ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൮൯


പാർത്ഥൻ പുരാരാതിപദാരവിന്ദ- മത്യാദരം പൂണ്ടു ഭജിക്കമൂലം ശത്രുക്കളെത്തീരെ മുടിപ്പതിന്നു മൃത്യുഞ്ജയൻ വേണ്ട വരങ്ങൾ നൽകി 23 അത്രതന്നെയല്ല, ശ്രിപരമേശ്വരൻ അർജ്ജുനന്റെ യുദ്ധപരാക്രമം കാണാൻ വേണ്ടി കാട്ടാളനായി വന്നു യുദ്ധം ചെയ്തതിൽ അധികം സന്തോഷിച്ചു് ആർക്കും തടുപ്പാൻ പാടില്ലാത്തതായ പാശുപതം എന്ന സ്വന്തം ദിവ്യാസ്ത്രം കൂടി കൊടുത്തിട്ടുണ്ടു്. അതുകൊണ്ടു്- ഈരേഴു പാരിങ്കലുമാരുമിപ്പോൾ പോരിന്നു നില്ക്കില്ല കിരീടിയോടു് ഈ ദുര്യോധനാദികൾ എന്തു സാരം? കൗരവ്യരെബ്ഭീമനൊരാളു തന്നെ പോരും മുടിക്കുന്നതിനില്ല വാദം 24 ഇതും പ്രത്യേകം വിചാരിപ്പാനുള്ളതാണു്. ധർമ്മപുത്രർ തുടങ്ങിയുള്ള ഇവിടുത്തെ പുത്രന്മാർ കേവലം മനുഷ്യരല്ല. സൂക്ഷ്മം കേട്ടു ധരിക്ക ധർമ്മതനയൻ ശ്രീധർമ്മരാജാവു താൻ സക്ഷാൽ മാരുതനാണു ഭീമനഖില- പ്രദ്വേഷിവിദ്വേഷകൻ പക്ഷം ഞാൻ പറയുന്നതല്ല നരനാം ഞാൻ തന്നെയാണർജ്ജുനൻ ദക്ഷശ്രീസുരവൈദ്യരാണറിവെഴും മാദ്രേയരോർത്തീടണം 25

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/83&oldid=202584" എന്ന താളിൽനിന്ന് ശേഖരിച്ചത്