ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൨൧


ഭീഷ്മർ- (വിചാരം) ഹയ്, കാര്യം വലിയ ചീത്തയായിത്തീരുമെന്നു തോന്നുന്നു. വിക- (വിചാരം) എന്തെങ്കിലുമാവട്ടെ. പറഞ്ഞിട്ടു ഫലമില്ലല്ലോ. കർണ്ണ- (വിചാരം) രാജാക്കന്മാരോടു് അഹിതം പറയരുതല്ലോ. എന്നാൽ അങ്ങിനെയൊക്കെ കേൾക്കേണ്ടി വരും. ശകു- (വിചാരം) ഇപ്പോൾ ഒട്ടു പാകത്തിലയോ? ഇല്ല. മതിയായില്ല. ധൃത- കാരുണ്യശാലി കമലാപതി ചൊന്ന വാക്യം നേരോടു കേക്ക മകനേ! നിലനില്ക്കുമെന്നാൽ വൈരം മുകുന്ദനു മനസ്സിലുദിച്ചു പോയാൽ- ക്കൗരവ്യവംശമിതു ഭസ്മമതായ് ഭവിക്കും 32

ഭീഷ്മ- സാരജ്ഞ! ഭൂരിഗുണ! ഭൂപതിമൗലിമുത്തേ! ചേരൊല്ല നീരസമശേഷവുമിന്നു ചിത്തേ നേരിട്ടുരപ്പതിനു ഞാൻ തുടരും ഹിതത്തെ- ത്തീരെ ത്യജിക്കരുതു കൗരവവംശമുത്തേ! 33

അച്ഛൻ പറഞ്ഞ പടി കേട്ടിനിയുള്ള കാലം വിച്ഛിന്ന വൈരമൊടു വാഴുക മാഴ്കിടാതെ ഇച്ഛിച്ചിടൊല്ല സമരത്തിനശേഷവും നീ പുച്ഛിച്ചിടൊല്ല പുരുഷോത്തമനേഷ കൃഷ്ണൻ. 34

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/113&oldid=202618" എന്ന താളിൽനിന്ന് ശേഖരിച്ചത്