8 of a നാ
ഴി = 5 ചകടു CS.

പഴങ്ങാഴക്കു a half āl̤akku, 1/16 Nāl̤i.

ആഴം āl̤am T. M. C. (√ അഴു in അഴുങ്ങു) Depth,
deep place. ആ. നോക്കുക to sound a place,
sift a person or matter. — met. ആഴമുള്ളവൻ
a deep man — ആ. പൂണ്ട മോദം CG. ആഴമുള്ള
കുഴിക്കു etc. prov.

ആഴാതി So. a class of Pagoda attendants.

ആഴാന്തൽ So. = പലകപ്പയ്യാന Bignonia Indica.

ആഴി āl̤i T. M. C. (ആഴുക) 1. The deep, ocean
ആഴിയും ഊഴിയും sea & land, നാലാഴി ചുറ്റി
നൊർ ഊഴി KR. ആഴികൾ the 4 oceans, ആ
ഴിയെ കടഞ്ഞു CG. (പാലാഴി etc.); ആഴിവ
ൎണ്ണൻ, ആഴിനേർവൎണ്ണൻ Cr̥shna, black as the
sea. ആഴിമാനിനി, ആഴിമാതു Laxmi. ആഴി
മാതാളുന്ന പൈതൽ CG. ആഴിപെണ്ണാളുന്ന കാ
ൎവ്വൎണ്ണൻ Laxmi's husband (or = ശ്രീമാൻ).

2. reservoir നീരാഴികൾ; പൊടിച്ചാഴിയിൽ
ഇട്ടു Bhr. in a tank.

ആഴിയാറു N. pr. Coḍungulūr KU.

3. roundness (from 1. ആഴിയെക്കൊണ്ട് അര
ഞ്ഞാണിട്ടിരിക്കുന്ന ഊഴി PT.) ആഴി വില്ലു
RC. round bow, So. പോരാഴി = ചക്രം disk,
കണയാഴി ring. — ആഴി So. funeral pile.

4. ആഴിരാജാവ് KU. the "seeking", title of
Arakkal, as ruler of the Lakkadīves (= ആ
ദിരാജാവ് & Ali Rāja).

5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind
of mortgage W.

ആഴുക, ണു āl̤uγa T. M. C. (Te. ലൊഗു) (√ അ
ഴു) v. n. Sink = താഴുക; vu. ആണ്ടു sank to the
bottom. ഭാരമോടാണു & ഭാരം കൊണ്ടു താണു
Bhr 1. ആണ്ണുപോയെങ്ങേനും വീണൊരു നാ
ഭി CG. (mark of pregnancy) ആനന്ദവാരി
യിൽ ആണ്ണുകിടന്നു CG. ദു:ഖസമുദ്രത്തിൽ വീ
ണാണു Vil.

[ 170 ]
Inf. ആഴ, ആഴേ deeply. ആഴക്കുഴിക്ക as for
planting cocoanuts, അരവിരലാഴ മുറി
ച്ചാൽ MM.

VN. ആഴ്ച T. M. (T. കിഴമ the same) 1. a sun-
set, weekday തിങ്കളാഴ്ച etc. 2. = ആഴ്ചവട്ടം
a week. ഒരാഴ്ചവട്ടത്തിൽ കൊണ്ടുപോന്നീടു
വൻ RS.

ആഴ്ചമുറ daily or weekly duty; regular bath
with oil on Wednesday & Saturday.

ആഴ്ത്തുക, ഴ്ത്തി v. a. to sink, immerse കൊന്നു
നീരിൽ ആത്തികളകയും ചെയ്തു KU. വെള്ള
ത്തിൽ കെട്ടി ആഴ്ത്തുവാൻ ഭാവിച്ചു TR. a
torture.

ആഴുവാഞ്ചേരി (ആഴ്വാൻ) N. pr. of a Brah-
man village, the head of which ആ. തമ്പ്രാക്കൾ
is the leader of the പന്നിയൂർകൂറു (near Tiru-
nāvāy, in Ādinātha) KU.

