ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮


മ്പുരാക്കന്മാർക്കും രാജ്യഭരണാധികാരികൾക്കും അവിടുത്തെപ്പേരിലുള്ള അനല്പമായ പ്രീതിയ്ക്കു് ഇതിലധികമായ തെളിവു് ആവശ്യമില്ലല്ലോ.

1040-ൽ, വേളികഴിച്ച അന്തർജ്ജനത്തിന്നു രക്തസ്രാവം തുടങ്ങി വളരെ കലശലായി. അതിനു ചികിത്സിക്കാനായി എളേടത്തു തൈക്കാട്ടു നാരായണൻ മൂസ്സിനെ വരുത്തി, പൂർണ്ണസുഖം സിദ്ധിപ്പാൻ പത്തിരുപതു ദിവസം താമസിക്കേണ്ടിവന്നു. ‘ഒരു നമ്പൂരിയെ വൈദ്യം പഠിപ്പിച്ചാൽ കൊള്ളാമെന്നുണ്ടു്' എന്നു് മൂസ്സു് ഒരു ദിവസം സന്ദർഭവശാൽ പ്രസ്താവിച്ചപ്പോൾ, വിദ്യാതല്പരനായ നമ്മുടെ നമ്പൂരി താൻ തന്നെ ശിഷ്യാനായിക്കൊള്ളാമെന്നു സമ്മതിച്ചു വൈദ്യം പഠിപ്പാനാരംഭിച്ചു. എന്നാൽ പഠിപ്പു തുടങ്ങിയ ഉടനെ തന്നെ ചികിത്സിപ്പാനും അയച്ചു തുടങ്ങിയതിനാൽ പഠിപ്പിന്നു താമസം വന്നു. രണ്ടു കൊല്ലം കൊണ്ടു് അഷ്ടാംഗഹൃദയം 50 അദ്ധ്യായം പഠിച്ചു. അപ്പോഴേയ്ക്കും ഗുരുനാഥൻ മരിച്ചു. ബാക്കി ഭാഗം അദ്ദേഹത്തിന്റെ അനുജനായ മഹാപ്രസിദ്ധനായ ’ഇട്ടീരിമൂസ്സാ‘ണു പഠിപ്പിച്ചതു്. മുൻ പറഞ്ഞ പ്രകാരം തിട്ടൂരങ്ങളാൽ സിദ്ധിച്ചിട്ടുള്ള മുതലിന്നു പുറമെ വൈദ്യവിഷയത്തിലും അനവധി സമ്പാദ്യമുണ്ടായിട്ടുണ്ട്.

ഉപ്പുവെള്ളം നിറഞ്ഞിട്ടുള്ള സമുദ്രത്തിൽ ശുദ്ധജലമായ ഉറവുകൾ അവിടവിടെയായി കാണാറുള്ളതുപോലെയും, അടിച്ചുതള്ളിയ ചവറിൽ നിന്നു് അനവധി ഫലങ്ങൾ ഉണ്ടാകുന്ന ഒരു മത്തങ്ങയോ, കുമ്പളങ്ങയോ മുളച്ചു പൊന്തുന്നതു പോലെയും, ഭാഗ്യമുള്ള കാല

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/16&oldid=202649" എന്ന താളിൽനിന്ന് ശേഖരിച്ചത്