ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ഭഗവദ്ദൂതു്


അല്ലേ ധനഞ്ജയ! സഖേ! സുഖമായ് വസിയ്ക്കു- ന്നില്ലേ ഭവാനുമയി ബന്ധുജനങ്ങളും തേ ഇല്ലേതുമെന്നു കരുതുന്നു വിശേഷമിപ്പോൾ ചൊല്ലേണമെന്തിനിവിടേയ്ക്കു ഗമിച്ചതെന്നും. 21 അർജ്ജുനൻ- ഞങ്ങൾക്കൊക്കെ ഒരുവിധം സുഖമാണു്. (സ്വകാര്യമായിട്ടു്) ദുര്യോധനൻ ജ്യേഷ്ഠൻ തലയ്ക്കൽ വന്നിരിക്കുന്നുണ്ടു്, കണ്ടില്ലെന്നുണ്ടോ? (ഭഗവാൻ ദുര്യോധനനെ നോക്കി പരിഭ്രമിച്ചു് എഴുന്നേല്ക്കുന്നു) ദുര്യോധനൻ- ഏയ്, ഇരിക്കു, ഇരിക്കു. ഭഗവാൻ-(ഇരുന്നിട്ടു്)

അയ്യോ ഭവാനിവിടെയെത്തിയ വർത്തമാന- മിയ്യുള്ളവന്നറിയുവാനിടവന്നതില്ലേ പൊയ്യല്ല വന്നു പിടിപെട്ടൊരു നിദ്ര കൊണ്ടു വയ്യാതലഞ്ഞു കുറെയൊന്നു കിടന്നു പോയി 22

മാനം പെരുത്തുള്ള ഭവാനിവണ്ണം താനെ വരാനുള്ള നിമിത്തമേതും ഞാനോർത്തുകണ്ടിട്ടറിയുന്നതില്ലെ- ന്തൂനം വിശേഷാലുളവായതിപ്പോൾ? 23

ദൂതന്മാരിലൊരാളൊടല്പമുരചെയ്തിങ്ങോട്ടയച്ചെങ്കിൽ ഞാ- നേതും തന്നെ മടിച്ചിടാതവിടെവന്നെത്താതിരുന്നീടുമോ? ചേതസ്സിങ്കലശേഷവും കരുതിയില്ലിപ്പോൾ ഭവദ്ദർശനം പെയ്തീടുന്നു കുതൂഹലം മനസി മേ ചൊല്ലാവതല്ലത്ഭുതം 24

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/40&oldid=202671" എന്ന താളിൽനിന്ന് ശേഖരിച്ചത്