ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ ഭഗവദ്ദൂതു്


(അനന്തരം ഭീഷ്മരും ധൃതരാഷ്ട്രരും ദുര്യോധനനും കർണ്ണനും ശകുനിയും മറ്റും എഴുന്നേറ്റു നിൽക്കുന്ന കൗരവസഭയിൽ പകുതി കടന്നും കൊണ്ടു് ഭഗവാൻ പ്രവേശിക്കുന്നു.) ഭഗ- ഏയ്, മഹാരാജാക്കന്മാരു് എണീയ്ക്കേ? ഇരിക്കു, ഇരിക്കു (എന്നടുത്തു ചെല്ലുന്നു) ദുര്യോ- (ഭഗവാനോടു്) ഇവിടെ ഇരിയ്ക്കാം. ഭഗ- (സിംഹാസനത്തിൽ ഇരുന്നിട്ടു്) എല്ലാവരും ഇരിക്കു. (എല്ലാവരും യഥാക്രമം ഇരിക്കുന്നു) ദുര്യോ - കുന്തീകുമാരൊരുമിച്ചു വിരാട ഗേഹേ സന്തോഷമോടു വാണു വരുന്നതില്ലേ? എന്തൊന്നുരച്ചയി ഭവാനെയയച്ചതിപ്പോൾ ബന്ധുക്കളെ ഝടുതി കൊണ്ടുവരേണമെന്നോ? 6 ഭഗ- അപ്പാണ്ഡവർക്കു വഴിപോലെ നിനച്ചിടുമ്പോ- ളുൾപ്പൂവിലിന്നു സുഖമെന്നു പറഞ്ഞിടേണം ഇപ്പാരിടത്തിൽ മതിയായൊരു ബന്ധുലാഭ- മിപ്പോൾബ്ഭവിച്ചതു നിനച്ചധികം പ്രമോദം 7 ധൃത- ഉണ്ണികൾ പാണ്ഡവന്മാരിവിടെ പറവാൻ വല്ലതും പറഞ്ഞയച്ചിട്ടുണ്ടോ? ഭഗ- ഉവ്വു്, വിസ്തരിച്ചു പറയാം. നിങ്ങളും പാണ്ഡവന്മാരും തമ്മിൽ കുറച്ചു കാലമായല്ലോ വിരോധികളായി വശായിട്ടു്. അത്രതന്നെയല്ല, ഇപ്പോൾ തമ്മിൽ യുദ്ധം വേണമെന്നു നിശ്ചയിച്ചു. എങ്കിലും ധർമ്മപുത്രർക്കു്

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/102&oldid=202605" എന്ന താളിൽനിന്ന് ശേഖരിച്ചത്