ദ്വജപങ്‌കതി നടസ്ഥലത്തു ഭക്ത-
പ്രജകൾക്കൊപ്പമൊഴിഞ്ഞാതുങ്ങിനിന്നു. 44
ഇരുളെന്ന നിശാടി വന്നു കേറി-
പ്പൊരുതുമ്പൊളൊരു മിത്രസാഹ്യമെന്യേ
മരുവൊല്ല വെളിക്കു നൂനമെന്നോ
കരുതിപ്പക്ഷികൾ സാലഗർഭമാർന്നു?. 45
തരണിക്കിയലുന്ന ഗോക്കൾ തത്സ-
ഞ്ചരണം തീർന്നു നിജാലയം ഗമിക്കേ
പരമങ്ങനെതന്നെ മറ്റു ഗോവിൻ-
നിരയും ചെയ്തിതു; ഗോക്കളേവമല്ലോ. 46
മലമറ്റ മനസ്സൊടാലയിൽപ്പോയ്
വിലസും നൽപ്പശുപങ്‌ക്തിയെജ്ജനങ്ങൾ
പലമട്ടു സപര്യചെയ്തു; മാഹാ
കുലശുശ്രൂഷ മനുഷ്യധർമ്മമല്ലോ. 47
കാടാലിന്നക,മാഗമവ്രജം ത-
ന്നുടലാം ഭാസ്കര,നസ്തമിച്ച നേരം
തടവറ്റു തമസ്സുതന്മുഖത്തിൽ
സ്ഫുടമെങ്ങും കരി തേച്ചു കുത്തിനെത്തി. 48
പുരു രുക്കു കലർന്ന ലോകചക്ഷു-
സ്സറുതിപ്പെട്ടു കഴിഞ്ഞതിന്നുമേലോ,
ഇരുളാകുമൊരഞ്ജനത്തെ മേന്മേൽ-
പ്പെരുമാറുന്നു ദിനാന്തമൂഢവൈദ്യൻ?. 49
വെളിയിൽ പശുപത്യസന്നിധാനം
വെളിവായ്ക്കണ്ടു തദീയ ബന്ധു പൊയ്പോയ്
ഒളി മങ്ങിയ ലോകമൊക്കെ വെല്‌വാൻ
നളിനാസ്രതൻ ദ്രുതമെത്തി കാലവേദി. 50
പെരുകും മധുവാർന്നു പൂത്തുനിൽക്കു-
ന്നൊരു മുല്ലപ്പുതുപൂക്കൾ ദിഗ്ജയാർത്ഥം
വിരുതൻ സ്മരനെണ്ണയിട്ടു തേച്ചു-
ള്ളൊരു കൂരമ്പുകളെന്നപോൽ വിളങ്ങി. 51
മലരിൻ മണമേന്തി മന്ദമന്ദം
നിലയം തോറുമണഞ്ഞ മഞ്ജുവായു
ലലനാജനമാനശാഖി വേരോ-
ടുലയാനുള്ളൊരു ചണ്ഡവാതമായി. 52
നറുമാധ്വി നുക,ർന്നതിൻ സ്വഭാവം
പെറു,മോമൽസ്വരമാർന്നിടും ദ്വിരേഫം
മുറുകുന്ന ധനുസ്സിൽ നിന്നനംഗൻ
ചെറുതായുള്ളോലി ചേർത്ത മൌർവിതന്നെ. 53
താൾ:ഉമാകേരളം.djvu/72
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല