ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ ഭഗവദ്ദൂതു്


സാത്യ- അതാണിനി പറയാൻ ഭാവിക്കുന്നതു്. കേൾക്കു. ഭീഷ്മർ, ദ്രോണർ, കൃപർ, വിദുരർ തുടങ്ങിയ ഭക്തന്മാർ, ‘അച്യുതാനന്ദ ഗോവിന്ദ! സച്ചിദാനന്ദവിഗ്രഹ! നിശ്ചലാമൃതമേകേണം വിച്യുതാശേഷവിഭ്രമ!

ഹയഗ്രീവനെപ്പണ്ടു കൊല്ലുന്നതിന്നായ്- സ്വയം മത്സ്യരൂപം ധരിച്ചീലയോ നീ കയത്തിൽപ്പതിച്ചോരു നന്മന്ദരം വീ- ണ്ടുയർത്തീടുവാൻ കൂർമ്മമായീലയോ നീ. 17

ഹിരണ്യാക്ഷനാകുന്ന ദൈത്യാധിരാജൻ പുരാ ഭൂമിയെ കട്ടനാൾ വീണ്ടെടുപ്പാൻ വരാഹസ്വരൂപം ധരിച്ചീലയോ നീ മുരാരേ! ഹരേ! ദേവ! ഗോവിന്ദ! വിഷ്ണോ!! 18

ഹിരണ്യാക്ഷസോദര്യനെക്കൊല്ലുവാനായ് ഹരേ! നരസിംഹത്വമാർന്നീലയോ നീ ഒരുണ്ണിസ്വരൂപം ധരിച്ചിത്രിലോകം പുരാ മൂന്നു ചോടാലളന്നീലയോ നി. 19


ധരിത്രീശവംശം മുടിക്കുന്നതിന്നാ- യ്പുരാ ഭാർഗ്ഗവാകാരനായീലയോ നീ പരം ക്രൂരനാകും ദശഗ്രീവനെക്കൊ- ന്നരം പ്രീതി ലോകർക്കു നല്കീലയോ നീ 20

മുദാ സീരിയായിട്ടിരിക്കുന്നതിപ്പോൾ സദാനന്ദമൂർത്തേ! ഭവാൻ തന്നെയല്ലോ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/125&oldid=202630" എന്ന താളിൽനിന്ന് ശേഖരിച്ചത്