ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൂനം ജഗത്തിങ്കലെവന്നുമാവിധ-
ദൂനത തെറ്റാമെന്തിനപ്പുറം സുഖം        3

ദാരിദ്ര്യ ദുനന്നു മഹാരസം ധനം ;
ഭുരിക്ഷു സർത്തന്നതിരമ്യ രോദനം ;
പാരിച്ച വെയിലിൽ തണൽ പാന്ഥനുത്സവം ;
പാരിൽസ്സുഖത്തിന്നഴലാദികാരണം.        4

ഏവം നിനച്ചൂഴിയിലപ്പൊഴപ്പൊഴായ്
ദൈവം നരന്നേകിടുമത്തലൊക്കെയും
ആവശ്യകം തന്നെ ; ശിരസ്സു പോരുമെ-
ന്നേവൻ ത്യജിപ്പോനടിയില്പെടും പദം ? (യുഗ്മകം)        5

ഏതാകിലും തമ്മിലകറ്റിയേറെനാൾ
ധാതാവിളം തയ്യിലിനും യുവാവിനും
മാതാവതല്ലാത്തൊരു മാലണയ്ക്കിലും
സ്ഫീതാനുകമ്പാരോമേന്തിയന്ത്യമായ്.        6

എല്ലാത്തടസ്ഥങ്ങളുമറ്റു മന്ത്രിയും
മല്ലാക്ഷിയും ദമ്പതിഭാവമേന്തുവാൻ
ഉല്ലാഘയാം രാജ്ഞിയനുജ്ഞ നൽകിനാ-
ളല്ലാതെയെന്തുള്ളൂ തദീയ നിഷ്കൃതി ?        7

കാർത്താന്തികന്മാർ ഗുണദോഷമാകവേ
പാർത്താദമിച്ചോതിയ പുണ്യവേളയിൽ
നിർത്താരിതൾക്കണ്ണി സനാഥയാകുവാ-
നോർത്താളുമാദേവി തദീയ മന്ത്രിയാൽ.        8

ശ്രോത്രപ്രിയം ഭാവുകമീയുദന്തമ-
ഗ്ഗോത്രയ്ക്കകം വാഴ് വൊരു പൗരർ കേൾക്കവേ
നേത്രത്തിൽ മോദാംബുവൊടം ബുജാക്ഷനെ-
സ്തോത്രങ്ങളോതി പ്രണമിച്ചു ധന്യരായ്.        9

നാലായി കൊല്ലം നയമുള്ള മന്ത്രിയും
ലോലാക്ഷിയും തങ്ങളിൽ വിപ്രയുക്തരായ്
മാലാർന്നു നാളൊന്നു നെടും ചതുര്യുഗം-
പോലാകുലപ്പെട്ടു കഴിക്കയല്ലോ ?        10

നേരായി മുന്നം മനോഖ്യം മന്മഥ-
പ്പേരായതിൻ പിൻ, പഥ മാരനാമവും
ചേരാൻ തനിക്കർഹതയുള്ള വാസ്തവം
താരാശുഗൻ മൂന്നിനു രണ്ടു ചൊല്ലിനാൻ.        11

ചാരത്തണഞ്ഞപ്പുറവും കഥിക്കുവാ-
നാരംഭമക്കൾമലനാർന്ന വേളയിൽ
ദൂരത്തു കാർമേഘമകന്നു ; വാനിടം
പാരം പതുക്കെത്തെളിവാർന്നു പിന്നെയും        12

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/197&oldid=153772" എന്ന താളിൽനിന്ന് ശേഖരിച്ചത്