ഇ Found in Tdbh.'s: before initial ര, ല, ട as
ഇരാശി, ഇലവംഗം, ഇടക്ക; — instead of ൠ
as ഇടവം; — inserted, as കാരിയം, വരിഷം.
In Dravidian words it changes with ഉ as in
ഇരു, ഇരി — glides into എ before Cerebrals
& Liquids, as ഇടം, എടം; ഇര, ഇറങ്ങു, ഇല,
ഇളയ etc.

ഇ i 5. This, hence ഇവൻ, ഇതു. — The follow-
ing Consonant is doubled: ഇക്കാലം this time.
ഇച്ചെയ്തതു (po.) this thing done. ഇന്നിങ്ങൾ
(po.) you here. — It stands for the first person:
ഇജ്ജനങ്ങളെ പാലിക്കേണം (po.) preserve us.
ഇദ്ദേഹം I.

ഇകൽ iγal T. M. (T. ഇകു, C. ഇക്കു put down,
destroy) Fight. അങ്ങുചെന്നികൽ കിട്ടുവോമോ
RC 4.

ഇകല്ക്കളം = പോൎക്കളം, in RC. ഇകല്ക്കളംപുകു
ന്താൻ 34 ഇകല്ക്കളത്തിടേ 57. (also Mpl.
song ഇകലിൽ പൊരുതു). [തമ്പുരാനെ).

ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന

ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the
conquering Rāma.

ഇക്ക ikka Ar.? Uncle = കാരണവർ (Mpl.)

ഇക്കു ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്,
തട in RC. ഇക്കുവില്ലവെന്നു said, there was no
trouble. [ക്കു) — also V1.

ഇക്കട്ടു T. C. Tu. straits, difficulty (from ഇറു

ഇക്കളിക്ക (T. എക്കു) to draw in the stomach B.

ഇക്കിളി V2. = കിക്കിളി tickling.

I

ഇക്കിൾ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup
V1. — ഇക്കിൾ പ്രകാരത്തിൽ Nid.

ഇക്കേറി C. Tu. M. The residence of the Bednur
Lingaite kings — ഇക്കേറിസംസ്ഥാനം their
kingdom — ഇക്കേറിപ്പണം, — വരാഹൻ their
coins.

ഇക്കേറിയാൻ N. pr. the king, who subdued
the North of Colanāḍu KU.

ഇക്ഷു ikšu S. Sugarcane (Te. ഇഞ്ചു from ഇൻ)
ചക്കിൽ അകപ്പെട്ടൊർ ഇക്ഷുപോലെ CG.

ഇക്ഷ്വാകു 5. N. pr. First king of Ayōdhya
Brhm P.

ഇങ്കിരീസ് iṇġirīsu̥ Ar. (from Inglese) English
(KU.) ഇങ്കിരിയസ്സ് കൊല്ലം the Christian era,
A. D. (T. R.) [spark) Firefly B.

ഇംഗണം iṅġaṇam aC. (ഇൻ, കണം sweet

ഇംഗിതം iṇġiδam S. (ഇംഗ് to move) 1. Gesture,
shrug, hint ഇംഗിതാകാരങ്ങളും ചേഷ്ടയും അ
റിയേണം VC. 2. intent, purpose (= ഹൃൽഗത
ഭാവം). ഇംഗിതം ഹിതം പറഞ്ഞു PT3. gave the
proper explanation. — ഇംഗിതം പോലെ ഭുജി
ക്ക = യഥേഷ്ടം Sil.

ഇംഗിതജ്ഞൻ Sk. knowing one's thoughts, God.

ഇംഗിതജ്ഞന്മാർ AR 6. who know to take hints.

ഇംഗുദി iṅġuďi S. a med. plant (Terminalia
Catappa?) — ഇംഗുദി മരത്തിൻ നിഴലതിൽ ചെ
ന്നു KR2.

ഇങ്ങു iṅṅu̥ T. M. (ഇം = ഇതു) 1. In this direction,
here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR.