ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മെല്ലെ മെല്ലെ നാം മുന്നോട്ടു പോകില-
ലങ്ങുള്ളതൊക്കെത്തളിരും മലരുമാം
മുല്ലപൂത്തു പരിമളംവീശിടും
നല്ല നല്ല കുളിരണിത്തോപ്പുകൾ
കുഞ്ഞുകുഞ്ഞല ചിന്നിത്തളർന്നൊഴു-
കുന്ന പൂങ്കുളിർപ്പാൽപ്പുഴച്ചാലുകൾ-
ചേലിയന്നു പരന്നു പരശ്ശത-
ശ്രീലശീതളചന്ദനച്ഛായകൾ-
ആകമാനമുല്ലാസദ,മാകയാൽ
പോകപോകിദം മുന്നോട്ടു പോക നാം!
സസ്പൃഹമതാ നമ്മെയും കാത്തുകാ-
ത്തഭ്യുദയമിരിപ്പൂ, വിവശയായ്
പ്രേമപൂർവകം കൈകോർത്തു നാമിനി-
ത്താമസിക്കാതെ മുന്നോട്ടു പോവുക!

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/6&oldid=216591" എന്ന താളിൽനിന്ന് ശേഖരിച്ചത്