താൾ:പ്രപഞ്ചവും മനുഷ്യനും.djvu/253

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുസൃതമായി യാദൃച്ഛികബന്ധങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് കരുതാൻ ന്യായമുണ്ട്.

അനുഭവമുദ്രണവുമായി അഥവാ ഓർമ്മയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ മസ്തിഷ്കപ്രവർത്തനം നാഡീകോശങ്ങൾ തമ്മിലുള്ള ഈ സാന്ധികബന്ധങ്ങൾ മാത്രമാണെന്നു കരുതികൂടാ. കാരണം, ഈ ബന്ധങ്ങൾ വളരെക്കാലം നിലനില്ക്കുകയില്ല. എന്നാൽ അനുഭവങ്ങൾ ഏറെക്കാലും സ്മൃതിപഥത്തിൽ തങ്ങിനില്ക്കുന്നു. അപ്പോൾ ദീർഘകാല സ്മൃതിക്ക് ആധാരമായി വർത്തിക്കുന്നത് ഈ സാന്ധികബന്ധങ്ങളല്ലെന്നു വരുന്നു. നാഡീകോശങ്ങളുടെ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്ന ഘടനാപരമായ പരിവർത്തനങ്ങളോടൊപ്പം, അവിടത്തെ പോക്ഷകവസ്തുവിന്റെ നിർമ്മിതിയും വർദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. പക്ഷേ, ഇത്തരം മാറ്റങ്ങൾ നാഡീകോശങ്ങളിലുണ്ടാവുന്നത് ദീർഘകാലത്തെ ഉപയോഗത്തിന്റെയോ ഉപയോഗരാഹിത്യത്തിന്റെയോ ഫലമായിട്ടാണ്. എന്നാൽ സോപാധിക റിഫ്ളെക്സുകളും മറ്റും രൂപംകൊള്ളുന്നത് താരതമ്യേന ചുരുങ്ങിയ സമയംകൊണ്ടാണ്. ഇങ്ങനെയുള്ള ചില ബന്ധങ്ങൾ ജീവിതകാലം മുഴുവനും നിലനിന്നുവെന്നും വരും. അപ്പോൾ നാഡീകോശങ്ങളുടെ ഘടനാപരമായ പരിവർത്തനങ്ങൾ കൂടാതെ, മറ്റു ചില പ്രവർത്തനങ്ങൾകൂടി ഇതിനു പിന്നിലുണ്ടെന്നു വരുന്നു.

ശരീരക്രിയാപരമായ അടിസ്ഥാനം

ഒരു പ്രത്യേക ചോദനം മൂലം ഉത്തേജിപ്പിക്കപ്പെടുന്ന നാഡീകോശങ്ങളുടെ പരാവർത്തക പ്രവാഹത്തിന്റെ പ്രവർത്തനത്തിലാണ് ഹ്രസ്വകാലസ്മൃതി അധിഷ്ഠിതമായിരിക്കുന്നതെന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനംമൂലം, ചോദനം നിലച്ചിട്ടും, പ്രസ്തുത ന്യൂറോണുകൾക്ക് കുറച്ചുകാലംകൂടി ഉത്തേജിതാവസ്ഥയിൽ കഴിയാൻ സാധിക്കുന്നു. കുറച്ചുകാലത്തിനുശേഷം അതു സ്വയം ക്ഷയിച്ചുപോവുകയോ, മറ്റേതെങ്കിലും കേന്ദ്രത്തിൽ ഉടലെടുക്കുന്ന ഉത്തേജനത്തിന്റെ നിരോധകസ്വാധീനംമൂലം നിലയ്ക്കുകയോ ചെയ്യുന്നു. സ്ഥിരമായ സ്മൃതിസംഭരണത്തിന്, പരാവർത്തകപരിവാഹമുണ്ടാകുന്ന നാഡീകോശസന്ധികളിൽ ഘടനാപരമായ രൂപാന്തരമുണ്ടാവേണ്ടത് അനിവാര്യമാണ്. ജെ. ഇസഡ് യങ്ങും മറ്റുമാണ് ഈ നിഗമനം ആവിഷ്കരിച്ചിട്ടുള്ളത്.

ഹെബ്ബ്, മിൽനർ, എക്കിൾസ് തുടങ്ങിയവരും സദൃശമായ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രനാഡീവ്യൂഹത്തിന്റെ പല കേന്ദ്രങ്ങളിലും, നാഡീകോശങ്ങൾ തികച്ചും അനിയമിതമായിട്ടാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നതെന്ന് ഇവർ സിദ്ധാന്തിക്കുന്നു. ഒരു നാഡീകോശത്തിന്റെ ഉപയോഗമോ ഉത്തേജനമോ വഴി, മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങൾപോലും നിലനില്ക്കുന്ന പരാവർത്തകപരിവാഹം ഉളവാകുമത്രെ. തൊട്ടടുത്തുള്ള നാഡീപരിവാഹങ്ങളിൽ തുടർച്ചയായി ഒത്തൊരുമിച്ചുള്ള പ്രവർത്തനമുണ്ടാകുമ്പോൾ, അവ തമ്മിൽ കൂട്ടിമുട്ടുന്നിടത്തെ സന്ധികളിലെ വൈദ്യുത