ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാമങ്കം ൧൨൯


ധൃഷ്ട- ഓ! ഹോ! അത്യത്ഭുതം തന്നെ. ഇങ്ങിനെ പറഞ്ഞാൽ പോര. വിസ്തരിച്ചു പറയണം. സാത്യ- ഒന്നാമതു പറഞ്ഞാലൊടുങ്ങുകയില്ല. പിന്നെ ആ പ്രഭയുടെ ശക്തി കൊണ്ടും അത്ഭുതം കൊണ്ടും സംഭ്രമം കൊണ്ടും ഒക്കെ വിവരിച്ചു കാണ്മാൻ കഴിഞ്ഞില്ല. എങ്കിലും കണ്ടതു പറയാം. നെറ്റിയിൽ നിന്നു സനകാദികൾ, സപ്തർഷികൾ, നവയോഗികൾ, നാരദാദികൾ, ബാലഖില്യന്മാർ, വൈഖാസനന്മാർ തുടങ്ങിയ ബഹുവിധമഹർഷികളോടു കൂടി വേദങ്ങളെ ഉച്ചരിച്ചും കൊണ്ടു് ബ്രഹ്മദേവനുത്ഭവിച്ചു. അത്രതന്നെയല്ല, അക്കാലത്തുഗ്രഭൂതപ്രവരപരിഷയോ- ടൊത്തുടൻ പത്തു ദിക്കും വെക്കം ഞെട്ടിത്തെറിക്കും പടി ഘടിതകഠോരട്ടഹാസം മുഴക്കി മുഷ്കാളും മൂർഖ! ദുര്യോധന! ശഠ! ശകുനേ! നില്ക്ക നിൽക്കെന്നു മൂന്നാം തൃക്കണ്ണല്പം തുറന്നാപ്പുരരിപു ഹൃദയ- ത്തട്ടിൽ നിന്നിട്ടു ചാടി. 7 അതു പോര, കൈകളിൽ നിന്നു യക്ഷന്മാർ, കിന്നരന്മാർ, ചാരണന്മാർ, ഗന്ധർവ്വന്മാർ, വിദ്യാധരന്മാർ ഇവരോടുകൂടി പ്രധാനപ്പെട്ട മുപ്പത്തുമുക്കോടി ദേവകളും ഇന്ദ്രനും പിതൃക്കളോടു കൂടിയ യമധർമ്മരാജാവും സകലജലജന്തുക്കളോടു കൂടിയ വരുണനും വൈശ്രവണനും ഉത്ഭവിച്ചു. പോരാ, മുഖത്തിൽനിന്നു് അഗ്നിയും മൂ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/120&oldid=202625" എന്ന താളിൽനിന്ന് ശേഖരിച്ചത്