ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨ ഭഗവദ്ദൂതു്


ദോഷം പറഞ്ഞു നാട്ടിൽ താമസിപ്പാൻ സമ്മതമുണ്ടാക്കാൻ നോക്കണം. എന്നാൽ രാജ്യാധിപത്യം മുഴുവനും വേണമെന്നില്ലെന്നല്ല, പകുതി രാജ്യം തന്നെ വേണ്ട, അഞ്ചാൾക്കു് അഞ്ചു ദേശം തന്നാൽ മതി. അതിനും സമ്മതമില്ലാത്ത പക്ഷം അഞ്ചു ഭവനമായാലും മതിയാക്കാം! എന്നല്ല അഞ്ചാൾക്കും കൂടി ഒരു ഭവനമേ തരുള്ളു എന്നാണെങ്കിൽ അതുകൊണ്ടും കഴിച്ചുകൂട്ടാം. ഈവിധം പറഞ്ഞു സമ്മതിപ്പിക്കാൻ സമർത്ഥ്യമുള്ളതായിട്ടൊരാൾ പോയിവരണമെന്നാണു് എന്റെ അഭിപ്രായം.

ചേതസ്സിങ്കലതീവഭക്തി കലരും ലോകത്തിനെന്തെങ്കിലും ചെയ്തീടാനതിസക്തിയോടുമരുളും കാരുണ്യവാരാന്നിധേ! ദൂതിന്നിന്നിവിടുന്നുതന്നെയെഴുന്ന- ള്ളീടേണമെന്നാലെനി- യ്ക്കേതും സംശയമില്ല കാര്യമിതുഴ- ന്നീടാതെ നേടാം ദൃഢം 20

ഭഗവാൻ-ഓ!ഹോ! അങ്ങിനെ വേണമെങ്കിലതും ചെയ്യാം. വിശേഷിച്ചു സാദ്ധ്യമൊന്നുമുണ്ടാവുമെന്നു തോന്നുന്നില്ല.

ദുഷ്ടൻ ദുര്യോധനനിതി- ലൊട്ടല്ലോർക്കുമ്പൊഴിന്നു ദുശ്ശാഠ്യം ചൊട്ടയിലുള്ളൊരു ശീലം വിട്ടീടില്ലെന്നതുണ്ടു ചുടലവരെ 21

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/56&oldid=202681" എന്ന താളിൽനിന്ന് ശേഖരിച്ചത്