ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬


തേച്ചുകുളി മുതലായവയ്ക്കു മുമ്പുണ്ടായിരുന്ന കഷ്ടപ്പാടു മിക്കവാറും നീങ്ങുകയും ചെയ്തു. സാധാരണ വിദ്യാർത്ഥികൾ ഗുരുനാഥൻ സ്വദേശത്തേയ്ക്കു പോകുമ്പോൾ ദീർഗ്ഘമായ അനദ്ധ്യായം കിട്ടിയതിൽ സന്തോഷിച്ചു കളിച്ചു നടക്കുകയാണല്ലൊ പതിവു്. എന്നാൽ ബുദ്ധിമാനും ഉത്സാഹിയുമായ നമ്മുടെ വിദ്യാർത്ഥിയാകട്ടെ, ഗുരുനാഥനായ നമ്പ്യാർ ഒറ്റപ്പാലത്തിനു സമീപമുള്ള സ്വഗൃഹമായ പാലപ്പുറത്തേക്കു പോകുമ്പോൾ കൂടെപ്പോകുകയാണു പതിവു്. പോകുന്ന സമയം കൊച്ചിയിൽനിന്നു കുറെ ജഗന്നാഥൻ വാങ്ങി അവിടങ്ങളിൽ കൊണ്ടുപോയി വിൽക്കുകയും ആ സംഖ്യ കൊണ്ടു് ‘കുത്താമ്പിള്ളി’പ്പാവു വാങ്ങി തൃപ്പൂണിത്തുറെ കൊണ്ടുചെന്നു വിൽക്കുകയും അതിൽനിന്നുണ്ടാവുന്ന ആദായം കൊണ്ടു ലോഭം കൂടാതെ മുണ്ടു ചിറ്റലും മറ്റുള്ള ചില്ലറ ചിലവുകളും നിവൃത്തിക്കുകയും ചെയ്തുവന്നു. തൃപ്പൂണിത്തുറെ താമസിക്കുന്ന കാലത്തു പ്രസിദ്ധകവിയായ പൂന്തോട്ടത്തു നമ്പൂരിക്കു നമ്മുടെ കൊച്ചുനമ്പൂരിയിൽ അതിയായ വാത്സല്യം ജനിക്കുകയും കവിതാവിഷയത്തിൽ പല ഉപദേശങ്ങളും ശുഷ്കാന്തിയോടുകൂടി ചെയ്തുകൊടുത്തതിന്നു പുറമെ അന്നന്നുണ്ടാക്കുന്ന കവിതകൾ പരിശോധിച്ചു ഗുണാഗുണങ്ങൾ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നമ്പ്യാരുടെ കീഴിൽ 1038 വരെ പഠിച്ചു. അപ്പോഴേക്കും കാവ്യാലങ്കാരനാടകങ്ങളിലും തർക്കശാസ്ത്രത്തിലും കൂലങ്കഷമായ വ്യുല്പത്തിയെ സമ്പാദിച്ചു. നമ്പ്യാർ 1039 മകരത്തിൽ അന്തരിച്ചു. എങ്കിലും തമ്പുരാക്കന്മാർക്കുണ്ടായിരുന്ന പ്രീതിയുടെ ശക്തി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/14&oldid=202647" എന്ന താളിൽനിന്ന് ശേഖരിച്ചത്