ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ ഭഗവദ്ദൂതു്


പുഷ്ടാമർഷമൊടും പുരാതനപുമാ- നായോരു ദേവവ്രതൻ വട്ടക്കണ്ണു ചുമത്തിയിത്തിരി രസ- ക്കേടോടു നോക്കീടിനാൻ 4

എന്നല്ല ദ്രോണര്‌, കൃപര്‌, അശ്വത്ഥാമാവു് തുടങ്ങിയുള്ള സജ്ജനങ്ങളൊക്കെ വെറുത്തുവശായി. ഭഗവാന്റെ അവസ്ഥയകട്ടെ, അക്കാലം ദേവദേഹാൽ ഝടിതി പരമിടി- ത്തീയിനെപ്പോലെയും ക്രൂ- രാർക്കന്മാർ പത്തുനൂറായിരമൊരുമയൊടൊ- ത്തുജ്ജ്വലിക്കും പടിക്കും തീക്കത്തിക്കാളിടും മട്ടിലുമവിടെയതെ- ന്നല്ല വല്ലാതെ കണ്ടീ- ദ്ദിക്കെല്ലാം വ്യാപനം ചെയ്തതുലിതസുമഹൽ- ക്കാന്തിപുഞ്ജം ജനിച്ചു. 5 ധൃഷ്ട- ആവു, എന്തൊരു കഥയാണിതു്? സാത്യ- പോരാ കേൾക്കു. പിന്നീടാദ്ദേവനുള്ളോരവയവതതിയിൽ- ക്കൂടി ഞാൻ മുമ്പു ഞാൻ മു- മ്പെന്നുന്നുത്സാഹാൽജ്ജനിച്ചൂ പുരരിപുവിധിദേ- വേന്ദ്ര മുഖ്യാമൊരൗഘം എന്നല്ലീരേഴുപാരിൽപ്പരിചൊടു വിലസും സർവ്വവസ്തുക്കളും വ- ന്നൊന്നായ് നന്നായുദിച്ചൂ പരമതിലധികം വിസ്മയം വേണ്ടതുണ്ടോ? 6

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/119&oldid=202624" എന്ന താളിൽനിന്ന് ശേഖരിച്ചത്