ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯


ത്തു ദോഷങ്ങളിൽ നിന്നു ഗുണം ഉത്ഭവിക്കുന്നു എന്നുള്ള തത്വത്തിന്നു് ഉദാഹരണമായിട്ടും, ആണു് അച്ഛൻ നമ്പൂരിക്കു് അന്തർജ്ജനത്തിന്റെ രോഗബാധയിൽ നിന്നു വൈദ്യശാസ്ത്രപരിശീലനത്തിന്നും അതു മാർഗ്ഗമായി അനല്പമായ സമ്പാദനത്തിനും യോഗമുണ്ടായതു്. തമ്പ്രാക്കന്മാക്കു് ധാരാളം തിരുവുള്ളമുണ്ട്. പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെല്ലാം വളരെ പത്ഥ്യമാണു്. തിട്ടൂരപ്രകാരം സിദ്ധിച്ച വസ്തുക്കളിൽ നിന്നു് ആദായം വന്നു തുടങ്ങി. വൈദ്യത്തിൽ ധാരാളം സമ്പാദ്യമായി. ഇങ്ങിനെയുള്ള കാലത്തു് അന്യജന്മികളുടെ ഏതാനും നിലം, പുരയിടം മുതലായതു കാണം, പണയം, മുതലായ അവകാശങ്ങളായും ചില വസ്തു അട്ടിപ്പേറായിട്ടുതന്നെയും കൈവശപ്പെടുവാൻ സംഗതിയായി.

1051 - ആമാണ്ടു് അച്ഛൻ നമ്പൂരിക്കു് ഒരു ഗ്രഹപ്പിഴക്കാലമായിരുന്നു. അക്കൊല്ലത്തെ കന്നിമാസത്തിൽ ജ്യേഷ്ഠനും തുലാമാസത്തിൽ ജ്യേഷ്ഠന്റെ മകനും മരിക്കുകയും മീനത്തിൽ ഇല്ലം കത്തുകയും ചെയ്തു. ഇല്ലം കത്തിയതിന്റെ ഭവിഷ്യൽ ഫലം വിവരിച്ചാൽ അതൊരു ഗ്രഹപ്പിഴയുടെ കൂട്ടത്തിൽ കൂട്ടിക്കൂട. എന്തെന്നാൽ മീനത്തിൽ കത്തിയ ആ ഗൃഹം, ആ ഇടവത്തിൽ വർഷം കൂടുന്നതിനു മുമ്പായി പൂർവ്വാധികം മോടിയോടു കൂടിയും രണ്ടുകെട്ടു മാളികയായും, പറയത്തക്ക ചിലവു കൈയ്യിൽ നിന്നു പറ്റാതെയും പുതുതായി പണി കഴിക്കുവാൻ സാധിച്ചാൽ അതൊരു ഗൃഹപ്പിഴയാണോ? കൊച്ചുണ്ണിത്തമ്പുരാനെന്നു പ്രസിദ്ധനായ ശക്തൻ ‘വീരകേരളത്തമ്പുരാൻ’ തിരു

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/17&oldid=202650" എന്ന താളിൽനിന്ന് ശേഖരിച്ചത്