ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൩൭


നടി - (വന്നിട്ടു്) ഇവിടേയ്ക്കു തരാനായി സഭക്കാരു് ഒരു എഴുത്തു തന്നിരുന്നു. അതു വെച്ച സ്ഥലം മറന്നു പോയി. അതു കൊണ്ടാണു് കുറച്ചു താമസം വന്നു പോയതു്. ഇപ്പോൾ കിട്ടി. (എന്നു കൊടുക്കുന്നു) സൂത്ര - (വാങ്ങി വായിയ്ക്കുന്നു) “ഭൂവൊട്ടുക്കാടൽ കൂടാതഴകൊടു പരിപാ- ലിച്ചു കൊണ്ടാദരം പൂ- ണ്ടാവട്ടത്തൂരിരിക്കും പുരഹരഭഗവാ- നുള്ള നല്ലുത്സവത്തെ സേവിപ്പാൻ വന്നു വാഴും ധരണിസുരവര- ന്മാരയയ്ക്കുന്ന കത്താ- ണാവിർമ്മോദേന നാരായണനടതിലകൻ കാണുവാനാണു താനും 6

ആടണം ഭഗവദ്ദൂതാം നാടകം വേഗമായതു് കേടകന്ന ഭവാൻ തന്നെ മോടിയോടെ നടത്തണം 7

നടി - (കേട്ടിട്ടു്) ഈ നാടകം ആരുണ്ടാക്കിയതാണു്? സൂത്ര - നടുവത്തു നമ്പൂരി ഉണ്ടാക്കിയതല്ലേ?

നടി - അദ്ദേഹം കൊടുങ്ങല്ലൂർ വിദ്വാൻ കുഞ്ഞിരാമവർമ്മൻ തമ്പുരാന്റെ അടുക്കൽ പഠിക്കുന്നു എന്നു കേട്ടിട്ടുണ്ടു്. നാടകം ഉണ്ടാക്കീട്ടുണ്ടോ? സൂത്ര - അതു മഹനല്ലേ? ഈ പെണ്ണുങ്ങൾക്കെന്തറിയാം?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/33&oldid=202664" എന്ന താളിൽനിന്ന് ശേഖരിച്ചത്