ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൨൩


ദുര്യോ-കാര്യം പറഞ്ഞതു മഹാശരിയാണു ബാഹു- വീര്യത്തിലീപ്പശുപനിങ്ങു കുടുങ്ങിയെങ്കിൽ ശൗര്യം നടിച്ചു വരികില്ല പൃഥാസുതന്മാർ ഭാര്യാസുതാതിയുതരായടവിയ്ക്കു പോകും 37

എന്നാൽപ്പിന്നെ നമുക്കു ശല്യം തീർന്നു. അതുകൊണ്ടു് അതിലേയ്ക്കു വേണ്ടുന്നതൊക്കെയും ശട്ടം കെട്ടാൻ പോവുക. (എന്നു മൂന്നാളും പോയി) സാത്യകി- (പരിഭ്രമിച്ചു പ്രവേശിച്ചിട്ടു ഭഗവാനോടു്) ഇവിടുന്നു് ഇങ്ങിനെ സ്വസ്ഥമായിട്ടിരുന്നാലോ? ദുര്യോധനന്റേയും മറ്റും ആലോചന കുറച്ചു വിധം മാറീട്ടാണു്. അറിഞ്ഞില്ലെന്നുണ്ടോ? ധിക്കാരാൽ കർണ്ണ ദുശ്ശാസന ശകുനികളോ- ടൊത്തു ദുര്യോധനൻ താ- നിക്കാലം ലോകബന്ധോ! മധുമഥന! ഭവൽ- ബ്ബന്ധനത്തിന്നു വേണ്ടി തക്കം നോക്കുന്നു നോക്കീത്തരമതിൽ നടകൊ- ള്ളേണമല്ലാതെ തെല്ലും നില്ക്കാൻ പോയാൽ കണക്കില്ലിവിടമതിൽ നമു- ക്കില്ല ബന്ധുക്കളാരും. 38 അതുകൊണ്ടങ്ങിനെ ചെയ്യുകയല്ലേ? ഭഗ- (പുഞ്ചിരിയിട്ടു്) എന്നെ പിടിച്ചു കെട്ടേ? (ഒറക്കെ)

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/115&oldid=202620" എന്ന താളിൽനിന്ന് ശേഖരിച്ചത്