ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാമങ്കം ൧൩൭


ഭഗ- ഏയ്, അങ്ങിനെയല്ല. ഇത്രയൊക്കെയായിട്ടു പിന്നേയും തമ്മിൽ തീർന്നാൽ കൊള്ളാമെന്നു വെച്ചു വളരെ പ്രയത്നം ചെയ്തു നോക്കി എന്നു നിങ്ങളുടെ നേരെ സജ്ജനങ്ങൾ വളരെ നന്ദിക്കുന്നുണ്ടു്. എന്നാലിനി തമസിക്കണമെന്നില്ല. ധർമ്മ- എന്നാലിതിങ്കലൊരു സംശയലേശമിപ്പോ- ളെന്നുള്ളിലില്ല സകലം ഭവദാജ്ഞപോലെ നന്നായ് വരുന്നതിനു താവകപാദപത്മ- മൊന്നാണെനിക്കു ശരണം കരുണാംബുരാശേ! 27 (ഭീമനോടു്) ഭഗവാനരുളിച്ചെയ്തതു കേട്ടില്ലേ? ഭീമ- ഉവ്വ്-ഇപ്പോൾ പുറപ്പെട്ടുകളയാം. എന്തിനു താമസിക്കുന്നു? ആവൂ, എനിക്കു സുഖമായി.

ചാഞ്ചല്യത്തോടിരിക്കുന്നതു വളരെയതാ- യ്ക്കാലമെന്നാലുമിപ്പോ- ളഞ്ചാതെന്നഗ്രജന്മാരരുളിയ മൊഴിയാ- ലെങ്കലേശ്ശങ്ക തിർന്നു ഞാഞ്ചാടിച്ചെന്നു ദുശ്ശാസനനൃപരുധിരം മാറു കീറിക്കുടിച്ചാ- പ്പാഞ്ചാലിക്കുള്ളൊരോമൽത്തലമുടിയുടനേ കെട്ടുവൻ പുഷ്ടമോദം. 28 ധർമ്മ- വരട്ടെ- പരിഭ്രമിച്ചാൽ ശരിയാവില്ല. ബന്ധുക്കളെയൊക്കെ അറിയിച്ചു വേണ്ടുന്ന ഏർപ്പാടുകളും ചെയ്തു നല്ല നേരവും നോക്കിപ്പുറപ്പെടണം.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/128&oldid=202633" എന്ന താളിൽനിന്ന് ശേഖരിച്ചത്