ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ ഭഗവദ്ദൂതു്


ശിപാ- അതല്ല. അതിനു കർണ്ണനേയും ദുശ്ശാസനതമ്പുരാനേയും മറ്റും കൂട്ടിക്കൊണ്ടുവരലായിരുന്നു എനിക്കു വേല. ദാസി- രാത്രി ഉറക്കം കൂടി ഇല്ലാതെ വിചാരിക്കത്തക്കോണം ഉണ്ടായതെന്തൊരു കാര്യമാണു്? ശിപാ-നല്ല നിശ്ചേല്യ. തോന്നണതു പറയാം. സായം സമയത്തിന്നലെ മായം വിട്ടിങ്ങു വന്നു മധുമഥനൻ ആയതുകൊണ്ടായി വരാം; തായക്കേടോർക്കിലില്ല മറ്റൊന്നും 1

ദാസി- ശ്രീകൃഷ്ണൻ വന്നാൽ തമ്പുരാനെന്താ തരക്കേടു്? അതിനെന്താ അത്ര വിചാരിക്കാനുള്ളതു്? ശിപാ- അതോ, ശ്രീകൃഷ്ണൻ പാണ്ഡവന്മാർ പറഞ്ഞയച്ചിട്ടാണത്രെ വന്നിരിക്കുന്നതു്. ദാസി- എന്നാപ്പറ്റി. അവർ തമ്മിൽ കീരിയും പാമ്പുമാണല്ലോ. എന്നിട്ടു തമ്പുരാനിപ്പോൾ എന്തെടുക്കണു? ശിപാ-തമ്പുരാക്കന്മാരും കർണ്ണനും കൂടി ഇപ്പോൾ ആലോചനാമുറിയിലേയ്ക്കു് എഴുന്നള്ളീട്ടുണ്ടു്. എന്നു തന്നെയല്ല എഴുന്നള്ളുമ്പോൾ എന്നെ വിളിച്ചു്,

‘ചെമ്മേ ധർമ്മജനുള്ള നന്മതമുര- പ്പാനുണ്ടതെന്നും പറ- ഞ്ഞുന്മേഷത്തൊടു കൃഷ്ണനുണ്ടിവിടെ വ- ന്നിട്ടെന്നറിഞ്ഞീടണം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/90&oldid=202592" എന്ന താളിൽനിന്ന് ശേഖരിച്ചത്