ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൧൭


(സ്പഷ്ടം) അഞ്ചാൾക്കു കൂടിയൊരു മന്ദിരമെങ്കിലും നീ- യഞ്ചാതെ നൽകുക സുയോധന വേണ്ട ശാഠ്യം ദുശ്ശാ- നിഞ്ചാടുവാണി മതി തൂശിമുനയ്ക്കിടത്തെ- ഞ്ഞാഞ്ചാകിലും ദൃഢമവർക്കു കൊടുക്കയില്ല 22 ഭഗ- (കുറച്ചു കോപത്തോടെ) ഞാൻ പാണ്ഡവന്മാരുടെ ദൂതനായിട്ടു വന്ന സ്ഥിതിക്കു് അവരുടെ അഭിപ്രായം നിങ്ങളോടും നിങ്ങളുടെ അഭിപ്രായം അവരോടും പറഞ്ഞാൽ പോരായെന്നില്ല. എങ്കിലും എനിയ്ക്കു് രണ്ടാളും ഭേദമില്ലായ്ക കൊണ്ടും പ്രീതിയുള്ളതു കൊണ്ടും വലുതായ ആപത്തു വരുമ്പോൾ ഗുണദോഷം പറയുന്നതു ബന്ധുക്കളുടെ ഭാരമാക കൊണ്ടും ഇതെപ്പറ്റി കുറച്ചുകൂടിപ്പറയുന്നു. വാസ്തവത്തിൽ രാജ്യത്തിന്നവകാശികളായിരിക്കുന്ന പാണ്ഡവന്മാർക്കു് അശേഷം കൊടുക്കില്ലെന്നു പറയുന്നതു ശരിയല്ല.

കാലം ദേശമധർമ്മധർമ്മബലദൗർബ്ബല്യം വിശേഷിച്ചിതിൻ മൂലം തങ്ങളിലുള്ള വേഴ്ച വഴികേ- ടെന്നുള്ളതിന്നുള്ളതിൽ ആലോചിച്ചു പറഞ്ഞിടേണമതുകൂ- ടാതേവമായീടുകിൽ- ച്ചേലല്ലത്രയുമല്ല നിങ്ങളിതിനാൽ നിർമ്മൂലനാശപ്പെടും. 23 വിശേഷിച്ചു നിങ്ങൾ ഭീമനു വിഷം കൊടുത്തതും, പാമ്പിനെക്കൊണ്ടു കടിപ്പിച്ചതും, ഉറക്കത്തിൽ കെട്ടി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/109&oldid=202614" എന്ന താളിൽനിന്ന് ശേഖരിച്ചത്