ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ ഭഗവദ്ദൂതു്


സാത്യ- അവർക്കു ചന്ദ്രനും ചാണകപ്പട്ടയും ഭേദമുണ്ടോ? ധൃത- എന്തൊക്കെയാണവിടെ ചെന്നിട്ടു വിശേഷം? സാത്യ- അവിടെ ചെന്നിട്ടുള്ളതൊക്കെ വിശേഷം തന്നെയാണു്. ധൃത- എന്നാൽ കേൾക്കണമല്ലോ. സാത്യ- എന്നാലായതു വേണ്ടപോലെ പറവാ- നാവില്ല നാഗേശ്വരൻ വന്നാലും മതിയാകയില്ല വളരെ- ച്ചൊല്ലേണ്ടതുണ്ടാകയാൽ എന്നാലും പുനരല്പമിപ്പൊളുര ചെയ്- യ്തീടാം ഭവാനോടു ഞാ- നിന്നോലും കുതുകേന കേൾക്കുക ജഗ- ന്നാഥ പ്രഭാവോദയം 2


അവിടെ ചെന്നിട്ടു് അപ്പോൾത്തന്നെ ധൃതരാഷ്ട്രരേയും ദുര്യോധനനേയും മറ്റും കണ്ടു എങ്കിലും, ധൃഷ്ട- വരട്ടെ. അത്ര ചോടു വേണമെന്നില്ല. കൗരവസഭയിലേയ്ക്കു് എഴുന്നള്ളുന്ന വരേയുള്ള വർത്തമാനം ഇവിടെ കേട്ടു. സാത്യ- സഭയിൽ ചെന്നിട്ടുള്ളതാണല്ലോ കേൾക്കേണ്ടതു്. അന്നു സഭയിൽ അവിടേയുള്ള യോഗ്യന്മാരെല്ലാവരും എന്നു തന്നെയല്ല, പുറമേയും വളരെ മഹാന്മാരുണ്ടായിരുന്നു. അവിടെവെച്ചു ഭഗവാൻ ദുര്യോധനനോടു ധർമ്മപുത്രരുടെ അഭിപ്രായം മുഴുവനും പറഞ്ഞു നോക്കി. അതുകൊണ്ടൊരു സാദ്ധ്യവുമുണ്ടായില്ലെന്നുതന്നെയല്ല, ശകുനി, കർണ്ണൻ മുതലയവരോടു് ആലോചിച്ചതിൽ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/117&oldid=202622" എന്ന താളിൽനിന്ന് ശേഖരിച്ചത്