ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാമങ്കം ൧൦൯
ഗോവർദ്ധനോദ്ധരണ! ഗോകുലവാസലോല!
ഗീർവ്വാണ വന്ദിത പദാംബുജ! ഹേ! നമസ്തേ. 3
ദ്രോണ- (കേട്ടിട്ടു്) ഓ, എഴുന്നള്ളത്തായി. ആകാശത്തിൽ മഹർഷിമാരുടെ ഭഗവാനെക്കണ്ടപ്പോഴത്തെ ഘോഷമാണിതു്.
(അണിയറയിൽ)
പൊല്പ്പൂമാതിൻ മണാളൻ തിരുവടിയകല-
ത്തിന്നിതാ വന്നിടുന്നൂ
കെല്പേറും കാന്തിപൂരം കുരുസഭയിലതിൻ
മുന്നമേ ചെന്നിടുന്നൂ
അപ്പോൾ വീഴുന്നു ദുര്യോധനനൃപതി വസി-
ക്കുന്ന പീഠത്തിൽ നിന്നി-
ട്ടൊപ്പം വീഴുന്നു കർണ്ണൻ കുസൃതികൾ തൊഴുതു-
ങ്കൊണ്ടെഴുന്നേറ്റിടുന്നൂ. 5
ദ്രോണ- (കേട്ടിട്ടു്) കല്പനയുടെ ഫലം അനുഭവിക്കുക കഴിഞ്ഞോ!
അശ്വ- ഇനിയെങ്കിലും നേരെത്തോന്നിയാൽ കൊള്ളാം.
.
ദ്രോണ- ഭഗവാന്റെ പ്രസംഗം കാലായി. നോക്കും കേൾക്കാൻ പോക.
(എന്നു രണ്ടാളും പോയി)
(വിഷ്കംഭം കഴിഞ്ഞു.)