ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧ ഭഗവദ്ദൂതു്


കർണ്ണൻ- ഇടയ്ക്കു കണ്ടാലവിടുന്നു പത്ഥ്യം- നടിയ്ക്ക കൊണ്ടിത്ര ഞെളിഞ്ഞതാണു് കൊടുത്തു തൂശിക്കിടമെങ്കിലിപ്പോൾ കടത്തിടും തൂമ്പയതാണു ജാതി 14 ദുര്യോ-ആട്ടെ, ഇന്നിവിടെ വരട്ടെ. ഒട്ടു പാകത്തിലാക്കാം. ശകുനി- (ചിരിച്ചും കൊണ്ടു്) പരിഭ്രമിക്കരുതു്. കാര്യങ്ങൾക്കു കബളം വേണം-ഇന്നു വിശേഷമൊന്നും വേണ്ട. വന്നു്, അഭിപ്രായങ്ങളൊക്കെ പറയട്ടെ. സാമർത്ഥ്യം സമരത്തിനില്ല പരമെ- ന്നോർത്തിട്ടുപായത്തിലി- സ്സാമത്തിന്നു പുറപ്പെടുന്നതിവരെ- ന്നാണൊന്നു തോന്നുന്നതു് സാമോദം ചിലതിസ്സദസ്സിലുരചെ- യ്യട്ടേ മുറയ്ക്കോർക്കുകിൽ- സ്സാമാന്യത്തിലൊരുത്തനിന്നു ചതികൊ- ണ്ടെന്നെജ്ജയിച്ചീടുമോ? 15 ഇവരുടെ പകിട്ടൊന്നും ഇവിടെ പറ്റില്ല. ദുര്യോ- ആട്ടെ, വന്നോട്ടെ. എന്നാൽ എല്ലാവരും ബഹുമാനിച്ചോളണമെന്നുണ്ടോ? ശകു- ഏയ്, അതു വേണ്ട. അതൊക്കെ മുമ്പിൽ നിശ്ചയിച്ചു വെച്ചതു പോലെ. കർണ്ണൻ- ഈ കൃഷ്ണൻ സിദ്ധാന്തമില്ലെന്നു നടിക്കും. പരമസിദ്ധാന്തി. പണ്ടേ തന്നെ പാണ്ഡവരുടെ പക്ഷക്കാരനാണു്.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/94&oldid=202597" എന്ന താളിൽനിന്ന് ശേഖരിച്ചത്