ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം ൧൦൩


ദുശ്ശാ- ശരിയാണു്. ഈ കള്ളനശേഷം ബുദ്ധിക്കു ഗുണമില്ല. പഞ്ചാലിതൻ പുടകൾ നമ്മളഴിച്ചനേര- ത്തഞ്ചാതെ ചേലകൾ കൊടുത്തതു കൃഷ്ണനല്ലേ? വാഞ്ച്ഛാനുകൂലമവരിൽക്കനിവുണ്ടു പാരം തഞ്ചാപലങ്ങളറിയാത്ത മനുഷ്യരുണ്ടോ? 16 വിക- (വിചാരം) അതു ബുദ്ധിയുടെ ഗുണമല്ലേ. ഓഃ ഇവർക്കൊക്കെ വിപരീതമാണല്ലോ. ദുര്യോ- ദുശ്ശാസന! ഭവാൻ ചെന്നി- ട്ടിശ്ശാസന നടത്തണം വിശ്വാസമോടു പോയാലും വിശ്വവീരശിഖാമണേ! 17 ദുശ്ശാ- (എണിറ്റിട്ടു്) കല്പനപോലെ നടത്താ- നല്പവുമില്ലിന്നിനിക്കു സന്ദേഹം ഇപ്പോൾപ്പോയിസ്സഭയിലി- രിപ്പവരോടൊക്കെയാജ്ഞയറിയിപ്പൻ! 18 (എന്നു പോയി) ശകുനി- ഇതൊക്കെ നന്നായി. എന്നാലും ഇനിയ്ക്കൊരു സംശയം-കൃഷ്ണൻ വരുമ്പോൾ ഇതൊന്നും വിചാരിയ്ക്കാതെകണ്ടു് എഴുന്നേല്ക്കാനും എതിരേല്ക്കാനും മറ്റും ഇതിൽത്തന്നെ ചില പ്രമാണികൾ ചാടിപ്പുറപ്പെട്ടെങ്കിലോ?

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/95&oldid=202598" എന്ന താളിൽനിന്ന് ശേഖരിച്ചത്