ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൯൩


ഭഗ- ഞാൻ ഇതിലധികം കലശൽ കൂട്ടുമെന്നാണു് വിചാരിച്ചിരുന്നതു്. വിദു- ഒതുക്കാൻ ശക്തിയുണ്ടു്. ചാപല്യം കുറയും. ഭഗ- കൗരവരാജാക്കന്മാരുടെ വിരുന്നുസല്ക്കാരം സ്വീകരിക്കാതെയാണു് ഞാൻ ഇങ്ങോട്ടു വന്നതു്. അത്ര രസമായിരിക്കില്ല. ഏതെങ്കിലും പത്ഥ്യത്തിന്നല്ല ഭാവിക്കുന്നതു്. ദുര്യോധനാദികളുടെ അന്ധാളിത്തം വളരെയുണ്ടു്. കണ്ടാലും കൊണ്ടാലും അറിയില്ല. വിദു- വേണ്ട വഴി തോന്നില്ല. പറഞ്ഞു കൊടുത്താലും സാദ്ധ്യമില്ല. ഭഗ- ഏവർക്കുമുണ്ടു മരണം പുനരായതൊന്നും ഭാവിച്ചിടാതെ ചിലരുണ്ടു നടന്നിടുന്നു ആവശ്യമുള്ളതറിയാതെ കളിച്ചുവെന്നാൽ ചാവുന്ന നേരമറിയാം മറിമായമെല്ലാം. 30

വിദു- വിശ്വൈകവീരനെന്നു മനക്കുരുന്നിൽ വിശ്വാസമോടധികമായി ഞെളിഞ്ഞിരുന്നു വിശ്വംഭരാഭരമതിന്നു ഭരിച്ച ജന്മം വിശ്വാദിപോലെ കളയുന്നിതു കശ്മലന്മാർ 31

ഭഗ- ചതിച്ചു മറ്റുള്ളവരെക്കെടുപ്പാൻ കൊതിച്ചു കാലം കളയാതെകണ്ടു് അതിപ്രമോദത്തൊടു സാരമാം സൽ- ഗ്ഗതിക്കു നോക്കുന്നവനാണു വമ്പൻ 32 വിദു- ഇവിടുത്തെ കരുണയുള്ളവർക്കേ വേണ്ടതു പോലെ തോന്നുകയുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/87&oldid=202589" എന്ന താളിൽനിന്ന് ശേഖരിച്ചത്