ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ ഭഗവദ്ദൂതു്


വനമതിലവർ ചെന്നിട്ടാദരത്തോടു പിന്നെ- ദ്ദിനകരഭഗവാനെസ്സേവ ചെയ്തോരുദാരം ഘനതരകുതുകത്താലർക്കനക്കാലമേകീ കനകമയമതാകും പാത്രമോർത്താൽ വിചിത്രം 20 എന്നാൽ ആ പാത്രത്തിനു തന്നെ കുറച്ചു വിശേഷവുമുണ്ടു്. കേൾക്കു. അക്ഷയപാത്രമെന്നാണു് അതിന്നു പേർ. കാര്യവും ശരിയാണു്. ചിത്തത്തിലെന്തു നിരുപിക്കിലുമക്ഷണത്തിൽ പാത്രേ ജനിച്ചീടുമതൊക്കെയൊടുക്കമെന്ന്യേ ഓർത്താലിതിൽ പരമതായൊരു സൗഖ്യമിന്നു പുത്രർക്കു വേണ്ടതിനിയെന്തു മഹീതലത്തിൽ 21 ഇതു വിചാരിച്ചാൽത്തന്നെ നാട്ടിലിരുന്നിരുന്ന കാലത്തേക്കാൾ വളരെ സുഖമായിരുന്നു കാട്ടിൽ. അത്രതന്നെയല്ല, ദിവ്യന്മാരായിരിക്കുന്ന വളരെ മഹർഷിമാരും എമ്പത്തെണ്ണായിരം ബ്രാഹ്മണരും വനത്തിൽ അവരോടുകൂടി ഉണ്ടായിരുന്നു. എല്ലാവർക്കും ചതുർവ്വിധമായി ഭക്ഷണവും കൊടുത്തിരുന്നു. ഒന്നിന്നും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഈവിധമുള്ളൊരു സൗഖ്യം ഭൂവിലൊരുത്തർക്കുമില്ല നോക്കുമ്പോൾ ദൈവാധീനവുമെന്നാൽ കേവലമപ്പൊഴുമവർക്കു കുറവില്ല. 22 ആ കാലത്തു് ഒരു വിശേഷം കൂടി ഉണ്ടായിട്ടുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/82&oldid=202583" എന്ന താളിൽനിന്ന് ശേഖരിച്ചത്