ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ ഭഗവദ്ദൂതു്


ദുര്യോ- പറയാം, കേട്ടില്ലേ നിങ്ങളെല്ലാവരുമതികുതുകാൽ വെണ്ണ പാലെന്നിതെല്ലാം കട്ടോരക്കണ്ണനേറെക്കപടമൊടിവിടം തന്നിലും വന്നുവല്ലോ. കർണ്ണൻ- ധാർഷ്ട്യം തെല്ലല്ല ധർമ്മാത്മജനുടെ ചില കാ- ര്യങ്ങളോതീടുവാനാ- യിഷ്ടം കയ്ക്കൊണ്ടുകൊണ്ടാണവനുടെ വരവെ- ന്നുള്ളതെന്നുള്ളിലായി 4 ശകുനി- എപ്പോഴാ ഇവിടെ വന്നതു്? കർണ്ണൻ- ഇന്നലെ വൈകുന്നേരമാണിവിടെ കണ്ടതു്. ദുര്യോ- ഊണു് ഇവിടെ ആവാമെന്നു ഞാൻ പറഞ്ഞു. ശകുനി- ഊണു് ഇവിടെ അല്ലേ ഉണ്ടായതു്? ദുര്യോ- വിദുരർക്കു ഭക്തിയുണ്ടത്രെ. ഭക്തിയുള്ളവരുടെ ചോറേ ഉണ്ണുള്ളു എന്നു പറഞ്ഞു പോയി. ശകുനി- അതു തരക്കേടില്ല.

ഗോപാലനാണായവനോർത്തിടുമ്പോൾ ഭൂപാലരൊന്നിച്ചു ഭുജിച്ചു കൂടാ ദുശ്ശാസനൻ-ആ, അതു ശരിയാണു്. ആ ഭാഗമെല്ലാം നിരുപിക്കിലായാൾ- ക്കാഭാസശൂദ്രാലയമാണു യോഗ്യം 5

വികർണ്ണൻ- (വിചാരം) അയി! ഇവർക്കിന്നാളെ ഇന്നതു പറയാമെന്നില്ല. സജ്ജനനിന്ദക്കാണു് സാമർത്ഥ്യം. (സ്പഷ്ടം) ശ്രീകൃഷ്ണൻ വരാറായി.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/92&oldid=202594" എന്ന താളിൽനിന്ന് ശേഖരിച്ചത്