ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൯൭


നൊമ്മൾക്കായതുകൊണ്ടു വേണ്ടതഖിലം ചിന്തിച്ചുറച്ചീടുവാ- നമ്മാമൻ ദ്രുതമാഗമിക്കണമമാ- ന്തിച്ചാൽ കണക്കല്ലിതിൽ 2 എന്നു ഞാൻ പറഞ്ഞതായി അമ്മാമൻ ശകുനിയോടു ചെന്നു പറയണം.’ എന്നു കല്പിച്ചു. അതിനാണു് ഞാൻ പോണതു്. ദാസി- എന്നാൽ വേഗം ചെല്ലു. ഞാൻ താമസിപ്പിച്ചില്ലേ എന്റപ്പാ! ഇവിടെ പൊറുത്തോട്ടെ. (എന്നു രണ്ടാളും പോയി) പ്രവേശകം കഴിഞ്ഞു. (അനന്തരം ആലോചനാമുറിയിൽ ഇരുന്നും കൊണ്ടു ദുര്യോധനനും ദുശ്ശാസനനും കർണ്ണനും വികർണ്ണനും പ്രവേശിക്കുന്നു) ദുര്യോ-ചതിയുടെ നിധിയാം കൃഷ്ണൻ ചിതമൊടു വന്നെത്തുമാശു നൃപസഭയിൽ മാതുലനെന്തു വരായ് വാൻ ഹേതു നിനയ്ക്കുമ്പൊഴൊന്നുമില്ലല്ലോ 3 (അണിയറയിൽ) ഞാനിതാ വന്നല്ലോ. വികർണ്ണൻ- അമ്മാമന്റെ ഒച്ചയാണിതു്.

(അനന്തരം ശകുനി പ്രവേശിക്കുന്നു. എല്ലാവരും തമ്മിൽ ആചാരോപചാരങ്ങൾ ചെയ്തു യഥാക്രമമിരിക്കുന്നു.)

ശകുനി- എന്താണിവിടെ ആലോചിപ്പാനുള്ളതു്?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/91&oldid=202593" എന്ന താളിൽനിന്ന് ശേഖരിച്ചത്