ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨ ഭഗവദ്ദൂതു്


ഭഗ- കണ്ടു. കാര്യം ഒക്കെയും നാളെ സഭയിൽ വന്നു പറഞ്ഞുകൊള്ളാം എന്നു മാത്രം പറഞ്ഞു പിരികയും ചെയ്തു. വിദു- (വിചാരം) സഭയിൽ എഴുന്നള്ളുമ്പോൾ ദുര്യോധനാദികൾ എന്തൊക്കെയാണാവോ ഗോഷ്ടിത്തങ്ങൾ കാണിക്കുവാൻ പോകുന്നതു്? ഭഗ- എന്നാൽ ദുര്യോധനൻ വല്ല വികൃതിവേഷവും കാണിക്കാതെ ഇരിക്കില്ല. ഞാനും ഒഴിക്കുക എന്നു വിചാരിക്കുന്നില്ല. ഏതെങ്കിലും ഇവരുടെ അവസാനകാലമായി. കുന്തി- ഞങ്ങൾക്കു കൃഷ്ണനല്ലാതെ ഒരാശ്രയമില്ലേ! ഭഗ- (ചിരിച്ചും കൊണ്ടു്) അതു പിന്നെ പറയാനില്ലല്ലോ. ഓ! നേരം അസാരമായല്ലോ. കുന്തി- കൃഷ്ണനെക്കണ്ടിട്ടുള്ള സന്തോഷം കൊണ്ടു് നേരം പോയതറിഞ്ഞില്ല. എന്നാൽ ഞാനിനി അകത്തേക്കു പോകട്ടെ. ഭഗ- താമസം കൂടാതെ സന്തോഷത്തോടുകൂടി വന്നു കണ്ടു കൊള്ളാം. കുന്തി- എന്നാലങ്ങിനെയാകട്ടെ. (എന്നു പോയി) ഭഗ- ഇപ്പോൾ അച്ഛൻ പെങ്ങളുടെ വ്യസനം ഒട്ടു തീർന്നില്ലേ? വിദു- ഉവ്വു്. മുഖത്തു നോക്കിയാൽ തന്നെ വളരെ വ്യത്യാസം വന്നു. സ്ത്രീകൾക്കു സന്തോഷവും ദുഃഖവും വേഗത്തിൽ പ്രകാശിക്കും.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/86&oldid=202588" എന്ന താളിൽനിന്ന് ശേഖരിച്ചത്