ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൪൩


(അനന്തരം അർജ്ജുനൻ പ്രവേശിക്കുന്നു)

അർജ്ജുനൻ-ഇവിടെ എഴുന്നള്ളീട്ടില്ലെന്നുണ്ടോ? ശബ്ദമൊന്നും കേൾക്കുന്നില്ല.

(പള്ളിയറയിലേയ്ക്കു നോക്കീട്ടു്)

പള്ളിക്കുറുപ്പു ഭഗവാൻ പരിചോടു ചെയ്തു- ക്കൊള്ളുന്ന നേരമധുനാ തരമില്ല കാണ്മാൻ കൊള്ളാം തദീയമതിമോഹനദിവ്യരൂപ- മുള്ളത്തിലോർത്തു ചരണാന്തികദേശവാസം 19 (അടുത്തു ചെന്നു നോക്കീട്ടു് വിചാരം) ഏയ് മുന്നം വന്നുവശായി ദുർഘടമതി- ദ്ദുര്യോഗി ദുര്യോധനൻ തന്നെത്താനൊരു പീഠമേറി മരുവീ- ടുന്നൂ ഞെളിഞ്ഞിങ്ങിനെ മന്ദിച്ചീടിന ഭാഗ്യമുള്ള പുരുഷൻ പോകും പ്രദേശങ്ങളിൽ- ച്ചെന്നെത്തുന്നു വിപത്തുമെന്ന വിദുഷാം വാക്കിന്നു ഭോഷ്ക്കാകുമോ? 20 അതെന്തെങ്കിലുമാവട്ടെ പള്ളിക്കുറുപ്പുണരുന്നതുവരെ തൃക്കാൽക്കൽ നിൽക്കുകതന്നെ (അങ്ങിനെ ചെയ്യുന്നു) ഭഗവാൻ-(ഉണർന്ന നാട്യത്തിൽ കണ്ണു മിഴിച്ചു്, അർജ്ജുനനെ നോക്കീട്ടു്) ഏ, അർജ്ജുനനോ? കുറച്ചു നേരമായോ വന്നിട്ടു്? അർജ്ജുനൻ-ഇല്ല, ഇപ്പോൾത്തന്നെ. ഭഗവാൻ-(സ്നേഹത്തോടുകൂടി)

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/39&oldid=202670" എന്ന താളിൽനിന്ന് ശേഖരിച്ചത്