ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ ഭഗവദ്ദൂതു്


ച്ചെയ്തു് എഴുന്നള്ളി ഇവിടെ എത്തി. അപ്പോൾത്തന്നെ ധർമ്മപുത്രരുടെ അടുക്കലേയ്ക്കു് എഴുന്നള്ളീട്ടുണ്ടു്. ധൃത- എന്നാലിനിയത്തെ ഉത്സാഹമെന്തെല്ലാമാണെന്നറിയമല്ലോ. നൊമ്മൾക്കും അങ്ങോട്ടു പോവുക. (എന്നു രണ്ടാളും പോയി) വിഷ്കംഭം കഴിഞ്ഞു. (അനന്തരം ഭഗവാനും പാണ്ഡവന്മാരും പ്രവേശിക്കുന്നു.) ധർമ്മ- പിന്നെ-പിന്നെ- ഭഗ- പിറ്റന്നാൾ പ്രഭാതത്തിൽത്തന്നെ ഞാൻ സഭയിലേയ്ക്കു പോയി. ഹേ! മാനവേന്ദ്ര വരരേ! വഴിപോലെ കേൾപ്പിൻ സാമോദമോടക്കുരുനൃപന്റെ വിചാരസാരം സാമാന്യമുള്ള വഴിയല്ലവിടത്തിലൊന്നും സാമാദികൊണ്ടു ലവലേശവുമില്ല സാദ്ധ്യം. 25

സന്ധിക്കായി പ്രയത്നം പലവിധമവിടെ- ച്ചെയ്തു ദുര്യോധനന്നു- ള്ളന്ധത്വം മൂലമെന്നിട്ടൊരു ഫലമതിനു- ണ്ടായതില്ലത്രയല്ല ബന്ധം കൂടാതെ ദുശ്ശാസനശകുനികളോ- ടൊത്തു മന്ത്രിച്ചു നമ്മെ- ബ്ബന്ധിപ്പാനായ്ത്തുടർന്നാനതുപൊഴുതവിടെ- ക്കാട്ടി ഞാൻ വിശ്വരൂപം. 26

ധർമ്മ- ഇവിടുത്തെ ബുദ്ധിമുട്ടു മാത്രം ശേഷിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/127&oldid=202632" എന്ന താളിൽനിന്ന് ശേഖരിച്ചത്