ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ ഭഗവദ്ദൂതു്


വട്ടത്തീക്കണ്ണുരുട്ടിക്കുരുനൃപ! ശഠ! നീ നില്ലുനില്ലെന്നു നേരി- ട്ടൊട്ടാർത്തെത്തീ സകോപം രിപുജനപടലീ- ഭീമനാം ഭീമസേനൻ. 12 ശ്രീഭഗവതി, ശ്രീപാർവ്വതി, ശ്രീസരസ്വതി തുടങ്ങിയുള്ള ദിവ്യസ്ത്രീകളും ഉടനെ ജനിച്ചു പല പ്രകാരത്തിലുള്ള സ്തോത്രങ്ങളെക്കൊണ്ടു ഭഗവാനെ സ്തുതിച്ചു തുടങ്ങി. ഇങ്ങിനെ പറഞ്ഞു തുടങ്ങിയാൽ കലാശിക്കില്ല. ചുരുക്കിപ്പറയാം: ഈ പ്രപഞ്ചത്തിലുള്ള സ്ഥാവരജംഗമവസ്തുക്കൾ മുഴുവനും അപ്പോൾ ഭഗവാന്റെ ദേഹത്തിൽനിന്നുത്ഭവിച്ചു നാനാപ്രകാരത്തിൽ പ്രകാശിച്ചു. ആ സമയം മഹർഷിമാരുടെ നാമോച്ചാരണങ്ങൾക്കൊണ്ടും നൃത്തം ചെയ്യുന്ന ദേവസ്ത്രീകളുടേയും മറ്റും മധുരഗാനങ്ങൾ കൊണ്ടും ദേവകളുടെ ദുന്ദുഭിശബ്ദങ്ങൾകൊണ്ടും ഭൂതഗണങ്ങളുടെ കളകളഘോഷങ്ങൾകൊണ്ടും ഭഗവാന്റെ തൃക്കയ്യിലുള്ള പാഞ്ചജന്യത്തിൽ നിന്നു താനേ പുറപ്പെടുന്ന ഗംഭീരനാദം കൊണ്ടും ആ കൗരവപുരം തന്നെയല്ല ഭുവനം മുഴുവനും ശബ്ദമയമായി ഭവിച്ചു. ധൃഷ്ട- ഓ, ഹോ, മഹാഘോഷം തന്നെ. ആട്ടെ, ഈ സമയം ദുര്യോധനാദികളുടെ കഥ എന്താണു്? സാത്യ- അക്കഥ നല്ല നേരമ്പോക്കാണു്. ദുര്യോധനൻ ശകുനി തൊട്ടവരേറ്റമുള്ള ദുര്യോഗശക്തിയതിനാലുടനന്ധരായി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/123&oldid=202628" എന്ന താളിൽനിന്ന് ശേഖരിച്ചത്